വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു ; ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്ക്ക്

വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു ; ഊബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്ക്ക്

ന്യൂഡല്‍ഹി: മാനേജ്‌മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലായിരിക്കും ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ ഈ മേഖലയിലേക്ക് കമ്ബനികള്‍ കൊണ്ടു വന്നതെന്നും എന്നാല്‍ ആ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഡല്‍ഹിയില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിന് ഡല്‍ഹിയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനി ഉപദേശകയായ 29-കാരിയാണ് പീഡനത്തിനിരയായത്. ഹരിയാനയിലെ വീട്ടിലേക്ക് പോകാനാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ റൂട്ട് മാറി ഓടിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ യുവതിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നായിരുന്നു പീഡനം. കാര്‍ വേഗം കുറഞ്ഞ സമയത്ത് […]

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് യുവതികളുടെ മര്‍ദ്ദനം

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് യുവതികളുടെ മര്‍ദ്ദനം

കല്ലു കൊണ്ടുള്ള മര്‍ദ്ധനത്തില്‍ തലയ്ക്കു സാരമായി പരിക്കേറ്റ ഡ്രൈവര്‍ കുമ്പളം താനത്തില്‍ വീട്ടില്‍ ഷെഫീക്കിനെ (37) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എറണാകുളം: യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് യുവതികളുടെ മര്‍ദ്ദനം. യൂബര്‍ ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി സംവിധാനത്തില്‍ പുരുഷ യാത്രക്കാരനുമായി വന്ന ഡ്രൈവറെ പൊതു നിരത്തില്‍ പൊതിരെ തല്ലുകയായിരുന്നു. കല്ലു കൊണ്ടുള്ള മര്‍ദ്ധനത്തില്‍ തലയ്ക്കു സാരമായി പരിക്കേറ്റ ഡ്രൈവര്‍ കുമ്പളം താനത്തില്‍ വീട്ടില്‍ ഷെഫീക്കിനെ (37) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വൈറ്റിലയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന […]