പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: കേരള പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണ്. പൊലീസുകാര്‍ക്ക് ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതികരിച്ചതെന്നും കോടിയേരി അറിയിച്ചു. പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിയമവിരുദ്ധമാണെങ്കില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ നേരത്തെ ഉള്ളതാണ്. എം.എല്‍.എ ആയതു കൊണ്ടാണ് പാര്‍ക്ക് വിവാദം ഇപ്പോള്‍ ഉയരുന്നതെന്നും കോടിയേരി വ്യക്തമാക്കി.

നവവധു വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

നവവധു വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

തൃശ്ശൂര്‍: തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. വീടിന്റെ ടെറസ്സില്‍ നിന്നുകൊണ്ട് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 20 വയസ്സായിരുന്നു.

ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

തൃശൂര്‍ : മാള അന്നമനടയില്‍ ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു. അന്നമനട ക്രിസ്തുരാജ പള്ളിയുടെ മുന്‍വശത്ത് റോഡില്‍ രാവിലെ 10.30 ഓടെയായിരുന്നു അപകടം. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റേയും തളിയത്ത് ടൈറ്റസിന്റെയും മകനായ ടിന്റു ടൈറ്റസ് (23) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിയില്‍ നിന്ന് റോഡിലേക്ക് കയറി വന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ ടിന്റു ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാള പൊലീസ് […]

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. പരിയാരം ഇരിങ്ങാപ്പിള്ളി ബൈജുവിന്റെ മകന്‍ ശ്രീമോന്‍(15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുമോനെ (18) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നണിഗായിക സിതാരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പിന്നണിഗായിക സിതാരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ച് പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. സിതാരയാണ് കാര്‍ ഓടിച്ചിരുന്നത്.

സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ മുങ്ങി

സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ മുങ്ങി

തൃശൂര്‍: ചേര്‍പ്പിലെ വീട്ടില്‍ നടത്തുന്ന സ്വര്‍ണാഭരണ പണിശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നു കളഞ്ഞു. സാബുവിന്റെ വീട്ടില്‍ നിന്നാണ് കൊല്‍ക്കത്ത ഹൗറ സ്വദേശികള്‍ ആയ അമീര്‍, അഫ്സല്‍ എന്നിവര്‍ സ്വര്‍ണവുമായി പോയത്. ഇവര്‍ക്കായുള്ള അന്വേഷണം ചേര്‍പ്പ് പൊലീസ് ആരംഭിച്ചു.

യുവതിയെ തീകൊളുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

യുവതിയെ തീകൊളുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

തൃശൂര്‍: ജനക്കൂട്ടം നോക്കിനില്‍ക്കെ ദളിത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജിതുവാണ് (26) മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് വിരാജ് ആണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജിതു ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹമോചന നടപടികള്‍ […]

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നാണ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടിയുള്ള തരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തൃശൂര്‍: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യം. ആളൂരില്‍ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയിലാണ് കെഎസ്ഇബി ജീവനക്കാരനായ സേലം സ്വദേശി സുരേഷ് (32) മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ എ കൗശികന്‍ അനുമതി നല്‍കി. പതിവ് പോലെ വെടിക്കെട്ട് നടത്താം. അനുമതി ലഭിച്ചതോടെ ആരാധകരുടെ കാത്തിരിപ്പിനും വിരാമമായി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. പൂരത്തിനു മുന്നോടിയായി പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരു തവണ കൂടി പരിശോധിക്കുന്നതാണ്. നേരത്തെ അനുമതി നല്‍കാത്തതിനാല്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധമറിയിച്ചിരുന്നു. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് […]

1 2 3 4