ആരോഗ്യ ബോധവത്കരണം; ടോയ്‌ലറ്റ് നിര്‍മ്മിച്ചു നല്‍കുന്ന ചടങ്ങില്‍ പങ്കാളിയായി തൃഷ

ആരോഗ്യ ബോധവത്കരണം; ടോയ്‌ലറ്റ് നിര്‍മ്മിച്ചു നല്‍കുന്ന ചടങ്ങില്‍ പങ്കാളിയായി തൃഷ

ജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്തി യുനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് കൂടിയായ തെന്നിന്ത്യന്‍ സുന്ദരി തൃഷ. കഴിഞ്ഞ ദിവസം വടനമെല്ലി ഗ്രാമത്തില്‍ എത്തിയ താരം സ്വച്ഛ് ഭാരതിന്റെ ഭാഗമായി എല്ലാവര്‍ക്കും ടോയ്‌ലറ്റ് നിര്‍മ്മിച്ചു നല്‍കുന്ന ചടങ്ങില്‍ പങ്കാളിയായി. തുടര്‍ന്ന് സ്ത്രീകളുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്ത താരത്തിന്റെ പ്രവര്‍ത്തിയ്ക്ക് മികച്ച അംഗീകാരമാണ് ലഭിച്ചത്.

മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായ ഹേയ് ജൂഡിന്റെ ഷൂട്ടിങ്ങ് ഗോവയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താരത്തിന് ലഭിച്ച സര്‍പ്രൈസുകളെക്കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വാചാലരാവുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് താരം വേഷമിടുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ത്രിഷ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് താരം ആകെ വണ്ടറടിച്ചു പോയ സംഭവം നടന്നത്. സിനിമയുടെ റീലില്‍ ത്രിഷയുടെ ചിത്രമുള്ള കേക്കായിരുന്നു താരത്തെ കാത്തിരുന്നത്. […]