ഉരുട്ടിക്കൊല കേസില്‍ ഉള്‍പ്പെട്ട പ്രതി സംസ്ഥാനത്തിന്റെ ഐപിഎസ് പട്ടികയില്‍

ഉരുട്ടിക്കൊല കേസില്‍ ഉള്‍പ്പെട്ട പ്രതി സംസ്ഥാനത്തിന്റെ ഐപിഎസ് പട്ടികയില്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ക്രിമിനല്‍ പൊലീസിന് ഐപിഎസ് പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഉദയകുമാര്‍ ഉരുട്ടിക്കൊല. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈ.എസ്.പി ഇ.കെ സാബുവിന്റെ പേര് കേരളം കേന്ദ്രത്തിന് നല്‍കിയ ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം 2005 സെപ്തംബര്‍ 27-ാണ് അന്ന് സി.ഐ ആയിരുന്ന ഇ.കെ.സാബുവിന്റെ നേതൃത്വത്തില്‍ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിനെതിരെ മോഷണകുറ്റമാണ് ആരോപിച്ചിരുന്നത്. തുടര്‍ന്ന് […]

തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം ടെക്നോസിറ്റിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോസിറ്റിയില്‍ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളുമാണ് ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണമാരംഭിച്ചു. എല്ലുകള്‍ കണ്ടതോടെ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ ദൂരൂഹതയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍.

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്ന് റെയില്‍വേ

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്ന് റെയില്‍വേ

തിരുവനന്തപുരം: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍

സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലായ് മാസത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന വിഷന്‍ 2018 ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക സഭകളിലൂടെ സംസ്ഥാനത്തെ പത്തു ലക്ഷം കര്‍ഷകരിലേക്കെത്തുകയാണ് ലക്ഷ്യം. വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സഭകള്‍ കൃഷി ഓഫീസര്‍മാര്‍ സംഘടിപ്പിക്കണം. എല്ലാ വര്‍ഷവും കര്‍ഷക സഭകള്‍ നടത്താനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കൃഷിഭവനുകള്‍ക്കു […]

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

പ്രസവിച്ചു കിടന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഷുദിനത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ എത്തിയ യുവാവിനെ ഭര്‍ത്തൃപിതാവ് ബിയറുകുപ്പിക്കു കുത്തി. സെക്രട്ടിറിയേറ്റ് താല്‍ക്കാലിക ജീവനക്കാരനായ കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന ഭാര്യയെ കാണാന്‍ എത്തിയ യുവാവിനെയാണ് ഭാര്യാ പിതാവ് കൊലപ്പെടുത്തിയത്. വിഷുദിനത്തില്‍ വൈകിട്ട് 6 നായിരുന്നു സംഭവം. പ്രസവശേഷം ചികിത്സയിലായിരുന്ന അലീനയേയും കുഞ്ഞിനേയും കാണാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാര്‍. ഇയാള്‍ക്കൊപ്പം അഖില്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. പിതാവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ആശുപത്രിയിലെ ടെറസില്‍ വച്ചു കൃഷ്ണ കുമാറിനു […]

സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ച ; ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍

സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ച ; ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. അതേസമയം രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. […]

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര വെണ്‍പകല്‍ കുറ്റിയാണി കെ.പി നിലയത്തില്‍ പ്രസന്നകുമാര്‍ (46) ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂന്തുറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് പ്രസന്നകുമാര്‍. കടബാദ്ധ്യതയെ തുടര്‍ന്ന് അത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെ യാണ് വീടിനു പുറകിലെ മരത്തില്‍ തുങ്ങി നില്‍ക്കുന്ന നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ഇടക്ക് സസ്‌പെന്‍ഷനിലായ ഇയാള്‍ കടുത്ത കടബാദ്ധ്യതയിലായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കുറെ ദിവസങ്ങളായി ഇയാള്‍അസ്വസ്ഥനായിരുന്നു. ഇന്നലെ രാത്രി വീട്ടുകാര്‍ […]

കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ല: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ല: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ല, ഉന്നതതല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഓഖി ഇരകളുടെ പുനരധിവാസ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഓഖി ഇരകളുടെ പുനരധിവാസ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്; ഓഖി ചുഴലിക്കാറ്റ് ഇരകള്‍ക്കുവേണ്ടി സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച പുനരധിവാസ പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ബാധിത പ്രദേശങ്ങളായ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ഇരകളായ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും 100 വള്ളങ്ങളും 2000 വിദ്യാഭ്യാസ കിറ്റുകളും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. ചടങ്ങില്‍ അഭിവന്ദ്യ ഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പൊലീത്ത അധ്യക്ഷന്‍ ആയിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അതിനുശേഷം ബഹുജലസേചന വകുപ്പുമന്ത്രി മാത്യു.ടി.തോമസ് അര്‍ഹരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം […]

മില്‍മ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

മില്‍മ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മില്‍മ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 2016 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. കൂടാതെ പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയതി മുതല്‍ 15 മാസത്തിനുള്ളില്‍ ആസ്തി ബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാനും മന്ത്രിസഭാ യോഗം താരുമാനിച്ചിട്ടുണ്ട്. 15 മാസമെന്ന കാലാവധി 30 […]

1 2 3