നെല്‍വയല്‍-നീര്‍ത്തട ഭേദഗതി ബില്ല്; ഇനി നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരം

നെല്‍വയല്‍-നീര്‍ത്തട ഭേദഗതി ബില്ല്; ഇനി നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരം

തിരുവനന്തപുരം : സ്വകാര്യ വ്യക്തികള്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ വലിയ തോതില്‍ വയല്‍ നികത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടെ നെല്‍വയല്‍ നീര്‍ത്തട ഭേദഗതി നിയമം പ്രാബല്യത്തിലാവുന്നു. ബില്ലിന് സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയതോടെ ഈ മാസം 25ന് ഭേദഗതി നിയമസഭ പരിഗണിക്കും. നേരത്തെ രണ്ടു തവണ നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ലിന് സബ്ജക്റ്റ് കമ്മിറ്റിയില്‍ എതിര്‍പ്പ് വന്നിരുന്നു. തുടര്‍ന്നാണ് മൂന്നാം തവണ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയത്. നെല്‍വയല്‍ നീര്‍ത്തട ഭേദഗതി നിയമത്തിന് അംഗീകാരം ലഭിച്ചതോടെ പൊതു ആവശ്യങ്ങള്‍ക്കായി […]

സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു: മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ പദവി ഉയര്‍ത്താനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം റൂറല്‍ പോലീസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനുകളിലെത്തി പരാതി പറയാനുള്ള സ്ത്രീകളുടെ മാനസികാവസ്ഥ ശക്തിപ്പെട്ടുവരുന്നുണ്ട്. സ്ത്രീകള്‍ക്ക് വിശ്വസിക്കാവുന്ന അഭയസ്ഥാനം എന്ന നിലയില്‍ പോലീസ് സ്റ്റേഷനുകളില്‍ കടന്നു ചെല്ലാനാകണം. അതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഏതെങ്കിലും ഉത്തരവിലൂടെ നടപ്പാക്കാനാവുന്നതല്ല. മനോഭാവത്തിലും സംസ്‌കാരത്തിലും മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്തരം സ്ഥിതി […]

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്

തിരുവനന്തപുരം : ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് […]

ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തിലെന്നും മന്ത്രി.

ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തിലെന്നും മന്ത്രി.

തിരുവനനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക […]

തെക്കന്‍ കേരളത്തില്‍ കനത്ത മഴ ; ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

തെക്കന്‍ കേരളത്തില്‍ കനത്ത മഴ ; ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ തുടരുന്നു. ഇതേ തുടര്‍ന്ന് ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഇന്ധന വിലയില്‍ വീണ്ടും കുറവ് ;കൊച്ചിയില്‍ പെട്രോളിന് 80.64 രൂപ

ഇന്ധന വിലയില്‍ വീണ്ടും കുറവ് ;കൊച്ചിയില്‍ പെട്രോളിന് 80.64 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയും കോഴിക്കോട് പെട്രോളിന് 80.17 രൂപയും ഡീസലിന് 73.14 രൂപയുമാണ് പുതുക്കിയ നിരക്ക്.

ലോകോത്തര വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത്

ലോകോത്തര വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത്

തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത് യാഥാര്‍ഥ്യമാകും. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങിയാല്‍ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും, പുതുതായി കണ്ടെത്തുന്ന നിപ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി […]

ബയോസയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

ബയോസയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ കീഴില്‍ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ സ്ഥാപിച്ച ബയോസയന്‍സ് റിസര്‍ച്ച് & ട്രെയിനിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ഇന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും. ഗവേഷണ സമുച്ചയത്തോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുളള പരിശീലന ഹാളിന്റെ ഉദ്ഘാടനം ഡോ.എ. സമ്പത്ത് എം.പി നിര്‍വഹിക്കും. മൃഗങ്ങളിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അടിസ്ഥാന തത്വങ്ങളില്‍ ഗവേഷണം […]

രണ്ടാം അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള മാര്‍ച്ച് എട്ടു മുതല്‍

രണ്ടാം അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള മാര്‍ച്ച് എട്ടു മുതല്‍

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ മാര്‍ച്ച് 8,9,10,11 തിയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റിവല്‍ എട്ടിന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പകര്‍ത്തി അന്താരാഷ്ട്ര പ്രശസ്തനായ ഫോട്ടോഗ്രഫര്‍ നിക് ഊട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും. […]

നിയമസഭയിലെ കയ്യാങ്കളി : ഇടത് എംഎല്‍എമാര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

നിയമസഭയിലെ കയ്യാങ്കളി : ഇടത് എംഎല്‍എമാര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്. ബാര്‍ കോഴ വിഷയത്തില്‍ കെ.എം.മാണിയുടെ ബജറ്റ് സമ്മേളനത്തിനിടെ യായിരുന്നു സംഭവം. കേസ് പിന്‍വലിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നുവെങ്കിലും പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. സ്പീക്കറുടെ ഡയസും ചെയറും വലിച്ചെറിഞ്ഞതുള്‍പ്പെടെ വ്യാപക നാശനഷ്ടമായിരുന്നു അന്ന് നിയമസഭയില്‍ നടന്നിരുന്നത്. മുന്‍ എം.എല്‍.എയായ വി. ശിവന്‍കുട്ടിയായിരുന്നു കേസിലെ ഒന്നാം പ്രതി. പൊതുമുതല്‍ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ […]

1 2 3