പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കണം; സര്‍ക്കാരിനോട് ശുപാര്‍ശ

പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കണം; സര്‍ക്കാരിനോട് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ശുപാര്‍ശ. എഡിജിപി ആനന്ദകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സിഐമാരില്ലാത്ത സ്റ്റേഷനുകളുടെ ചുമതല നിലവില്‍ ഡിവൈഎസ്പിമാര്‍ക്കാണ് നല്‍കുക. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 207 സ്റ്റേഷനുകളില്‍ മാത്രമാണ് സിഐമാരെ നിയമിച്ചിരിക്കുന്നത്. ശേഷിക്കുന്ന 268 സ്റ്റേഷനുകളില്‍ കൂടി സിഐമാരെ നിയമിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കേസ് അന്വേഷണവും വിഭജിച്ചു നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് […]

മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും നവകേരളം മിഷനുകളെക്കുറിച്ചും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും പോലീസ് വകുപ്പ് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ഡി. ജി.പി ലോക്നാഥ് ബഹ്റയും വിശദീകരിച്ചു. സിവില്‍ സര്‍വീസും പോലീസിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി. ജി. പിമാരും നല്‍കി. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ […]

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

പുനരുദ്ധാരണം നടത്തിയ കോയിക്കല്‍ കൊട്ടാരം നാടിനു സമര്‍പ്പിച്ചു

പുനരുദ്ധാരണം നടത്തിയ കോയിക്കല്‍ കൊട്ടാരം നാടിനു സമര്‍പ്പിച്ചു

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. കൊട്ടാരവളപ്പില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു-പുരാരേഖാ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കൊട്ടാരം നാടിനു സമര്‍പ്പിച്ചത്. കൊട്ടാരത്തിന്റെ രണ്ടാംഘട്ട നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സൗന്ദര്യവല്‍കരണ നടപടികള്‍ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. പൈതൃക മ്യൂസിയങ്ങള്‍ പോയ കാലത്തെ അധികാര ചിഹ്നങ്ങളാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം മനസിലാക്കുന്നതിന് യുവജനങ്ങള്‍ താല്പര്യം കാണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കൊട്ടാരം […]

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറവ് വരും

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറവ് വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കുവാന്‍ തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറവുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും നമ്മുടെ നാട്ടില്‍ വില കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്ക്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം വില കുറയ്ക്കാന്‍ തയാറാകണം. ഉപഭോക്താവ് കൂടുതല്‍ വില നല്‍കേണ്ട […]

ടി.വി അനുപമ തൃശൂര്‍ കലക്ടര്‍; വയനാട് പത്തനം തിട്ട കലക്ടര്‍ മാര്‍ക്കും മാറ്റം

ടി.വി അനുപമ തൃശൂര്‍ കലക്ടര്‍; വയനാട് പത്തനം തിട്ട കലക്ടര്‍ മാര്‍ക്കും മാറ്റം

തിരുവനന്തപുരം: ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ കലക്ടര്‍ ടി.വി അനുപമയെ തൃശൂര്‍ കലക്ടറായി നിയമിച്ചു. വയനാട് പത്തനം തിട്ട കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം തെറിച്ചത് അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. തീരദേശത്ത് ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണിത്.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തില്‍, ചര്‍ച്ച ആരംഭിച്ചു

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ കേരളത്തില്‍, ചര്‍ച്ച ആരംഭിച്ചു

തിരുവനന്തപുരം: ധനകാര്യ കമ്മിഷന്‍ അവാര്‍ഡ് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും സംഘവും കേരളത്തിലെത്തി. രാവിലെ വിമാനത്താവളത്തിലെത്തിയ ചെയര്‍മാന്‍ എന്‍ കെ സിംഗിനെയും സംഘത്തെയും ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ നടന്ന ആദ്യദിവസ ചര്‍ച്ചയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. തദ്ദേശസ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങളും ധനആവശ്യകതയും കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ സ്വഭാവവും സംബന്ധിച്ച് ഭരണവകുപ്പു സെക്രട്ടറി ടി കെ ജോസ് വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് […]

കേന്ദ്രസംഘമെത്തി: കഫീല്‍ ഖാന്‍ കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കേന്ദ്രസംഘമെത്തി: കഫീല്‍ ഖാന്‍ കേരളത്തിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നിപ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കാനായി സന്നദ്ധത പ്രകടിപ്പിച്ച ഉത്തര്‍പ്രദേശില ഡോക്ടര്‍ കഫീല്‍ ഖാന്‍ തല്‍ക്കാലം കേരളത്തിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എയിംസില്‍ നിന്നുള്ള കേന്ദ്രസംഘമെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഇന്നലെ കേരളത്തിലേക്ക് തിരിക്കാന്‍ കഫീല്‍ ഖാന്‍ തീരുമാനിച്ചിരുന്നു. ഈ അവസാന മണിക്കൂറില്‍ തീരുമാനം മാറ്റാന്‍ കാരണമെന്താണെന്ന് കഫീല്‍ ഖാന്‍ തിരക്കി. എന്നാല്‍ അതിനു മറപടിയൊന്നും ലഭിച്ചില്ലെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ വളരെയധികം വിഷമമുണ്ടെന്ന് കഫീല്‍ ഖാന്‍ […]

നിപ വൈറസ്: കിംവദന്തികളില്‍ ആശങ്കപ്പെടരുതെന്ന് ഗവര്‍ണര്‍ പി.സദാശിവം

നിപ വൈറസ്: കിംവദന്തികളില്‍ ആശങ്കപ്പെടരുതെന്ന് ഗവര്‍ണര്‍ പി.സദാശിവം

തിരുവനന്തപുരം: നിപ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള കിംവദന്തികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭ്യര്‍ത്ഥിച്ചു. നിപ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും കൃത്യമായി പാലിക്കണം. നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഭിന്നശേഷിക്കാര്‍ക്കായി ഐസിഫോസ് വികസപ്പിച്ച ടി-സ്ലൈഡ് മൗസ് ബുധനാഴ്ച മുഖ്യമന്ത്രി സമര്‍പ്പിക്കും

ഭിന്നശേഷിക്കാര്‍ക്കായി ഐസിഫോസ് വികസപ്പിച്ച ടി-സ്ലൈഡ് മൗസ് ബുധനാഴ്ച മുഖ്യമന്ത്രി സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ വികസന സ്ഥാപനമായ ഐസിഫോസ് ഭിന്നശേഷിക്കാര്‍ക്കായി വികസിപ്പിച്ചെടുത്ത ടി-സ്ലൈഡ് എന്ന കമ്പ്യൂട്ടര്‍ മൗസ് ബുധനാഴ്ച (മെയ് 16) മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെ തന്റെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. വിവര-വിനിമയ സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഫോസ് ടി-സ്ലൈഡ് വികസിപ്പിച്ചിരിക്കുന്നത്. വിരലുകളും കൈകളും പരിമിതമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് സൗകര്യപ്രദമാകുന്ന തരത്തില്‍ നേരിയ ചലനത്തിലുടെ ടി-സ്ലൈഡ് പ്രവര്‍ത്തിപ്പിക്കാനാവും. ഓരോ വ്യക്തിയുടെയും സൗകര്യാര്‍ഥം മാറ്റം വരുത്തി ത്രീഡി […]

1 2 3