വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്‍ന്നാണ് […]

മുസ്ലീം വിരുദ്ധ പരാമര്‍ശം: ടി.പി സെന്‍കുമാര്‍ പൂര്‍ണമായി ഒറ്റപ്പെടുന്നു

മുസ്ലീം വിരുദ്ധ പരാമര്‍ശം: ടി.പി സെന്‍കുമാര്‍ പൂര്‍ണമായി ഒറ്റപ്പെടുന്നു

കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് പൊതു മതേതര സമൂഹത്തില്‍ ടി.പി സെന്‍കുമാര്‍ പൂര്‍ണമായി ഒറ്റപ്പെടുന്നു. ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ കേസില്‍ സുപ്രിംകോടതിയില്‍ സൗജന്യ നിയമസഹായം നല്‍കിയ മുതിര്‍ന്ന അഭിഭാഷകനടക്കം കടുത്ത ഭാഷയില്‍ തള്ളിപ്പറഞ്ഞതോടെ കനത്ത പ്രതിച്ഛായാ നഷ്ടത്തിന്റെ തടവിലായിരിക്കുകയാണ് മുന്‍ സംസ്ഥാന പോലിസ് മേധാവി. സര്‍വീസില്‍ നിന്നു വിരമിച്ചതിനു തൊട്ടുപിന്നാലെയുള്ള സെന്‍കുമാറിന്റെ ആര്‍എസ്എസ് അവതാരം അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളെ പോലും അദ്ഭുതപ്പെടുത്തിയെന്നതാണ് വാസ്തവം. സെന്‍കുമാറിന്റെ സംഘപരിവാര ആഭിമുഖ്യത്തെ കുറിച്ചുള്ള സംശയം നേരത്തെ പല കോണുകളില്‍ നിന്നും […]