ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകം: ഗവര്‍ണര്‍ പി.സദാശിവം

ഗ്രാമോത്സവങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജകം: ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം: ഗ്രാമോത്സവങ്ങളിലൂടെ മാത്രമെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തുകയുള്ളുഎന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ശിവപാര്‍വ്വതി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 13, 14 തീയതികളില്‍ തിരുവനന്തപുരത്തു നടത്തുന്ന ചിലങ്ക റൂറല്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം രാജ് ഭവനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കലയും സംസ്‌കാരവും നിലനിര്‍ത്തുന്നതിന് സമകാലിക കലാരൂപങ്ങള്‍ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരം ഫെസ്റ്റിവല്‍ മുതല്‍ കൂട്ടാണെന്ന് ഗവര്‍ണര്‍ചൂണ്ടികാട്ടി. ഗവര്‍ണര്‍ പി. സദാശിവം സ്വാഗതസംഘം ചെയര്‍മാന്‍ ഡി.കെമുരളിഎം.എല്‍.എക്ക് ലോഗോ നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ശിവപാര്‍വ്വതി […]

പരിസ്ഥിതി സംരക്ഷണത്തില്‍ നൂതന സാങ്കേതികവിദ്യ: ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

പരിസ്ഥിതി സംരക്ഷണത്തില്‍ നൂതന സാങ്കേതികവിദ്യ: ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: മാലിന്യനിവാരണത്തിലും പരിസരശുചിത്വത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വാണിജ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ (ജിഐസി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ് മിഷനും അമേരിക്കയിലെ സിംഗുലാരിറ്റി സര്‍വകലാശാലയും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന പരിപാടിയായ ജിഐസിയില്‍ പരിസ്ഥിതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യകളാണ് പരീക്ഷിക്കപ്പെടുന്നത്. ഏഷ്യയില്‍ പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യകള്‍ (ക്ലീന്‍ടെക്) വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറെ പണം ചെലവാക്കപ്പെടുന്നുണ്ടെന്ന് വില്‍ഗ്രോ ഇന്നവേഷന്‍സ് ഫൗണ്ടേഷനിലെ ഊര്‍ജവിഭാഗം മുഖ്യ ഉപദേഷ്ടാവ് അനന്ത് […]

മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോര്‍ഫ് ചെയ്ത സംഭവത്തിലാണ് കേസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തിയിരുന്നു. ഈ ചിത്രമാണ് മോര്‍ഫ് ചെയ്തത്.

കാലുമാറി ശസ്ത്രക്രിയ ; തുടര്‍ ചികിത്സ നല്‍കാമെന്ന് ഡോക്ടര്‍മാര്‍, ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു

കാലുമാറി ശസ്ത്രക്രിയ ; തുടര്‍ ചികിത്സ നല്‍കാമെന്ന് ഡോക്ടര്‍മാര്‍, ബന്ധുക്കള്‍ പരാതി പിന്‍വലിച്ചു

തിരുവനന്തപുരം: കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് വേണ്ട തുടര്‍ ചികിത്സ നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍. തലസ്ഥാന നഗരത്തിലെ ജി.ജി ആശുപത്രിയില്‍ 12 വയസ്സുകാരി മറിയം ഹംദയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയത്. മാലി സ്വദേശിയായ കുട്ടിയുടെ അസുഖമുള്ള ഇടത് കാല്‍ മുട്ടിന് പകരം വലത് കാലില്‍ ശസ്ത്രക്രിയ ചെയ്ത സംഭവമാണ് വിവാദം സൃഷ്ടിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ കാണാന്‍ കയറിയ മാതാവിനോട് കുട്ടി തന്നെയാണ് കാല് മാറി ശസ്ത്രക്രിയ ചെയ്തകാര്യം പറഞ്ഞത്. […]

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും (കെ.എസ്.യു.എം) അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയും (എസ്.യു) സ്റ്റാര്‍ട്ടപ്പുകളിലൂടെ സാമുഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്റ്റ് ചലഞ്ചിന് തിങ്കളാഴ്ച ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി എന്നീ മേഖലകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങള്‍ ഇന്ത്യ ഗ്ലോബല്‍ ഇംബാക്റ്റ് ചലഞ്ചില്‍ അവതരിപ്പിക്കുന്നുണ്ട്. ബൂട്ട് ക്യാമ്പോടെ തുടക്കമിട്ട ജിഐസിയില്‍ ജൂലൈ ആറിനാണ് ആശയാവതരണം നടക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും അവരുമായുള്ള സമ്പര്‍ക്കപരിപാടികളും […]

കാമ്പസുകളെ കൊലക്കളമാക്കുന്നത് തടയണം: വെല്‍ഫെയര്‍ പാര്‍ട്ടി

കാമ്പസുകളെ കൊലക്കളമാക്കുന്നത് തടയണം: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: എറണാകുളം മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണെന്നും കാമ്പസുകളെ കൊലക്കളമാക്കുന്നത് തടയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയമായും സാമൂഹ്യമായും സംഘടിതരാക്കാന്‍ ശ്രമിക്കേണ്ട വിദ്യാര്‍ത്ഥി സംഘടനകളും അവരെ നിയന്ത്രിക്കുന്ന മാതൃസംഘടനകളും കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ആശങ്കാജനകമാണ്. മഹാരാജാസ് വിദ്യാര്‍ത്ഥിയുടെ കൊലയില്‍ വിദ്യാര്‍ത്ഥികളല്ലാത്തവരും പങ്കുവഹിച്ചു എന്നത് ഈ ആശങ്കയെ പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തങ്ങളുടെതല്ലാത്ത ശബ്ദങ്ങളെ അടിച്ചും കൊന്നുമാണ് നേരിടേണ്ടത് എന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രാഷ്ട്രീയാശയങ്ങള്‍ അപകടകരമാണ്. കേരളത്തിലെ കാമ്പസുകളില്‍ […]

അഭിമന്യൂവിന്റെ കൊല ; എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

അഭിമന്യൂവിന്റെ കൊല ; എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബിജെപിയുടെ ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം […]

ഓട്ടോ-ടാക്സി വാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ഓട്ടോ-ടാക്സി വാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം: ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കുന്നു. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക്. ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു. ടാക്സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്സ് തീരുമാനം പിന്‍വലിക്കുക. വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ […]