ഇനി ചിലവ് കുറച്ച് വിദേശത്തേക്ക് പറക്കാം

ഇനി ചിലവ് കുറച്ച് വിദേശത്തേക്ക് പറക്കാം

ഹൈദരാബാദ്: ഉഡാന്‍ പദ്ധതി അന്താരാഷ്രട സര്‍വീസുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷ ഏപ്രിലിലാണ് പദ്ധതി കൊണ്ടുവന്നത്. ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട്ര സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബൈ വ്യക്തമാക്കി. വിമങ്ങളില്‍ ഉഡാന്‍ പദ്ധതിക്കായി സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ബാക്കി സീറ്റുകള്‍ സാധാരണ നിരക്കിലും ലഭ്യമാകും. ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് […]

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി. നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്എഎല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനി മുതല്‍ സാദ്ധ്യമാകും. മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228. […]