ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ഇത് ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് ഒരിന്ത്യക്കാരന്‍

ബംഗളൂരു: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് വിമാനത്തില്‍ പോകാം എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വേണ്ടി വന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ അങ്ങ് ഓട്ടോ പിടിച്ച് ലണ്ടനില്‍ എത്തും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ എഞ്ചിനീയര്‍. നവീന്‍ റബേലി എന്ന യുവ എഞ്ചിനീയര്‍ ആണ് സാഹസികതയും കൌതുകവും ഉണര്‍ത്തുന്ന ഈ യാത്ര നടത്തി വിജയിച്ചിരിക്കുന്നത്. ബിബിസി പോലുള്ള പ്രമുഖ ചാനലുകള്‍ എല്ലാം തന്നെ നവീനിന്റെ ഈ യാത്ര വലിയ വാര്‍ത്തയായി കൊടുത്തിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ യാത്ര പൂര്‍ത്തീകരിക്കാന്‍ 7മാസവും […]

റയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഒരു രൂപയ്ക്ക് കുടിവെള്ളം കിട്ടും

റയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഒരു രൂപയ്ക്ക് കുടിവെള്ളം കിട്ടും

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഒരു രൂപയ്ക്ക് കുടിവെള്ളം. 300 മില്ലി തണുത്ത കുടിവെള്ളവുമായി റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു. ഇതിനായി 450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് ഐആര്‍സിടിസി കൂടുതലായി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഉള്‍പ്പെടെ 345 സ്റ്റേഷനുകളിലായി 1106 വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. അരലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാനിന് […]

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം: ഓട്ടോ, വാന്‍, കാര്‍ മുതലായ സ്വകാര്യവാഹനങ്ങളില്‍ സ്‌കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി.സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷനാണ് അധ്യയന വേള തുടങ്ങും മുന്‍പ് തന്നെ കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ഒരു സ്‌കൂള്‍ വാഹനത്തിലും പെണ്‍കുട്ടികള്‍ ഒരു സമയത്തും ഒറ്റയ്ക്കാകാതിരിക്കണം. അത്തരം വാഹനങ്ങളില്‍ വനിതകളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണം. സ്‌കൂളില്‍നിന്ന് മടങ്ങുന്ന വേളയില്‍ നേഴ്‌സറി വിദ്യാര്‍ഥികളെ മറ്റ് കുട്ടികള്‍ വരുന്നതിനു മുമ്പ് ഒരു കാരണവശാലും വാഹനത്തിനുള്ളില്‍ കാത്തിരിക്കാന്‍ […]

മൂന്നു വര്‍ഷത്തിനിടെ മോദി സന്ദര്‍ശ്ശിച്ചത് 44 വിദേശരാജ്യങ്ങള്‍; ചെലവ് 275 കോടി

മൂന്നു വര്‍ഷത്തിനിടെ മോദി സന്ദര്‍ശ്ശിച്ചത് 44 വിദേശരാജ്യങ്ങള്‍; ചെലവ് 275 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ ഭ്രമം ട്രോളന്‍മാരുടെ ഇഷ്ടവിഷയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമേരിക്ക വിസ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായതിനു ശേഷം മൂന്നു വര്‍ഷത്തിനിടെ മോദി അമേരിക്കന്‍ മണ്ണിലെത്തിയത് നാലു തവണയാണ്. ഈ മൂന്നു വര്‍ഷത്തെ ഭരണകാലയളവിനിടെ 27 തവണകളിലായി 44 വിദേശരാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. മൊത്തം 85 ദിവസം വിദേശത്ത്. അധികാരത്തിലേറി 2014 ജൂണ്‍ 15 നായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര. അയല്‍രാജ്യമായ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ സന്ദര്‍ശനം. 2016 നവംബര്‍ 10 […]

ചൂടു കൂടി, കെയുആര്‍ടിസി ബസുകളില്‍ ഉത്സവത്തിരക്ക്

ചൂടു കൂടി, കെയുആര്‍ടിസി ബസുകളില്‍ ഉത്സവത്തിരക്ക്

തിരുവനന്തപുരം ചൂടു കൂടിയതോടെ കെയുആര്‍ടിസി എസി ബസുകള്‍ക്കു നല്ലകാലം. ചൂടിനെ പ്രതിരോധിക്കാന്‍ യാത്രക്കാര്‍ എസി ബസുകളെ കൂടുതലായി ആശ്രയിച്ചതോടെ വരുമാനവും കൂടി. പ്രധാന കേന്ദ്രങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം റെക്കോര്‍ഡ് വരുമാനമാണു കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. കെയുആര്‍ടിസിക്ക് 190 എസി ലോ ഫ്‌ലോര്‍ ബസും 413 നോണ്‍ എസി ലോ ഫ്‌ലോര്‍ ബസും ഉള്‍പ്പെടെ 603 ബസുകളാണുള്ളത്. ഇതില്‍ 171 എസി ബസുകളും 411 നോണ്‍ എസി ബസുകളുമാണു സര്‍വീസ് നടത്തുന്നത്. ബാക്കിയുള്ളവ അറ്റകുറ്റപ്പണിയിലാണ്. എറണാകുളം തേവരയിലെ […]

ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു

ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ചെലവ് കുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നു

ദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ നോ ഫ്രില്‍(ചെലവ് കുറഞ്ഞ) എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുള്‍പ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ദോഹയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഏഴാമത് സര്‍വീസിനാണ് ഇന്‍ഡിഗോ തുടക്കം കുറിക്കുന്നത്. എന്നാല്‍ ഏത് ദിവസമാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏപ്രില്‍ രണ്ടാം വാരം വിമാനസര്‍വീസ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ […]

പ്രകൃതിയെ ശാന്തമായി പ്രണയിക്കാന്‍ പൂക്കോട് തടാകം

പ്രകൃതിയെ ശാന്തമായി പ്രണയിക്കാന്‍ പൂക്കോട് തടാകം

ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ ഭൂമിയാണ് വയനാട്. മഴയും മഞ്ഞും ഒരു പോലെ പെയ്യുന്ന വയനാടിന് വരമായി കിട്ടിയതാണ് പൂക്കോട് തടാകം. വൈത്തിരിയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. വയനാട് ചുരം കയറിക്കഴിഞ്ഞാല്‍ കാണുന്ന ലക്കിടിയില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇടതുവശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. മനോഹരമായ പല തരത്തിലുള്ള നിരവധി മരങ്ങള്‍ ചുറ്റിനും നിറഞ്ഞു നില്‍ക്കുന്ന ഒരു സുന്ദരിയാണ് പൂക്കോട് തടാകം. സമുദ്രനിരപ്പില്‍ നിന്നും […]

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പുതിയ വിസാനിയമമാണ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹവായ് ഫെഡറല്‍ ജഡ്ജ് മരവിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിയമം മരവിപ്പിച്ച് ഫെഡറല്‍ കോടതി ഉത്തരവിറക്കിയത്. ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്താണ് ഹവായ് ഫെഡറല്‍ ജഡ്ജ് ഡെറിക് […]

സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്ത 10 ടിപ്പറുകളുടെ സര്‍വ്വീസ് നിര്‍ത്തി

കാസര്‍കോട്‌:സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാത്ത 10 ടിപ്പര്‍ ലോറികളുടെ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ആര്‍ ടി ഒ ആവശ്യപ്പെട്ടു. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട പൊലീസും ആര്‍ ടി ഒ യും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയ 30 ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവേര്‍ണര്‍ പിടിപ്പിക്കാത്ത 10 എണ്ണത്തിനാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 15 മുതല്‍ ഈ മാസം 15 വരെയാണ് റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനുമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നത്. ഇതുവരെയായി സീറ്റ […]