വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഉദുമ: വെടിത്തറക്കാല്‍ വിശ്വകര്‍മ്മ സമുദായ സംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം വിവിത പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷ ഭാഗമായി കരിപ്പോടി മുച്ചിലോട്ട് ശക്തി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം പെരിയ നവോദയ വിദ്യാലയം മലയാള വിഭാഗം അദ്ധ്യാപകന്‍ ശൈലേന്ദ്രന്‍ ഉദ്ഘടനം ചെയ്തു. സംഘം പ്രസിഡന്റ് ചന്ദ്രന്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശില്പിരത്നം താമരകുഴിയിലെ രാജേഷ് ആചാര്യയെ സംഘം രക്ഷധികാരി ഗോപാലന്‍ മാസ്റ്റര്‍ ആദരിച്ചു. ദിവാകരന്‍ ആചാരി, കുമാരന്‍ ആചാരി എന്നിവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി രവീന്ദ്രന്‍ വെടിത്തറക്കാല്‍ സ്വാഗതവും ജോയിന്റ് […]

കപ്പലോട്ടക്കാരുടെ പെന്‍ഷന്‍, സര്‍ക്കാര്‍ ഇടപെടണം: മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് ഉദുമ

കപ്പലോട്ടക്കാരുടെ പെന്‍ഷന്‍, സര്‍ക്കാര്‍ ഇടപെടണം: മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് ഉദുമ

ഉദുമ: റിട്ടേയറായി വിശ്രമിക്കുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി ഉടന്‍ അനുവദിക്കുന്നതിനായുള്ള നപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കപ്പലോട്ടക്കാരുടെ സംഘടനയായ മര്‍ച്ചന്റ് നേവി യുത്ത് വിങ്ങ് വാര്‍ഷിക സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. കപ്പലോട്ടക്കാരുടെ കേന്ദ്ര സംഘടനയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനമാണ് പാലക്കുന്നില്‍ വെച്ച് നടന്നത്. എന്‍.യു.എസ്.ഇ (ന്യൂസി) എക്സിക്യൂട്ടീവ് അംഗം സന്തോഷ് തോരോത്ത് ഉദ്ഘാടന ചെയ്ത യോഗത്തില്‍ സുരേഷ് ടി.വി അധ്യക്ഷനായി. അനില്‍ വെടിത്തറക്കാല്‍, രാജ് കിരണ്‍, സിന്ന […]

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ അവാര്‍ഡ് വിതരണം ചെയ്തു

ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ അവാര്‍ഡ് വിതരണം ചെയ്തു

കാസറഗോഡ്: വിദ്യാഭ്യാസ മേഖലയിലെ ബഹുമുഖപ്രതിഭകളായ കര്‍ണ്ണാടകയിലെ ഓറഞ്ച് വില്‍പനക്കാരനും, പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്തകനുമായി മാറിയ ഹരേക്കല ഹജ്ജബ്ബ, അധ്യാപനം തന്റെ ജീവിതസപര്യയാക്കി മാറ്റിയ സരോജിനി ഭായിയേയും, ഉദുമ വിദ്യാഭ്യാസ സമിതി ഏര്‍പ്പെടുത്തിയ ബി.കെ. മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡ് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ വെച്ച്, മുഖ്യാതിഥിയായ കാസറഗോഡ് എം.പി. കരുണാകരന്‍ അവാര്‍ഡ് നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.കെ മാസ്റ്ററുടെയും അവാര്‍ഡ് സ്വീകര്‍ത്താക്കളുടെയും ജീവിതത്തിന്റെ ഒരേട് പവര്‍പോയിന്റ് അവതരണത്തിലൂടെ കാണികള്‍ക്കായി കാഴ്ചവെച്ചു. വിശിഷ്ടാതിഥികളെ സ്‌കൂള്‍ മാനേജുമെന്റും, പി.ടി.എ. അംഗങ്ങളും, മറ്റു […]

നിര്യാതയായി

നിര്യാതയായി

ഉദുമ: പരേതനായ പുത്ത്യകോടി അപ്പായത്താറുടെ ഭാര്യ മുതിയക്കാലിലെ മാധവി അപ്പായത്താര്‍ (74) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, കമലാക്ഷന്‍, സരോജനി, ചന്ദ്രന്‍, ജനാര്‍ദനന്‍, അംബിക, ലക്ഷ്മി, സരസ്വതി, പരേതരായ ഗണേശന്‍, സുരേഷ് ബാബു. മരുമക്കള്‍: ശോഭ, കാര്‍ത്യായനി, രാമൂഞ്ഞി, മാലതി, സുനിത, മീന, കുമാരന്‍, ക്യഷ്ണന്‍, നാരായണന്‍, ശോഭിത.

ഉദുമ ഇസ് ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

ഉദുമ ഇസ് ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

ഉദുമ: വിഷന്‍ 2020 ന്റെ ഭാഗമായി ഉദുമ ഇസ് ലാമിയ എ.എല്‍ പി. സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഉമ്മ മരവും പക്ഷി മരവും ഒരുക്കാന്‍ സ്‌കൂള്‍ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ പ്രഖ്യാപനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് നടക്കും. ഉമ്മ മരത്തിന് ചുറ്റും ചെങ്കല്ല് കൊണ്ട് സീറ്റുകള്‍ നിര്‍മ്മിക്കും. മദര്‍ പി.ടി.എ യോഗം ചേരാനും അത്യാവശ്യം ക്ലാസ് എടുക്കാനും ഉമ്മ മരച്ചുവട് ഉപയോഗിക്കാവുന്ന തരത്തിലാണ് ഉമ്മ മരം ഒരുക്കുന്നത്. ജൈവ […]

മിഷന്‍ എ ബി സി കൂടുതല്‍ പഞ്ചായത്തില്‍ തുടങ്ങും

മിഷന്‍ എ ബി സി കൂടുതല്‍ പഞ്ചായത്തില്‍ തുടങ്ങും

കാസര്‍കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുളള കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ മിഷന്‍ എ ബി സി പുല്ലൂര്‍-പെരിയ, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്കക്കുകൂടി വ്യാപിപ്പിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. 2016 ഓഗസ്റ്റ് മുതല്‍ ഇതുവരെ കാസര്‍കോട് ബ്ലോക്കില്‍ 1095 നായ്ക്കളെ വന്ധ്യംകരിച്ചതായി ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 278, ബദിയടുക്ക 138, ചെമ്മനാട് 30. കുമ്പള 187, മധൂര്‍ 138, ഉദുമ 120, ചെങ്കള 53, മൊഗ്രാല്‍ പുത്തൂര്‍ 53, മംഗല്‍പാടി 43, മുളിയാര്‍ 55 […]

പത്രവിതരണക്കാരനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ ചെയ്തു

പത്രവിതരണക്കാരനെ വധിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ ചെയ്തു

ഉദുമ: പത്രവിതരണക്കാരനെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ പാക്യാരയിലെ അബ്ദുല്‍റസാഖിനെ(32)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2013ല്‍ പാക്യാരയിലെ രാഗേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അബ്ദുല്‍റസാഖ്. സാമുദായികസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം അക്രമം നടത്തിയത്. പാക്യാരയില്‍ ബൈക്കിലെത്തിയ യുവാവിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പത്രവിതരണക്കാരനെ ആക്രമിച്ചതും തങ്ങളാണെന്ന് സംഘം വെളിപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന അബ്ദുല്‍റസാഖിനെക്കുറിച്ചും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ കൊലക്കേസ് […]

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബാലപാര്‍ലമെന്റ തുടങ്ങി

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബാലപാര്‍ലമെന്റ തുടങ്ങി

ഉദുമ: ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിന് കുട്ടികളുടെ സമഗ്രവികസനമേഖലയില്‍ വേണ്ട ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ജില്ലാതല ബാലപാര്‍ലമെന്റിന് തുടക്കമായി. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബാലപാര്‍ലമെന്റ് നടക്കുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായാണ് ബാലപാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ എം ആശാലത ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഉദുമ ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം കെ വിജയന്‍ സംസാരിച്ചു. […]