രാഷ്ട്രീയ പ്രഖ്യാപനം ; രജനീകാന്തിനെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

രാഷ്ട്രീയ പ്രഖ്യാപനം ; രജനീകാന്തിനെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടന്‍ കമല്‍ഹാസന്‍.’അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു’-കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. சகோதரர் ரஜினியின் சமூக உணர்வுக்கும் அரசியல் வருகைக்கும் வாழ்த்துக்கள். வருக வருக — Kamal Haasan (@ikamalhaasan) December 31, 2017 സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ചെന്നൈയിലെ ആരാധക സംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. സിനിമയിലെ കര്‍ത്തവ്യം പൂര്‍ത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയ […]

ബാലിയില്‍ ‘ഗേള്‍സ് ട്രിപ്പി’ലാണ് ആലിയ

ബാലിയില്‍ ‘ഗേള്‍സ് ട്രിപ്പി’ലാണ് ആലിയ

സുഹൃത്തിനൊപ്പം ബാലിയില്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കുകയാണ് ബി ടൗണ്‍ ക്യൂട്ട് ഗേള്‍ ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും അടുത്ത സുഹൃത്തായ ആകാന്‍ഷയുടെ വിവാഹമാണ് വരുന്നത്. വിവാഹത്തിന് മുമ്ബ് ആലിയയും സുഹൃത്തുക്കളും ചേര്‍ന്ന് പ്ലാന്‍ ചെയ്ത ‘ഗേള്‍സ് ട്രിപ്പ്’ ആയിരുന്നു ബാലിയിലേക്കുള്ള യാത്ര. സുഹൃത്ത് ആകാന്‍ഷക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഞാന്‍ നിനക്കൊപ്പമുള്ളപ്പോള്‍ ഞാന്‍ എന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു.’ എന്ന കുറിപ്പിനൊപ്പമാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം ആലിയ പങ്കുവെച്ചിരിക്കുന്നത്. പത്തുലക്ഷത്തിലധികം ആരാധകരാണ് ആലിയയുടെ ചിത്രം ലൈക്ക് ചെയ്തത്.

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി സോഫിയ വരുന്നൂ…

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി സോഫിയ വരുന്നൂ…

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്. പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനുമുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ട്. ട്വിറ്ററില്‍ Ask Sophia എന്ന ഹാഷ്ടാഗില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്താല്‍ മതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ […]

നേര്‍ത്ത വസ്ത്രമണിഞ്ഞ് രാധിക ആപ്തെ; സെക്സി ലുക്കില്‍ അതീവസുന്ദരി

നേര്‍ത്ത വസ്ത്രമണിഞ്ഞ് രാധിക ആപ്തെ; സെക്സി ലുക്കില്‍ അതീവസുന്ദരി

ട്വിറ്ററില്‍ തരംഗമായി ബോളിവുഡ് നടി രാധികാ ആപ്തേയുടെ പുതിയ ഫോട്ടോ ഷൂട്ട്. ജിക്യു ഇന്ത്യക്കു വേണ്ടി നടത്തിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടാണ് വൈറലായത്. നിരവധി ബോളിവുഡ്, തമിഴ്, തെന്നിന്ത്യന്‍ സിനിമകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രാധിക, ലൈംഗികതയെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയുമായി. പാഡ്മാന്‍ എന്ന സിനിമയാണ് രാധികയുടെ ഏറ്റവും പുതുതായി ഇറങ്ങാനുള്ള ചിത്രം. ഇതിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവില്‍ തെന്നിന്ത്യന്‍ നടനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയാണ് രാധിക വാര്‍ത്തകളില്‍ നിറഞ്ഞത്. ‘എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ […]

നാവികസേനാ ദിനം: ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

നാവികസേനാ ദിനം: ആശംസകള്‍ നേര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നാവികസേനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. സന്ദേശത്തോടൊപ്പം നാവികസേനയുടെ കരുത്ത് തെളിയിക്കുന്ന വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. എല്ലാ നാവിക ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും നാവികസേനാ ദിനത്തിന്റെ ആശംസകള്‍ നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ നാലിനാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്. On Navy Day, greetings to all navy personnel and their families. pic.twitter.com/O36rKhnC4I — Narendra Modi […]

ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി

ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി

തിരുവനന്തപുരം: കേരളത്തില്‍ ദുരിതം വിതച്ച് ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി രാഹുല്‍ഗാന്ധി. ട്വിറ്റര്‍ അകൗണ്ടില്‍ കൂടി മലയാളത്തിലും തമിഴിലുമാണ് എഐസിസി ഉപാധ്യക്ഷന്‍ ട്വീറ്റ് ചെയ്തത്. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദു:ഖം അറിയിക്കുന്നു. മീന്‍ പിടിക്കാന്‍ കടലില്‍ പോയവരില്‍ ഇനിയും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥിക്കുന്നതായുമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനത്തിന് തിരുവന്തപുരത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രാഹുല്‍ […]

മുന്‍ ഭാര്യയും പെണ്‍മക്കളും പണം തട്ടിയെടുത്തു ; ആരോപണവുമായി മറഡോണ രംഗത്ത്

മുന്‍ ഭാര്യയും പെണ്‍മക്കളും പണം തട്ടിയെടുത്തു ; ആരോപണവുമായി മറഡോണ രംഗത്ത്

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ താരം ഡീഗോ മറഡോണ തന്റെ മുന്‍ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു. മുന്‍ ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, ആ ബന്ധത്തിലെ മക്കളായ ഡല്‍മ, ജിയാന്നിന എന്നിവര്‍ ചേര്‍ന്ന് 2000-2015 കാലയളവില്‍ 34ലക്ഷം പൗണ്ട്( 29 കോടിയോളം രൂപ) തട്ടിയെടുത്തെന്നാണ് മറഡോണയുടെ ആരോപണം. മൂവരും ചേര്‍ന്ന് തട്ടിയെടുത്ത പണം യുറഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഈ തുക ഉപയോഗിച്ച് അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങുകയുമായിരുന്നെന്ന് മറഡോണ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട […]

ശ്രീ ശ്രീ രവിശങ്കര്‍ വിഡ്ഢിയാണെന്ന് സോനം കപൂര്‍

ശ്രീ ശ്രീ രവിശങ്കര്‍ വിഡ്ഢിയാണെന്ന് സോനം കപൂര്‍

മുംബൈ: സ്വവര്‍ഗാനുരാഗത്തെ കുറിച്ച ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനക്കെതിരെ നടി സോനം കപൂര്‍. രവിശങ്കര്‍ വിഡ്ഢിയാണെന്നായിരുന്നു സോനം പ്രതികരിച്ചത്. സ്വവര്‍ഗാനുരാഗം ശാരീക പ്രവണതയാണെന്ന രവി ശങ്കറിന്റ ജെ.എന്‍.യുവിലെ പ്രസ്താവനയോട് ട്വിറ്ററിലാണ് നടി പ്രതികരിച്ചത്. സ്വവര്‍ഗാനുരാഗം ജന്മനാ ഉണ്ടാകുന്നതാണെന്നും ഇത് തികച്ചും സ്വഭാവികം മാത്രമാണെന്നും സോനം പറയുന്നു. മറ്റാരോടെങ്കിലും ഇത് മാറുമെന്ന് പറയുന്നത് മണ്ടത്തരമാണ്. ഹിന്ദുത്വത്തിനെ കുറിച്ചോ അതിന്റെ സംസ്‌കാരത്തെ കുറിച്ചോ പഠിക്കണമെങ്കില്‍ അത് ആവാമെന്നും സോനം ട്വീറ്റ് ചെയ്തു. സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്നും അത് […]

വെളളനിറത്തിലുളള ഗൗണ്‍: നയന്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

വെളളനിറത്തിലുളള ഗൗണ്‍: നയന്‍സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നു

നയന്‍ താര കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി നടത്തിയ അമേരിക്കന്‍ യാത്രയിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ എല്ലാം തൂവെള്ള നിറത്തിലുള്ള വസത്രങ്ങള്‍ അണിഞ്ഞാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നയന്‍താരയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. തന്റെ പുതിയ ചിത്രമായ വേലൈക്കാരന്റെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ അജേമറിലാണ് നയന്‍താരയുളളത്. ഗാനരംഗത്തില്‍നിന്നുളള നയന്‍താരയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. വെളളനിറത്തിലുളള ഗൗണ്‍ ആണ് നയസ് ധരിച്ചിരിക്കുന്നത്. […]

ഗുജറാത്തിനെ വിലയ്ക്കു വാങ്ങാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

ഗുജറാത്തിനെ വിലയ്ക്കു വാങ്ങാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിനെ വിലയ്ക്കു വാങ്ങാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ‘ഗുജറാത്ത് ഞങ്ങള്‍ക്ക് അമൂല്യമാണ്. ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലയ്ക്കു വാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയമില്ല’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നീക്കത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. പട്ടേല്‍ സമുദായ സംഘടനാ നേതാവായ ഹാര്‍ദിക് […]