വൈക്കം എംഎല്‍എ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ക്ക് പരുക്ക്

വൈക്കം എംഎല്‍എ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടു പേര്‍ക്ക് പരുക്ക്

ചവറ: വൈക്കം എംഎല്‍എ സി.കെ. ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം പൂന്തറ സ്വദേശി യാസിന്‍ (19), വള്ളക്കടവ് സ്വദേശി റാഷിദ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.20ന് ദേശീയപാതയില്‍ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങി

രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങി

തിരുവനന്തപുരം: രണ്ടു വയസുകാരന്റെ തല സിറ്റൗട്ടിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങി. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല കമ്പികള്‍ക്കിടയില്‍ കുരുങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ തിരുവനന്തപുരം കൊഞ്ചിറവിളയിലായിരുന്നു സംഭവം. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച് സജിയെ ആക്രമിക്കുകയായിരുന്നു. പ്രതികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല .പോലീസ് അന്വേഷണം തുടരുന്നു.

ശാസ്ത്രത്തിനായി ശാസ്ത്രജ്ഞസമൂഹം ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങുന്നു മാര്‍ച്ച് ഫോര്‍ സയന്‍സ് 14-നു തിരുവനന്തപുരത്തും

ശാസ്ത്രത്തിനായി ശാസ്ത്രജ്ഞസമൂഹം ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങുന്നു മാര്‍ച്ച് ഫോര്‍ സയന്‍സ് 14-നു തിരുവനന്തപുരത്തും

തിരുവനന്തപുരം: സാര്‍വ്വദേശീയ ശാസ്ത്ര സമൂഹം ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ച് ഫോര്‍ സയന്‍സിനൊപ്പം ഇന്ത്യയിലെ ശാസ്ത്രസമൂഹവും ശാസ്ത്രത്തിനുവേണ്ടി മാര്‍ച്ച് ചെയ്യുകയാണ്. ശാസ്ത്രജ്ഞരും, ഗവേഷകരും, ശാസ്ത്ര അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, ശാസ്ത്രസ്‌നേഹികളുമടക്കമുള്ള ശാസ്ത്രസമൂഹം വിവിധ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് നഗരങ്ങളിലും പട്ടണങ്ങളിലുമായി ഏപ്രില്‍ 14ന് ശാസ്ത്രത്തിന് വേണ്ടി അണിനിരക്കും. കേരളത്തില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വിവിധ പരിപാടികളോടെ മാര്‍ച്ച് ഫോര്‍ സയന്‍സ് നടക്കും. തിരുവനന്തപുരത്ത് കനകക്കുന്ന് പാലസിനെതിര്‍വശത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിന് മുന്നില്‍ നിന്ന് രാവിലെ 10.30-ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ചിന് മുന്നോടിയായി […]

ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

ലോറി ബൈക്കിലിടിച്ച് രണ്ട് മരണം

തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്വാം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 23 വയസ്

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 23 വയസ്

തിരുവനന്തപുരം: യുവാക്കളിലെ മദ്യ ഉപയോഗം കുറയ്ക്കാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി 23 വയസ് പൂര്‍ത്തിയായവര്‍ക്കെ മദ്യം ഉപയോഗിക്കാന്‍ കഴിയൂ. നിലവില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 വയസാണ്. പ്രായപരിധി ഉയര്‍ത്തുന്നതിന് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കുടുങ്ങിയത് ഇരുന്നോറോളം പൂവാലന്‍മാര്‍

തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോ; കുടുങ്ങിയത് ഇരുന്നോറോളം പൂവാലന്‍മാര്‍

തിരുവനന്തപുരം: പൂവാലന്മാരെ കുടുക്കാന്‍ ഓപ്പറേഷന്‍ റോമിയോയുമായി പൊലീസ്. സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ കുടുക്കാനാണ് ഓപ്പറേഷന്‍ റോമിയോ എന്ന പേരില്‍ സിറ്റി പൊലീസ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ ഇരുനൂറോളം പൂവാലന്മാര്‍ പിടിയിലായി. സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രി പരിസരങ്ങളില്‍ വിദ്യാര്‍ത്ഥിനികളെയും സത്രീകളെയും കമന്റടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തവരാണ് കുടുങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ഡി.സി.പി ജി. ജയ്ദേവിന്റ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ റോമിയോ പരിശോധന നടത്തിയത്. നഗരത്തില്‍ പലേടത്തും പുരുഷ, വനിതാ […]

സോളാര്‍ റിപ്പോര്‍ട്ട്: യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ മുരളീധരന്‍

സോളാര്‍ റിപ്പോര്‍ട്ട്: യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ. റിപ്പോര്‍ട്ടിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.തികച്ചും രാഷ്ട്രീയ പ്രേരിതമായ റിപ്പോര്‍ട്ടാണ് ഇന്നലെ സഭയില്‍ വെച്ചതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഒരു കമ്മീഷന്‍ അന്വേഷിച്ച റിപ്പോര്‍ട്ട് മറ്റൊരു കമ്മീഷനെ കൊണ്ട് അന്വേഷിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഉള്ളത്. ഏതു അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും മുരളീധരന്‍ പറഞ്ഞു.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതുകൊണ്ടൊന്നും […]

നോട്ട് നിരോധനത്തിലൂടെ 135 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു: ശശി തരൂര്‍

നോട്ട് നിരോധനത്തിലൂടെ 135 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു: ശശി തരൂര്‍

തിരുവനന്തപുരം: കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു നോട്ട് നിരോധനത്തിലൂടെ ബി ജെ പി സര്‍ക്കാര്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം മൂലമുണ്ടായ അത്യാഹിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദി. 135 പേര്‍ക്കാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടമായത്. വരിനില്‍ക്കുന്നതിനിടയിലും ചികിത്സ നിഷേധിക്കപ്പെട്ടുമാണ് ഇവര്‍ മരിച്ചത്. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കു പരിശോധിച്ചാല്‍ 0.0013% നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് തിരികെയെത്തിയത്.ബാക്കി മുഴുവന്‍ […]

മത പരിവര്‍ത്തന പരാതികള്‍ അന്വേഷിക്കണം: രേഖ ശര്‍മ്മ

മത പരിവര്‍ത്തന പരാതികള്‍ അന്വേഷിക്കണം: രേഖ ശര്‍മ്മ

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മത പരിവര്‍ത്തനം മനുഷ്യക്കടത്തിന് തുല്യമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച 11 പരാതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹറക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നേരത്തെ തിരുവനന്തപുരത്തു നിന്ന് കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിച്ചു. തന്റെ മകളെ കണ്ടെത്തുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല തനിക്ക് നീതി ലഭിക്കണമെന്ന് മാത്രമാണെന്നും […]

1 2 3 7