വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:വിനോദസഞ്ചാരികള്‍ അതിഥികളാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സ്റ്റേക്ക്ഹോള്‍ഡേഴ്സിനുള്ള ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സൗകര്യങ്ങളൊരുക്കി പാവപ്പെട്ടവര്‍ക്ക് ജീവനോപാധി കൂടിയാകുന്നരീതിയില്‍ മാറണം. കുടുംബമായി എത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വിദേശസഞ്ചാരികള്‍ക്കൊപ്പം തദ്ദേശ ടൂറിസവും പ്രോത്സാഹിപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം വളര്‍ത്താനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ഹൗസ്ബോട്ട് ജീവനക്കാര്‍ […]

മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ നിയമ നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ നിയമ നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ നിയമ നടപടിയെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ നിയമനടപടി വൈകുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടമ്മയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ജോലി കഴിഞ്ഞ് പോകവെ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

ഓഖി ദുരന്തം: കേന്ദ്രം കേരളത്തിന് 133 കോടി അനുവദിച്ചു

ഓഖി ദുരന്തം: കേന്ദ്രം കേരളത്തിന് 133 കോടി അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ അടിയന്തരസഹായമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 133 കോടിരൂപ അനുവദിച്ചു. 422 കോടി രൂപയായിരുന്നു കേരളം അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. തുക ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന. കേന്ദ്രത്തോട് 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 19 ന് ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും സംസ്ഥാനം പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. അതേസമയം, ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. […]

പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം

പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രം

തിരുവനന്തപുരം: പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്താനൊരുങ്ങുന്നു. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശിക കമ്മിറ്റികളുടെ അനുമതിയില്ലാതെ നേരിട്ട് വയല്‍ നികത്താം. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ധാരണയായി. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരായ സമരമാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുക്കാന്‍ പ്രധാന കാരണം. ഗെയ്ല്‍ പൈപ്പ്‌ലൈനുവേണ്ടി മിക്കയിടങ്ങളിലും നികത്തലിന് വയല്‍ കമ്മിറ്റികള്‍ അനുമതി നിഷേധിച്ചിരുന്നു.

ഓഖി ആവര്‍ത്തിക്കരുത്; മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്ന് ശശി തരൂര്‍

ഓഖി ആവര്‍ത്തിക്കരുത്; മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നൂറോളം മത്സ്യതൊഴിലാളികള്‍ മരിച്ചതിനെ തുടര്‍ന്ന് പുതിയ പദ്ധതി വേണമെന്ന് ശശി തരൂര്‍ എംപി. മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ദുരന്തമുണ്ടാകുമ്പോള്‍ കോസ്റ്റുഗാര്‍ഡിനെ ഇവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നും ടെറിറ്റോറിയല്‍ ആര്‍മി പോലെ തീരദേശ മേഖലയ്ക്ക് പ്രത്യേക വിഭാഗം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഡോ.വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നത സംഘമാണ് കേരളത്തിലെത്തുന്നത്. സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കുക. മൂന്ന് സംഘങ്ങളായി തിരിഞ്ഞാകും സംഘം വിലയിരുത്തല്‍ നടത്തുക. തിരുവനന്തപുരം, […]

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

തിരുവനന്തപുരം: ഓഖി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിനെ അറിയിച്ചിരിക്കുന്നത്. ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ഇതിനുശേഷമായിരിക്കും കേരളത്തിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ.കെ. ബാലന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭ: മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് കേരള നിയമസഭയെന്ന് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. നിരവധി സുപ്രധാന നിയമനിര്‍മാണങ്ങളിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി കേരള നിയമസഭ മാറിയിട്ടുണ്ട്. ആദ്യ നിയമസഭയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, കാര്‍ഷിക കടാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന നിയമങ്ങള്‍ പാസാക്കിയാണ് മാതൃകയായെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെര്‍ഫോമന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ഭരണക്രമമാണ് ഇന്ത്യയുടെ ഏറ്റവും വലിയ […]

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും യോഗത്തില്‍ പങ്കെടുക്കുന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് 16 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മത്സ്യബന്ധനത്തിനു പോയ നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്.