ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിന് പഞ്ചായത്തുകള്‍ ഒരുങ്ങുന്നു

ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിന് പഞ്ചായത്തുകള്‍ ഒരുങ്ങുന്നു

കാസറഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് വേണ്ടി ബി.ആര്‍.ഡി.സി സംഘടിപ്പിച്ച ഏകദിന ‘പങ്കാളിത്ത പഠനശാല’ ബേക്കലില്‍ വച്ച് നടന്നു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ ഇപ്പോഴും പുറം ലോകം അിറഞ്ഞിട്ടില്ലെന്നും സമഗ്രമായ ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കൈക്കൊള്ളണമെന്നും എം.എല്‍.എ പറഞ്ഞു. ഉത്തര മലബാര്‍ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്ത തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ […]

കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിനൊപ്പം ആയുര്‍വേദത്തിന്റെ അറിവും: വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ‘ആയുര്‍ബോധ’യുമായി കെടിഡിസി

കേരളത്തിന്റെ പ്രകൃതിസൗന്ദര്യത്തിനൊപ്പം ആയുര്‍വേദത്തിന്റെ അറിവും: വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ‘ആയുര്‍ബോധ’യുമായി കെടിഡിസി

തിരുവനന്തപുരം: വിദേശികള്‍ക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം ആയുര്‍വേദ പാരമ്പര്യത്തെയും ചികില്‍സാവിധികളെയും സംബന്ധിച്ച അടിസ്ഥാന ധാരണയും അറിവും പകരുന്ന ഹ്രസ്വ പാഠ്യപദ്ധതിയുമായി കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍(കെടിഡിസി). ‘ആയുര്‍ബോധ’ എന്ന പേരില്‍ കെടിഡിസി ആവിഷ്‌കരിക്കുന്ന പതിനഞ്ചു ദിവസത്തെ ബോധവല്‍കരണ കോഴ്സ് ലോകത്തിലെ ഏറ്റവും വിപുലമായ ടൂറിസം മേളകളിലൊന്നായ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ (ഡബ്ല്യുടിഎം) ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അനാവരണം ചെയ്തു. വിദേശസഞ്ചാരികള്‍ക്ക് കേരളത്തിന്റെ ആയുര്‍വേദ ചികില്‍സാരീതികളെയും ആയുര്‍വേദാധിഷ്ഠിതമായ ജീവിതശൈലിയെയും പറ്റി […]

കണ്ണിനു കുളിര്‍മ്മയേകും തുഷാരഗിരി വെള്ളച്ചാട്ടം

കണ്ണിനു കുളിര്‍മ്മയേകും തുഷാരഗിരി വെള്ളച്ചാട്ടം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തില്‍ താഴേയ്ക്ക് വീഴുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികള്‍ ഇവിടെ കൂടിച്ചേര്‍ന്ന് ചാലിപ്പുഴ എന്ന നദി രൂപം […]

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

തൊഴിലന്യേഷകര്‍ക്കായി സ്റ്റാര്‍ട്ട് അപ്പ്. യെസ് 2017ന് തുടക്കമായി

നേര്‍ക്കാഴ്ച്ചകള്‍…പ്രതിഭാരാജന്‍ സ്റ്റാര്‍ട്ട് അപ്പ് 2017ന് തുടക്കമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയാണ് ‘യെസ്.ഡി. 2017’. ഇവിടെ അവസരം കുറയുന്നതു കൊണ്ടാണ് യുവാക്കളുടെ ശക്തി സ്രോതസുകള്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. സ്വന്തം നാട്ടില്‍ തന്നെ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം […]

മദ്യലോബിയുടെ അടിമകളാണ് സര്‍ക്കാര്‍: വി.എം സുധീരന്‍

മദ്യലോബിയുടെ അടിമകളാണ് സര്‍ക്കാര്‍: വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മദ്യശാലകള്‍ പൂട്ടിയപ്പോഴാണ് സംസ്ഥാനത്ത് ടൂറിസം വളര്‍ന്നത്. എക്‌സൈസ് കമ്മീഷണറുടെ തനിനിറം ഇതോടെ വെളിവായെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ടൂറിസം മേഖലയില്‍ വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് കഴിയണം: ടി.പി.രാമകൃഷ്ണന്‍

ടൂറിസം മേഖലയില്‍ വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് കഴിയണം: ടി.പി.രാമകൃഷ്ണന്‍

ടൂറിസം മേഖലയില്‍ വൈദഗ്ധ്യമുള്ള കൂടുതല്‍ തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ കേരളത്തിന് കഴിയണമെന്ന് . കെയ്സ് അംഗീകാരമുള്ള കോഴ്സുകളുടെ ഉദ്ഘാടനം തിരുവനന്തപുരം താജ് വിവാന്തയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യസംഭവന നല്‍കുന്ന ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറാന്‍ കേരളത്തിന് കഴിയണം. അതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ആക്കം കൂട്ടി വരികയാണെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള സേവനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. യുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിലൂടെ ഇന്ത്യയിലും വിദേശത്തും തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ […]

പാലക്കയം തട്ടില്‍ ദേവസ്വം ഭൂമി കൈയേറി

പാലക്കയം തട്ടില്‍ ദേവസ്വം ഭൂമി കൈയേറി

കണ്ണൂര്‍ : കണ്ണൂരിലെ പാലക്കയം തട്ടില്‍ ദേവസ്വം ഭൂമി കൈയേറി വിനോദസഞ്ചാര വകുപ്പ് നിര്‍മാണം ആരംഭിച്ചു എന്ന പരാതിയില്‍ കളക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് എതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. തലശ്ശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. നടുവില്‍ വെള്ളാട് ദേവസ്വം അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍, ടൂറിസം ഡയറക്ടര്‍, ഡി.ടി.പി.സി. സെക്രട്ടറി, നിര്‍മാണ കരാറുകാരന്‍ എന്നിവര്‍ക്ക് എതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. നേരത്തെ ഈ ഭൂമി സംബന്ധിച്ച കേസില്‍ […]

കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സമീപകാലത്ത് കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയുടെതാണ് പ്രതികരണം. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ജമ്മു കശ്മീര്‍ ശാന്തമായിരുന്നു. സാധാരണ നിലയിലായിരുന്നു അവിടുത്തെ ജീവിതങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരം ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു. എന്നാല്‍ മോദിയുടെ നയങ്ങള്‍ ദുരന്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്‍മോഹന്‍ […]

ഇ-ത്രീ തീം പാര്‍ക്ക് വയനാട്ടില്‍ ഒരുങ്ങുന്നു

ഇ-ത്രീ തീം പാര്‍ക്ക് വയനാട്ടില്‍ ഒരുങ്ങുന്നു

മാനന്തവാടി: പരിസ്ഥിതിയും വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയുള്ള തീം പാര്‍ക്ക് വയനാട്ടില്‍ ഒരുങ്ങുന്നു. വെസ്റ്റേണ്‍ ഘട്ട് ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നീലോം എന്ന സ്ഥലത്താണ് ഇ-ത്രീ തീം പാര്‍ക്ക് എന്ന പേരില്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. ഉത്തരവാദ വിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച പാര്‍ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്നു. പാര്‍ക്ക് വഴി മുന്നൂറോളം പേര്‍ക്ക് പ്രത്യക്ഷത്തിലും 1200 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പെറ്റ്‌സ് സൂ, […]