ഉത്സവ സീസണ്‍: നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടും ഓഫറുകളും

ഉത്സവ സീസണ്‍: നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടും ഓഫറുകളും

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് നിസ്സാന്‍ ഇന്ത്യാ 71,000 രൂപ വരെ ഡിസ്‌കൗണ്ടും ഓഫറുകളും നല്‍കുന്നു. നിസ്സാന്‍ വാഹനങ്ങള്‍ക്ക് 71,000 രൂപ വരെയും ഡാറ്റ്സണ്‍ കാറുകള്‍ക്ക് 16,000 രൂപ വരെയുമാണ് ബ്രാന്‍ഡുകള്‍ ഓഫറുകള്‍. സൗജന്യ ഇന്‍ഷൂറന്‍സ്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് നിസ്സാന്‍ കാറുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുക. മൈക്ര കാറിന് ഇപ്പോള്‍ 39,000 രൂപ വരെയും, മൈക്ര ആക്റ്റിവിന് 34,000 രൂപ വരെയുമായിരിക്കും ഓഫറുകള്‍. ഇരു […]

പുതിയ നിറപതിപ്പില്‍ ടിവിഎസ് പ്ലസ് വിപണിയില്‍ എത്തി

പുതിയ നിറപതിപ്പില്‍ ടിവിഎസ് പ്ലസ് വിപണിയില്‍ എത്തി

50,534 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍-ടോണ്‍ വേരിയന്റ് ലഭ്യമാവുക. ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ വില. പുതിയ ബോഡി ഗ്രാഫിക്‌സിന് ഒപ്പമുള്ള ബ്ലാക്-റെഡ് കളര്‍ കോമ്പിനേഷനാണ് സ്റ്റാര്‍ സിറ്റി പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന്റെ സവിശേഷത. ഡ്യൂവല്‍ ടോണ്‍ കളറുകള്‍, 3ഉ ക്രോം ലേബല്‍, ബ്ലാക്ഡ്-ഔട്ട് ഗ്രാബ് റെയില്‍ എന്നിങ്ങനെ നീളുന്നതാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഫീച്ചറുകള്‍. 110 സിസി ഇക്കോത്രസ്റ്റ് എഞ്ചിനിലാണ് സ്റ്റാര്‍ സിറ്റി ഒരുങ്ങുന്നത്. 8.3 യവു […]

ഹൊസങ്കടിയില്‍ ഗതാഗതക്കുരുക്കേറുന്നു

ഹൊസങ്കടിയില്‍ ഗതാഗതക്കുരുക്കേറുന്നു

ഹൊസങ്കടി: ഹൊസങ്കടി റെയില്‍വെ ഗേറ്റ് അടച്ചിടുന്ന വേളകളില്‍ വാഹനങ്ങള്‍ ദേശീയ പാതയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഇവിടെ ഗതാഗത സ്തംഭനം പതിവാകുന്നു. ദേശീയ പാതയില്‍ പലപ്പോഴും മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിക്കുന്നത്. പൊലീസ് സ്റ്റേഷനും പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലേക്കും പോകുന്നവരുടെ വാഹനങ്ങള്‍ റെയില്‍വെ ഗേറ്റില്‍ കുടുങ്ങുന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണമാകുന്നത്. മംഗളൂരു ആസ്പത്രിയിലേക്ക് രോഗികളെ കൊണ്ടു പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ കുടുങ്ങി ഏറെ നേരം വലയുന്നു.

ജൂലൈയോടെ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകള്‍ വരുന്നു

ജൂലൈയോടെ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകള്‍ വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റയില്‍വേ പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എ.സി തീവണ്ടി സര്‍വീസുകള്‍ ജൂലൈയോടെ ആരംഭിക്കാനാണ് പുതിയ തീരുമാനം. വളരെ ചുരുങ്ങിയ ചിലവില്‍ യാത്രചെയ്യാമെന്നതാണ് റയില്‍വേ അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഉത്കൃഷ്ട് എസി യാത്രി (ഉദയ്) എന്ന് പേരിട്ട എക്‌സ്പ്രസ് തീവണ്ടിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാവുക. 120 സീറ്റുകളുള്ള എസി കോച്ചുകളുമായാണ് ഉദയ് യാത്രക്കൊരുങ്ങുന്നത്. അതേസമയം തേഡ് എ.സി മെയില്‍ എക്‌സ്പ്രസ് തീവണ്ടികളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ഈടാക്കുക എന്നതാവും […]