യു.എ.ഇ.യില്‍ ജനുവരി ഒന്ന് മുതല്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം നികുതി

യു.എ.ഇ.യില്‍ ജനുവരി ഒന്ന് മുതല്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം നികുതി

ദുബായ്: യു.എ.ഇ.യില്‍ ജനുവരി ഒന്ന് മുതല്‍ വെള്ളത്തിനും വൈദ്യുതിക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തുന്നു. ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച എക്‌സിക്യുട്ടീവ് നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിതരണം ചെയ്യപ്പെടുന്ന ഉത്പന്നമായാണ് ജലവും വൈദ്യുതിയും ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. നികുതിയുടെ പരിധിയില്‍ വരുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങളും നികുതിയിളവുള്ളവയുടെ വിവരങ്ങളും ഇതിലുണ്ട്. വാറ്റ് നിലവില്‍ വരുന്നതോടെ യു.എ.ഇ.യില്‍ ജീവിത ചെലവില്‍ രണ്ടര ശതമാനത്തിന്റെ വര്‍ധനയുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കാറുകള്‍, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമെ […]

‘വില്ലന്‍’ സിനിമയ്ക്ക് വേറിട്ട പ്രമോ ഒരുക്കി പ്രവാസ ലോകം

‘വില്ലന്‍’ സിനിമയ്ക്ക് വേറിട്ട പ്രമോ ഒരുക്കി പ്രവാസ ലോകം

മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന് പ്രമോഷന്‍ വീഡിയോ ഒരുക്കി ഗള്‍ഫ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഓണ്‍ലൈന്‍ ഫാന്‍സ് യു.എ.ഇ അവതരിപ്പിക്കുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് മണ്ടേല മീഡിയ പ്രൊഡക്ഷന്‍സാണ്. യു.എ.ഇയില്‍ നവംബര്‍ 2ന് റിലീസിനൊരുങ്ങുന്ന വില്ലന്‍ സിനിമയുടെ പ്രമോയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചു കൊാണ്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. മോഹന്‍ലാല്‍ പടമായ വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന്റെ പ്രമോഷന്‍വര്‍ക്ക് ആദ്യം നടത്തിയതും മണ്ടേല മീഡിയ പ്രൊഡക്ഷന്‍സായിരുന്നു. കടുത്ത വേനലിനെ അവഗണിച്ച് നാല്‍പതോളം യുവാക്കള്‍ ചുവട് […]

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു

തിരുവനന്തപുരം: യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ […]

മലയാളത്തിന് അഭിമാനിക്കാം… ഈ മലപ്പുറത്തുകാരിയെ ഓര്‍ത്ത്

മലയാളത്തിന് അഭിമാനിക്കാം… ഈ മലപ്പുറത്തുകാരിയെ ഓര്‍ത്ത്

യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീം കളത്തിലിറങ്ങുമ്പോള്‍ മലയാളികള്‍ക്കും തലയുയര്‍ത്തിപ്പിടിക്കാം, ആവേശത്തോടെ കയ്യടിക്കാം; കാരണം ആ ടീമിന്റെ നട്ടെല്ല് മലപ്പുറത്തുകാരിയാണ്. യുഎഇയുടെ ഓപ്പണിങ് ബാറ്റ്‌സ്വുമനായും ബോളറായും തിളങ്ങുന്ന ഷിനി സുനീറ. മികച്ച ഫുട്‌ബോള്‍ കളിക്കാരനും റഫറിയുമായിരുന്ന പാറയ്ക്കല്‍ ഖാലിദിന്റെ മകള്‍ യുഎഇയുടെ ദേശീയ കുപ്പായം അണിയാന്‍ തുടങ്ങിയിട്ടു നാലുവര്‍ഷം. മലയാളി പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍ ആവേശം കൊള്ളുന്നതിനു മുന്‍പേ പിച്ചിലിറങ്ങിയ ഷിനിയുടെ കഥയ്ക്കുമുണ്ട് ട്വന്റി 20യുടെ ചടുലത. പ്രോല്‍സാഹിപ്പിക്കാന്‍ ഉമ്മയും വാപ്പയും ഒപ്പം നിന്നെങ്കിലും ക്രിക്കറ്റ് കളിയിലേക്കു […]

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

അബുദാബി: വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകളെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ എന്ന സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കണ്ടെത്താന്‍ കഴിയുന്നതാണ്. യു എ ഇ ആരോഗ്യ മന്ത്രലായമാണ് ഇത് സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ‘ഹൃദയാഘാതവും അര്‍ബുദവും പോലെയുള്ള ദീര്‍ഘകാല രോഗങ്ങളുള്ള രോഗികള്‍ക്ക് ഈ ഉപകരണം പ്രത്യേകിച്ചും സഹായകരമാണ്. യു എ […]

ജനപ്രിയ നായകന്റെ വെബ്‌സൈറ്റിന് യു.എ.ഇയില്‍ വിലക്ക്

ജനപ്രിയ നായകന്റെ വെബ്‌സൈറ്റിന് യു.എ.ഇയില്‍ വിലക്ക്

ദുബായ്: ജനപ്രിയ നായകന്‍ ദിലീപിന്റെ വെബ്‌സൈറ്റിന് യു.എ.ഇയില്‍ വിലക്ക്. ദിലീപിന്റെ വെബ്‌സൈറ്റായ ദിലീപ് ഓണ്‍ലൈനാണ് യു.എ. ഇയില്‍ വിലക്കിയത്. യു.എ.ഇയുടെ ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് പോളിസി പ്രകാരമാണ് വിലക്ക്. നിരോധിക്കപ്പെട്ട ഉളളടക്കം വെബ്‌സൈറ്റിലുണ്ട് എന്ന് കാണിച്ചാണ് ഇത്. ഇതോടെ യു.എ.ഇയിലുള്ള ആരാധകര്‍ക്ക് ഇനി ദിലീപ് ഓണ്‍ലൈന്‍ കാണാന്‍ കഴിയില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് ദിലീപ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് […]

വിദേശ നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഖത്തറിനെതിരായുള്ള ഉപരോധം നീളും: യു.എ.ഇ

വിദേശ നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഖത്തറിനെതിരായുള്ള ഉപരോധം നീളും: യു.എ.ഇ

അബുദാബി: നിലവിലുള്ള വിദേശ നയത്തിലും അയല്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിലും മാറ്റം വരുത്തിയില്ലെങ്കില്‍ ഖത്തറിനെതിരായുള്ള ഉപരോധം വര്‍ഷങ്ങള്‍ നീളുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. രാഷ്ട്രീയ നിലപാട് കൊണ്ട് ഒറ്റപ്പെടാനാണ് അവരുടെ തീരുമാനമെങ്കില്‍ അങ്ങനെ തുടരട്ടെ. പക്ഷേ അത് മാറുന്നതുവരെ ഉപരോധം തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിഷേധത്തിന്റെയും കോപത്തിന്റെയും അവര്‍ ഇപ്പോഴും. ഇത് അവര്‍ മാറ്റിയില്ലെങ്കില്‍ മറ്റു രാജ്യങ്ങളും തങ്ങളുടെ നിലപാട് തന്നെ തുടരും. പാരീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് യുഎഇയുടെ നിലപാട് മന്ത്രി വ്യക്തമാക്കിയത്. […]

യു എ ഇയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം

യു എ ഇയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി ഇനി അഞ്ചു വര്‍ഷം

അബുദാബി: യു എ ഇയില്‍ വിദേശികളുടെ ഡ്രൈവിംഗ് ലൈസെന്‍സ് കാലാവധി അഞ്ചു വര്‍ഷമാക്കാന്‍ തീരുമാനിച്ചു. പുതുതായി ലൈസെന്‍സ് ലഭിക്കുന്നവര്‍ക്ക് ആദ്യം രണ്ടു വര്‍ഷ കാലാവധിയില്‍ ലൈസെന്‍സ് ആണ് നല്‍കുക. പുതിയ ഫെഡറല്‍ ട്രാഫിക് നിയമ ഭേതഗതിയിലാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണമുള്ളത്.പത്തു വര്‍ഷം കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് സ്വദേശി വിദേശി വിവേചനമില്ലാതെ നല്‍കിയിരുന്നത്. ജൂലായ് മുതല്‍ കന്നി ലൈസന്‍സുകളുടെ കാലാവധി രണ്ടു വര്‍ഷം ആയിരിക്കും.നിലവിലുള്ള ഡ്രൈവിംഗ് ലൈസെന്‍സ് പുതുക്കുമ്പോള്‍ അഞ്ചു വര്‍ഷത്തേക്കാണ് നല്‍കുക. സ്വദേശികള്‍ക്ക് പത്തു […]

കെട്ടിട വാടക വര്‍ധിക്കും; സ്വകാര്യ കമ്പനികള്‍ക്ക് യു.എ.ഇയില്‍ അഞ്ചു ശതമാനം വാറ്റ്

കെട്ടിട വാടക വര്‍ധിക്കും; സ്വകാര്യ കമ്പനികള്‍ക്ക് യു.എ.ഇയില്‍ അഞ്ചു ശതമാനം വാറ്റ്

അബൂദാബി: നിശ്ചിത വരുമാനമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഭൂകെട്ടിട ഉടമകള്‍ക്കും യു.എ.ഇയില്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തി ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ കരട് നിയമം പുറപ്പെടുവിച്ചു. ഫെഡറല്‍ സര്‍ക്കാറിന് കൂടുതല്‍ വരുമാനം ലഭ്യമാക്കുകയും സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്ന തരത്തില്‍ നികുതി ഈടാക്കലിന്റെ എല്ലാവിധ ചട്ടങ്ങളും നിയമക്രമങ്ങളും ഉള്‍ക്കൊള്ളുന്ന കരടാണ് ബുധനാഴ്ച എഫ്.എന്‍.സി പ്രഖ്യാപിച്ചത്. 2018 ജനുവരി ഒന്ന് മുതലാണ് വാറ്റ് പ്രാബല്യത്തിലാവുക. 3.7 ലക്ഷം ദിര്‍ഹവും അതിന് മുകളിലും വാര്‍ഷിക വരുമാനമുള്ള […]

അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സാധ്യത തെളിയുന്നു

അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സാധ്യത തെളിയുന്നു

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു. രാമചന്ദ്രന്‍ പണം നല്‍കാനുള്ള ബാങ്കുകളുമായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണിത്. മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കി. വായ്പ ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് 2015ല്‍ കസ്റ്റഡിയിലെടുത്തത്. പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് […]