ഇനി ‘കടക്ക് പുറത്ത്’ പറയില്ല; വ്യത്യസ്ഥമായ രീതിയില്‍ മാധ്യമങ്ങളോട് ഇടപെടാനൊരുങ്ങി മുഖ്യമന്ത്രി

ഇനി ‘കടക്ക് പുറത്ത്’ പറയില്ല; വ്യത്യസ്ഥമായ രീതിയില്‍ മാധ്യമങ്ങളോട് ഇടപെടാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓരോ വിഷയത്തിലും കൃത്യമായ വിവരം നല്‍കാന്‍ കഴിവുള്ള ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഇനി മുതല്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം പൊലീസുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഡിജിപി, റേഞ്ച് ഐജി എന്നിവരും വിഷയം ഭരണ രംഗവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചീഫ് സെക്രട്ടറിയും അതത് വകുപ്പിന്റെ ചീഫ് സെക്രട്ടറിമാരും മറുപടി നല്‍കും. […]

സംസ്ഥാനത്ത് 10 ലക്ഷം കുടുംബങ്ങളിലേക്ക് ജലസാക്ഷരതാ ക്ലാസ്

സംസ്ഥാനത്ത് 10 ലക്ഷം കുടുംബങ്ങളിലേക്ക് ജലസാക്ഷരതാ ക്ലാസ്

തിരുവനന്തപുരം: ‘ജലസംരക്ഷണം’ എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷന്റെ 70,000 പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളിലൂടെ സംസ്ഥാനത്ത് ജലസാക്ഷരതാ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. പത്താംതരം, ഹയര്‍സെക്കന്‍ഡറി പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഒരോ പഠിതാവും തന്റെ വാസസ്ഥലത്തിന് സമീപമുള്ള 15 പേര്‍ക്ക് ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായി ക്ലാസ്സെടുക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ എന്ന കണക്കില്‍ 15 കുടുംബങ്ങളില്‍ നിന്നുള്ള 15 പേര്‍ക്കാണ് ക്ലാസ്. മൊത്തം 10 ലക്ഷം പഠിതാക്കള്‍ പങ്കെടുക്കും. ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ 20 […]

വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍

വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണം തൈക്കാട് റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ തീരദേശ റോഡും വേയ് ബ്രിഡ്ജും സൈറ്റ് ഓഫീസും പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നു. ബെര്‍ത്ത് പൈലിംഗ് ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതിന് നാട്ടുകാരുടെ പങ്കാളിത്തം […]

യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൊടുത്തതിനെതിരെ കോണ്‍ഗ്രസ്സില്‍ കലാപം പടരുന്നു. യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയ വി.എം സുധീരന്‍ നാശത്തിലേക്കാണ് പാര്‍ട്ടിയുടെ പോക്കെന്ന് തുറന്നടിച്ചു. രാജ്യസഭാ സീറ്റ് പുന:പരിശോധിക്കണമെന്നും, കെ.എം.മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും മാണിയുടെ തിരിച്ചു വരവ് മുന്നണിയെ ശക്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് സുതാര്യമായ തീരുമാനമല്ല, ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനമെടുത്തിരിക്കുന്നത്, ഈ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു, ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി […]

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്ബനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് […]

സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന ഉപയോഗിക്കാന്‍ നിര്‍ദേശം

സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം എത്തിയിരിക്കുന്നത്. മഷിപ്പേന മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശത്തിന് പുറമെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഇനി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. ഇതോടെ ഡിസ്‌പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്‌ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്‌സ് എന്നിവയാണ് പടിക്ക് പുറത്താകുന്നത്. എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി […]

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം:നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെയ്സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വികസനപദ്ധതികള്‍ക്കും യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കിയത്. സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നു മാത്രം പ്രതിവര്‍ഷം എഴുപത്തയ്യായിരത്തോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവരുന്നുണ്ട്. പോളിടെക്‌നിക്കുകളിലും എഞ്ചിനിയറിങ് കോളേജുകളിലും നിന്നുള്ളവരടക്കം ഒന്നര […]

ബ്ലോക്‌ചെയിന്‍: ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ പരിശീലന പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി

ബ്ലോക്‌ചെയിന്‍: ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ പരിശീലന പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതികവിദ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലോക്‌ചെയിനില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അവസരങ്ങള്‍ നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആസൂത്രണം ചെയ്ത പരിശീലന പദ്ധതിക്ക് തുടക്കമായി. ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) എന്ന പേരിലുള്ള പദ്ധതി ഇന്ത്യയിലാദ്യമായാണ് ഒരു സര്‍ക്കാര്‍ സ്ഥാപനം നടപ്പാക്കുന്നത്. വിവരശേഖരണ-നിര്‍വഹണ സംവിധാനങ്ങളിലെ നൂതന മാതൃകയായ ബ്ലോക്‌ചെയിനില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. […]

അധികാര കസേരയില്‍; നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

അധികാര കസേരയില്‍; നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാന്‍ നിയമസഭയില്‍ എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ സജി ചെറിയാന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുമായിരുന്നു സജി ചെറിയാന്റെ മുഖ്യ എതിരാളികള്‍

മദ്യം മറിച്ചു വിറ്റു ; മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സ് സിഇഒ അറസ്റ്റില്‍

മദ്യം മറിച്ചു വിറ്റു ; മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സ് സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം മറിച്ചു വിറ്റ സംഭവത്തില്‍ മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്സ് സിഇഒ ആര്‍ സുന്ദരവാസന്‍ അറസ്റ്റില്‍. ആറ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിആര്‍ഐ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പി ഉപയോഗിച്ചാണ് സുന്ദരവാസന്‍ തട്ടിപ്പ് നടത്തിയത്.

1 2 3