കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ.ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം. സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ പറഞ്ഞു.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന […]

കൃഷിവകുപ്പ് അഴിമതി: അന്വേഷണം നടക്കുന്നത് 11 കേസുകളില്‍

കൃഷിവകുപ്പ് അഴിമതി: അന്വേഷണം നടക്കുന്നത് 11 കേസുകളില്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൃഷിവകുപ്പില്‍ നടന്ന അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നത് 11 കേസുകളില്‍. ഏതാണ്ട് 75 കേസുകളിലാണ് വുകുപ്പുതല അന്വേഷണം നടക്കുന്നത്. തൃശൂരിലെ കൃഷി ഓഫിസര്‍ പുരുഷോത്തമന്‍ ജൈവവളം വാങ്ങാന്‍ കൃത്രിമമായി ടെന്‍ഡര്‍ രേഖകള്‍ ഉണ്ടാക്കി പണംതട്ടിയതാണ് ആദ്യകേസ്. കോട്ടയത്തെ കൂട്ടിക്കല്‍ കൃഷിഭവനില്‍ വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ഓഫിസര്‍ മുത്തുസ്വാമിയെയും അസിസ്റ്റന്റ് പി.എം. റഷീദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് അഗളി കൃഷിഭവനിലെ ഓഫിസറായ വെങ്കിടേശ്വര ബാബു പലിശത്തുക തിരികെ നല്‍കുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് […]