മോശം പ്രകടനം: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം

മോശം പ്രകടനം: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം

ന്യൂ ഡല്‍ഹി: പ്രകടനം മോശമായതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. രാജ്യത്താകമാനം 245 ആദായനികുതി കമ്മിഷണര്‍മാരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) സ്ഥലംമാറ്റി. ഉദ്യോഗസ്ഥരുടെ പ്രകടനമാണ് മുഖ്യ മാനദണ്ഡമാക്കിയതെന്നു വകുപ്പ് അറിയിച്ചു. നിര്‍ണായക ചുമതലകളില്‍ രണ്ടോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി ഇരുന്നവരെയാണ് സ്ഥലംമാറ്റിയത്. വിജിലന്‍സ് കേസുകളും അച്ചടക്ക നടപടികളും നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ, പ്രാദേശിക തലത്തില്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞവര്‍ഷം മാത്രം ആദായനികുതി വകുപ്പ് പുതുതായി […]

സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അവധിയില്‍ പോയ എസ്ഐ തിരിച്ചെത്തി

സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അവധിയില്‍ പോയ എസ്ഐ തിരിച്ചെത്തി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും ബി എം എസ് പ്രവര്‍ത്തകനുമായിരുന്ന സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച കാസര്‍കോട് ടൗണ്‍ എസ്ഐ പി അജിത്കുമാര്‍ അവധി അവസാനിപ്പിച്ച് ജോലിയില്‍ തിരിച്ചെത്തി. സന്ദീപിന്റെ മരണം പോലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ടൗണ്‍ എസ്‌ഐ ആയിരുന്ന അജിത്കുമാറിനെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അന്വേഷണ വിധേയമായി അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സന്ദീപിന്റെ മരണ കാരണം പോലീസ് […]

ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ല; ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍

ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ല; ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ലെന്നും അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതാണെന്നും ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ .ബീരന്തവയലിലെ കൃഷിവകുപ്പിന്റെ സീഡ് ഫാമിന്റെ പറമ്പില്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാട്ടേഴ്സില്‍ താമസക്കാരനും കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറുമായ സന്ദീപ്(28) കുഴഞ്ഞു വീണുമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് എസ് ഐ അജിത്തിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അജിത്തിനെ ഏ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായാണ് അറിയിച്ചിരുന്നത്. സന്ദീപ് […]