ട്രാക്കില്‍ മരം വീണു: ട്രെയിനുകള്‍ വൈകിയോടുന്നു

ട്രാക്കില്‍ മരം വീണു: ട്രെയിനുകള്‍ വൈകിയോടുന്നു

കോഴിക്കോട്: ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും റെയില്‍വേ ട്രാക്കിലേക്ക് മരം വീണതിനാല്‍ ഷൊര്‍ണൂരില്‍ നിന്നും മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വള്ളിക്കുന്നിനും കടലുണ്ടിക്കും ഇടയിലാണ് ട്രാക്കില്‍ മരം വീണത്. ഇതേത്തുടര്‍ന്ന് ഏതാനും ട്രെയിനുകള്‍  വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടേണ്ടി വന്നു. രാവിലെ ആറരയോടെയാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരു ട്രാക്കില്‍ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. എന്നാല്‍ കൊഴിക്കോട് നിന്നും ഷൊറണൂര്‍ ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതത്തെ ഇത് കാര്യമായി ബാധിച്ചില്ല. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് […]

സാങ്കേതിക തകരാര്‍; തൃശൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനില്‍ നിന്നും തീയുയര്‍ന്നു

സാങ്കേതിക തകരാര്‍; തൃശൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനില്‍ നിന്നും തീയുയര്‍ന്നു

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് ട്രെയിനിന്റെ എന്‍ജിനില്‍ നിന്ന് തീയുയര്‍ന്നു. ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന്റെ എന്‍ജിനില്‍ നിന്നാണ് തീയുയര്‍ന്നത്. ഇതേത്തുടര്‍ന്നു എന്‍ജിന്‍ തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ട്രെയിനിലാണ് പുക കണ്ടെത്തിയത്

കനത്ത മൂടല്‍ മഞ്ഞ് ; ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു

കനത്ത മൂടല്‍ മഞ്ഞ് ; ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കുകയും, ഏഴ് ട്രെയിനുകളുടെ സമയം പുനര്‍ക്രമീകരിക്കുകയും ചെയ്തു. കൂടാതെ 37 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഡല്‍ഹി, ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. സാധാരണക്കാരുടെ ജീവിതത്തെ മൂടല്‍ മഞ്ഞ് ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു ; മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പത്ത് ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു ; മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പത്ത് ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. ഡല്‍ഹിയില്‍ ശനിയാഴ്ച ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം വ്യക്തമാക്കി. ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ 35 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 10 ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ 3 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല

ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല

ലക്‌നോ: ഉത്തര്‍പ്രദേശ് ഷാംലിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ഷാംലിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്നു ഷാംലിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തില്‍ 22 ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. 30 സര്‍വീസുകളാണ് വൈകിയോടുന്നത്. ഒമ്പത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെടുന്നത്. ഡല്‍ഹിയിലെ കുറഞ്ഞ താപനില ഒന്‍പത് ഡിഗ്രി വരെയായി താഴ്ന്നിരുന്നു.

രാജ്യത്ത് പത്ത് ട്രെയിനുകളില്‍ നാലു ട്രെയിനുകളും വൈകുന്നതായി റിപ്പോര്‍ട്ട്

രാജ്യത്ത് പത്ത് ട്രെയിനുകളില്‍ നാലു ട്രെയിനുകളും വൈകുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ട്രെയിനുകളില്‍ നാലു ട്രെയിനുകളും വൈകുന്നതായി റിപ്പോര്‍ട്ട്. റെയില്‍വേ ട്രാക്കുകളുടെ നിര്‍മാണവും നവീകരണ പ്രവര്‍ത്തനങ്ങളും അപകടങ്ങളുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം. 2017ലെ കണക്കുകള്‍ പ്രകാരമാണിത്. 2017ല്‍ 1,09,704 ട്രെയിനുകളാണ് വൈകിയത്. ഇതില്‍ അപകടങ്ങള്‍മൂലം അഞ്ച് ശതമാനം ട്രെയിനുകളും സാങ്കേതിക തകരാറുമൂലം 20 ശതമാനവും അറ്റകുറ്റപണികള്‍മൂലം 40 ശതമാനം ട്രെയിനുകളുമാണ് വൈകിയത്. റെയില്‍വേ യാത്രക്കാരുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇത് ട്രാക്കുകളുടെ നവീകരണത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടപ്പ് സാന്പത്തിക […]

ശതാബ്ദി എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണം: ജനശ്രീ കുടുംബസംഗമം

ശതാബ്ദി എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണം: ജനശ്രീ കുടുംബസംഗമം

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട ശതാബ്ദി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് നീട്ടണമെന്നും വടക്കന്‍ ജില്ലകളോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജനശ്രീ സുസ്ഥിരമിഷന്‍ പടിഞ്ഞാറേക്കര യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിണ്ട് കുഞ്ഞമ്പു വാഴവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജോണി തോലമ്പുഴ, എന്‍ വി ബാലചന്ദ്രന്‍, എന്‍ വി അരവിന്ദാക്ഷന്‍, എസ് കെ ബാലകൃഷ്ണന്‍, സുനിത, പി അംബുജാക്ഷി സംസാരിച്ചു.

ട്രെയിനിലെ ബാഗില്‍ പെരുമ്പാമ്പ്; ഒരാള്‍ അറസ്റ്റില്‍

ട്രെയിനിലെ ബാഗില്‍ പെരുമ്പാമ്പ്; ഒരാള്‍ അറസ്റ്റില്‍

കോട്ടയം: തീവണ്ടിയില്‍ കണ്ട ബാഗില്‍ പെരുമ്പാമ്പ്. ബാഗില്‍ നിന്ന് ലഭിച്ച വിലാസം തേടിപ്പിടിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 11മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം ട്രെയിനില്‍ നിന്നാണ് ബാഗ് കിട്ടിയത്. റെയില്‍വേ പൊലീസാണ് ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോള്‍ കണ്ടത് പെരുമ്പാമ്പിനെ. പിന്നീട് പാമ്പിനെ വനം വകുപ്പിന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് ഐഡി കാര്‍ഡ് ലഭിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി […]

ഡല്‍ഹിയില്‍ പുകമഞ്ഞ്: 15 ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹിയില്‍ പുകമഞ്ഞ്: 15 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതുമൂലം ഡല്‍ഹിയില്‍ 15 ട്രെയിനുകള്‍ റദ്ദാക്കി. 34 ട്രെയിനുകളാണ് വൈകിയോടുന്നത്. നാലു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.

1 2 3 5