കേട്ടെഴുത്തെഴുതാന്‍ ക്ഷണിച്ച ഏഴാംക്ലാസുകാരനെ നിരാശപെടുത്താതെ ധന മന്ത്രി

കേട്ടെഴുത്തെഴുതാന്‍ ക്ഷണിച്ച ഏഴാംക്ലാസുകാരനെ നിരാശപെടുത്താതെ ധന മന്ത്രി

ആലപ്പുഴ: സാര്‍ പറഞ്ഞതുപോലെ ഞങ്ങള്‍ മലയാളം എഴുതാന്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന് ചോദിച്ച് കത്തെഴുതിയ ഏഴാം ക്ലാസുകാരനെ നിരാശപെടുത്താതെ മന്ത്രി തോമസ് ഐസക്ക്. കയര്‍ കേരളയുടെ തിരക്ക് കഴിഞ്ഞാല്‍ ഉടനെ കേട്ടെഴുത്തെടുക്കാന്‍ വരുമെന്ന് മറുപടിയും നല്‍കി. ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജവിലാസം ഗവ. യുപി സ്‌കൂളിലെ ശ്രീഹരിയാണ് മന്ത്രിക്ക് കത്തയച്ചത്. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി അന്ന് നല്‍കിയ വാക്കായിരുന്നു കേട്ടെഴുത്തെടുക്കാന്‍ വീണ്ടും വരുമെന്നത്. സാര്‍ പറഞ്ഞതനുസരിച്ച് മലയാളം വായിക്കാനും എഴുതാനും തങ്ങള്‍ […]

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ 800 കോടി കടമെടുക്കുന്നു

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ 800 കോടി കടമെടുക്കുന്നു

ഓണം കടന്നു വരുന്നു. ശമ്പളത്തിനു പുറമെ ഉല്‍സവബത്തയും ക്ഷേമ പെന്‍ഷനുകളുടേയും വിതരണത്തിനു സമയമായി. ഖജാനാവിലെ നീക്കിയിരിപ്പ് ഒന്നിനും തികയില്ല. കടം വാങ്ങാതെ തരമില്ലെന്നും, 800 കോടി ചോദിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി. നിലവില്‍ വന്നതോടെ നികുതി പിരിവില്‍ വന്ന വ്യതിയാനം മറികടക്കാനാണ് വായ്പ. റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പ തരപ്പെടുത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. എട്ടു മുതല്‍ ഒമ്പതു ശതമാനം വരെയാണ് പലിശ. റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന […]

നെഹ്‌റു ട്രോഫി വള്ളം കളി ഫെനല്‍ മത്സരം വൈകിപ്പോയി: ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നെഹ്‌റു ട്രോഫി വള്ളം കളി ഫെനല്‍ മത്സരം വൈകിപ്പോയി: ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളി സമ്മാനിച്ചത് നിരാശയായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കനത്ത മത്സരം നടന്ന വള്ളംകളിയുടെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഫൈനല്‍ ആരംഭിക്കാന്‍ നേരം ഇരുട്ടിയതിനെ തുടര്‍ന്ന് ഗാലറിയില്‍ നിന്നും മൊബൈല്‍ ഫ്‌ലാഷുകള്‍ തെളിച്ചതിലൂടെ കാണികള്‍ തങ്ങളുടെ നിശബ്ദ പ്രതിഷേധം രേഖപ്പെടുത്തിയെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നെഹ്‌റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത് . പക്ഷെ […]

കയര്‍ കാര്‍ണിവല്‍ 2017 ഷോപ്പിംഗ് മാമാങ്കത്തിന് കൊടികയറി

കയര്‍ കാര്‍ണിവല്‍ 2017 ഷോപ്പിംഗ് മാമാങ്കത്തിന് കൊടികയറി

തിരുവനന്തപുരം: പരമ്പരാഗതമായി കയര്‍ പിരിക്കുന്നവര്‍ എത്ര ഉല്‍പന്നങ്ങള്‍ ഉണ്ടാക്കിയാലും സര്‍ക്കാര്‍ വാങ്ങി വിപണനം ചെയ്യുമെന്നും നഷ്ടമുണ്ടായാല്‍ സഹിക്കുമെന്നും ധന-കയര്‍വികസനമന്ത്രി ഡോ. തോമസ് ഐസക്. ഇതോടൊപ്പം യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കും. ഏതാനും വര്‍ഷം കൊണ്ട് സാങ്കേതികാടിത്തറയില്‍ കയര്‍മേഖലയെ പുന:സംഘടിപ്പിച്ച് ആധുനിക വ്യവസായമായി മാറ്റുകയാണ് ലക്ഷ്യെമന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കയര്‍ വികസനവകുപ്പ് സംഘടിപ്പിക്കുന്ന ‘കയര്‍ കാര്‍ണിവല്‍ 2017’ന്റെ ഉദ്ഘാടനം പാളയത്തെ വിപണനകേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചകിരിയുണ്ടാക്കുന്നതിലും കയര്‍ പിരിക്കുന്നതിലും നെയ്യുന്നതിലും യന്ത്രവത്കരണത്തെ പ്രോത്സാഹിപ്പിക്കും. സാധാരണ യന്ത്രങ്ങള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന […]

മിസോറാം ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചു

മിസോറാം ലോട്ടറിക്കെതിരെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചു

തിരുവനന്തപുരം: നിയമപരമായ വ്യവസ്ഥകള്‍ ലംഘിച്ചാണു മിസോറാം ലോട്ടറി പ്രവര്‍ത്തിക്കുന്നതെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മിസോറാം ലോട്ടറി വില്‍പ്പന കേരളത്തില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. മിസോറാം സര്‍ക്കാരിന്റെ കത്ത് ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ലഭിച്ചു. വിതരണക്കാര്‍ ആരെന്നു മാത്രമാണ് സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മറ്റൊരു സംസ്ഥാനം ഇവിടെ ലോട്ടറി വില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ ക്രമീകരണങ്ങളും അറിയിക്കേണ്ടതുണ്ട്. എന്നാല്‍, ഇതൊന്നും കത്തില്‍ […]

മിസോറാം ലോട്ടറിയുമായി സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടുമെത്തുന്നു; പരസ്യം ദേശാഭിമാനിയില്‍

മിസോറാം ലോട്ടറിയുമായി സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടുമെത്തുന്നു; പരസ്യം ദേശാഭിമാനിയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറികളുടെ മറവില്‍ മലയാളികളുടെ പോക്കറ്റില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടുമെത്തുന്നു. മിസോറാം ലോട്ടറിയെന്ന പേരില്‍ പരസ്യം നല്‍കിയിരിക്കുന്നത് സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിലും. നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറിക്കച്ചവടത്തിന്റെ പരസ്യം പാര്‍ട്ടിപത്രത്തില്‍ തന്നെ അച്ചടിച്ചുവന്നത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സി.പി.എമ്മിനെ പിടിച്ചുലച്ച വിവാദമാണ് സാന്റിയാഗോ മാര്‍ട്ടിനും ദേശാഭിമാനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്. മാര്‍ട്ടിനില്‍ നിന്ന് സംഭാവനയായി വാങ്ങിയ 2 കോടി രൂപ പിന്നീട് […]

തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണം: തോമസ്

തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണം: തോമസ്

പരിശോധനയ്ക്കും സംശയദൂരീകരണത്തിനും ഫെസിലിറ്റേഷന്‍ സെന്ററുകള്‍, എം.ആര്‍.പി വിലയ്ക്ക് വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ടെസ്റ്റ് പര്‍ച്ചേസ് സംവിധാനങ്ങള്‍ ഒരുക്കും തിരുവനന്തപുരം: ജൂലൈ 10 തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയ്ക്ക് സംസ്ഥാനത്ത് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജി. എസ്. ടി വന്നതോടെ കോഴിയിറച്ചി വില 15 രൂപ വരെ കുറയേണ്ടതാണ്. എന്നാല്‍ 103 രൂപയ്ക്കൊപ്പം 15 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്. കോഴിയിറച്ചി വില നിശ്ചയിക്കുന്നത് ഒരു […]

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

തിരുവനന്തപുരം: കോഴിയിറച്ചി വില 87 രൂപയാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. തിങ്കളാഴ്ച മുതല്‍ വില കുറക്കാന്‍ വ്യാപാരികള്‍ തയ്യാറാവണമെന്നും ഐസക് ആവശ്യപ്പെട്ടു. ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ചുമത്തുന്നില്ല. ഇതാണ് വില കുറക്കണമെന്ന ആവശ്യം ഉയര്‍ന്നു വരാന്‍ കാരണം. എം.ആര്‍.പിക്ക് മുകളില്‍ വില വാങ്ങാന്‍ ഒരു വ്യാപാരയേയും അനുവദിക്കില്ല. എം.ആര്‍.പിയില്‍ മാറ്റം വരുത്താന്‍ നിര്‍മാതാവിന് മാത്രമേ അധികാരമുള്ളു. വില കൂട്ടുന്നതിന് മുമ്പായി നിര്‍മാതാവ് രണ്ട് മാധ്യമങ്ങളില്‍ പരസ്യം നല്‍കണമെന്ന വ്യവസ്ഥയുമുണ്ടെന്നും ഐസക് പറഞ്ഞു.’

ജി.എസ്.ടി: അനാവശ്യ വിലവര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി

ജി.എസ്.ടി: അനാവശ്യ വിലവര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ചരക്ക് സേവന നികുതിയുടെ പേരില്‍ സാധനങ്ങളുടെ വില്‍പ്പനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഇത് നിയമവിരുദ്ധമാണ്. ജിഎസ്ടി നിയമത്തിലെ വ്യവസ്ഥയുടെ ഭാഗമായ ആന്റി പ്രൊഫിറ്ററി അതോറിറ്റിക്ക് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിക്കാമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ നികുതിനിരക്ക് അനുസരിച്ച് ബഹുഭൂരിപക്ഷം നിത്യോപയോഗസാധനങ്ങള്‍ക്കും നികുതി കുറയും. ഇതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കണം. ചില കേന്ദ്രങ്ങള്‍ നിലവിലെ പരമാവധി വിലയ്ക്കുപുറമെ ജിഎസ്ടിയും ചുമത്തി സാധനങ്ങള്‍ വില്‍ക്കുന്നെന്ന […]

ജി.എസ്.ടി: ലോട്ടറി നികുതിയിനത്തിലെ ധാരണ, കേരളത്തിന് നേട്ടമെന്ന് ധനമന്ത്രി

ജി.എസ്.ടി: ലോട്ടറി നികുതിയിനത്തിലെ ധാരണ, കേരളത്തിന് നേട്ടമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: കേരളം നിരന്തരമായി നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ സംസ്ഥാനസര്‍ക്കാരിന്റേതല്ലാത്ത് ലോട്ടറികള്‍ക്കുള്ള നികുതി 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തില്‍ ഒന്നര മണിക്കൂര്‍ നേരം കേരളം നടത്തിയ വാഗ്വാദത്തിനും ഇറങ്ങിപ്പോക്ക് ഭീഷണിക്കുമൊടുവിലാണ് നിരവധി ആഴ്ചകളായി മാറ്റിവെച്ച ലോട്ടറിക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമായത്. സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ വെച്ചുള്ള ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതിയായിരിക്കും ഈടാക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് കേരള ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങള്‍ക്കു […]