സൈബര്‍ശ്രീയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം

സൈബര്‍ശ്രീയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതിക വിദ്യയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി. ബേയ്‌സ്ഡ്് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി ആറുമാസം. ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്:- […]

ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കന്നട പഠിക്കുന്നു

ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കന്നട പഠിക്കുന്നു

കാസര്‍കോട്: ജില്ലാ സാക്ഷരതാമിഷന്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ജില്ലാപഞ്ചായത്തിനു സമീപമുള്ള ഇ.കെ നായനാര്‍ സ്മാരക ലൈബ്രറി ഹാളില്‍ കന്നട പഠനക്ലാസ് ആരംഭിച്ചു. പരിപാടി കന്നടയില്‍ അ എന്ന അക്ഷരം എഴുതി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സുഫൈജ ടീച്ചര്‍, സാക്ഷരതാമിഷന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ വി രാഘവന്‍ മാസ്റ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ വി എസ് […]

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന സൗജന്യ മോട്ടോര്‍ റീവൈന്‍ഡിംഗ് ആന്‍ഡ് ഹോം അപ്ലയന്‍സ് റിപയര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം, താമസം, എന്നിവ സൗജന്യമായിരിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി വരെ പഠിച്ച യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 22 ന് അഞ്ച് മണിക്കകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. […]

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

ഉദുമ: ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കെ.വി.കെ, ഉദുമ ഗ്രാമ പഞ്ചായത്ത്, ക്യഷിഭവന്‍, കവുങ്ങ് സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്ത് ബാരയില്‍ സംയോജിത കീട നിയന്തണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി കെ.വി.കെയിലേയും ,കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെ നേത്യത്വത്തില്‍ ഉദുമ പഞ്ചായത്തില്‍ നടത്തി വരുന്ന ജൈവ കീട നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. […]

ഷീല തോമസ് ഇനി ഭരണ പരിഷ്‌കാര മെമ്പര്‍ സെക്രട്ടറി

ഷീല തോമസ് ഇനി ഭരണ പരിഷ്‌കാര മെമ്പര്‍ സെക്രട്ടറി

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണ പരിഷ്‌കാര മെമ്പര്‍ കമ്മീഷന്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഷീല തോമസ് തന്നെയാണ് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിരുന്നത്. അവര്‍ വിരമിച്ച ശേഷം മെമ്പര്‍ സെക്രട്ടറിയായി ആരെയും നിയമിച്ചിരുന്നില്ല. ആരോഗ്യവകുപ്പിന്റെ ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിനെ (തിരുവനന്തപുരം) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. കുട്ടികളുടെ കൗമാരക്കാരുടെയും വളര്‍ച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചിത്സസൗകര്യങ്ങള്‍, സാമൂഹ്യ സേവനം എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രമായി ഈ […]