എരോലില്‍ സ്വാലാത്ത് മജ്ലിസ് വാര്‍ഷികം തുടങ്ങി

എരോലില്‍ സ്വാലാത്ത് മജ്ലിസ് വാര്‍ഷികം തുടങ്ങി

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാറുളള സ്വലാത്ത് മജ്ലിസിന്റെ 31-ാം വാര്‍ഷികം തുടങ്ങി. ജമാഅത്ത് പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ഖാദര്‍ ഹാജി പാതാക ഉയര്‍ത്തി. എരേല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. എരോല്‍ ഇമാം സയ്യിദ് യു.കെ. മുഹമ്മദ് ബാഖിര്‍ ദാമാദ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മുസ്ല്യാര്‍, റശീദ് മൊട്ടയില്‍, പി മുഹമ്മദ് കുഞ്ഞി ഹാജി, പ്രസംഗിച്ചു. ശരീഫ് എരോല്‍ സ്വാഗതവും […]

കൊപ്പല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം ഏപ്രിലില്‍

കൊപ്പല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം ഏപ്രിലില്‍

ഉദുമ: ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം ഏപ്രില്‍ 6,7,8 തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 18 ന് കൂവ്വം അളക്കല്‍, ഏപ്രില്‍ നാലിന് കലവറ നിറയ്ക്കല്‍. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികൃഷ്ണന്‍ കൊപ്പല്‍ അധ്യക്ഷത വഹിച്ചു. കൊപ്പല്‍ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. റിട്ട: എസ്.പി. എ. ബാലകൃഷ്ണന്‍ നായര്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, അഡ്വ. കെ.ബാലകൃഷ്ണന്‍, പി.വി അശോക് കുമാര്‍, കാപ്പുങ്കയം കുഞ്ഞിരാമന്‍ നായര്‍ […]

ആതിരയെന്ന ആയിഷ രക്ഷിതാക്കള്‍ക്കൊപ്പം പോകണം: ഹൈക്കോടതി

ആതിരയെന്ന ആയിഷ രക്ഷിതാക്കള്‍ക്കൊപ്പം പോകണം: ഹൈക്കോടതി

കാസര്‍കോട്: ഉദുമയില്‍ നിന്ന് കാണാതാവുകയും പിന്നീട് ഇസ്ലാം മതം സ്വീകരിച്ച നിലയില്‍ കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്ത ആതിര(ആയിഷ)യെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി വിധി. മകളെ കാണാനില്ലെന്നു കാട്ടി പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ജസ്റ്റിസ്സുമാരായ എ.എം ഷഫീഖ്, അനു ശിവരാമന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ബേക്കല്‍ സിഐ വികെ വിശ്വഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വന്‍ സുരക്ഷ ഒരുക്കി ആതിരയെ ഹൈക്കോടതിയില്‍ എത്തിച്ചത്. കേസിലെ എട്ടാം പ്രതിയായ ഷിറാസിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നതായി […]

ഓണത്തിനു മുന്‍പേ ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടിയാകുന്നു

ഓണത്തിനു മുന്‍പേ ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടിയാകുന്നു

ഉദുമ: ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്റെ മൈലാട്ടിയിലുള്ള ഉദുമ സ്പിന്നിങ് മില്‍ തുറക്കാന്‍ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി കോര്‍പറേഷന്‍ ചെയര്‍മാന്‍ സി.ആര്‍.വത്സന്റെ നേതൃത്വത്തിലുള്ള സംഘം സ്പിന്നിങ് മില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. ഓണത്തിനു മുന്‍പേ മില്ല് തുറക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പു മേധാവികളുമായി തിരുവനന്തപുരത്ത് അടുത്ത ദിവസം ചര്‍ച്ച നടത്തും. വൈദ്യുതി കുടിശികയായി ലക്ഷങ്ങള്‍ അടയ്ക്കാനുണ്ടെന്നും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നിയമതടസ്സം ഒരു പരിധിവരെ പരിഹരിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. 2011ല്‍ വി.എസ്.അച്യുതാനന്ദന്റെ ഭരണകാലത്താണ് ഉദുമ മണ്ഡലത്തില്‍ മൈലാട്ടിയിലെ […]

ആതിരയുടെ തിരോധാനം: രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

ആതിരയുടെ തിരോധാനം: രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

ഉദുമ: കരിപ്പോടി, കണിയമ്പാടിയിലെ ആതിര(23)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, ഇരിട്ടി സ്വദേശികളാണ് കസ്റ്റഡിയിലായത്. ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും അടുത്ത ബന്ധം ഉള്ളതായാണ് പോലീസ് നല്‍കുന്ന സൂചന. ഇരുവരെയും ചോദ്യം ചെയ്തു വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ആതിരയുടെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരാനാകുമെന്നാണ് ബേക്കല്‍ സി.ഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഈ മാസം 10ന് ആണ് ആതിരയെ കാണാതായത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് […]

സംസ്ഥാനത്ത് കൂടുതല്‍ ഫുഡ്ക്രാഫ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും: മന്ത്രി കടകംപളളി സുരേന്ദ്രന്‍

സംസ്ഥാനത്ത് കൂടുതല്‍ ഫുഡ്ക്രാഫ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും: മന്ത്രി കടകംപളളി സുരേന്ദ്രന്‍

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യ ഫുഡ്ക്രാഫ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് 50 വര്‍ഷം പിന്നിടുന്ന വേളയില്‍ നിലവിലുളള 12 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പുറമെ നാലെണ്ണംകൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഉദുമ നാലാംവാതുക്കലില്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മികച്ച തൊഴില്‍ സംരംഭം എന്ന നിലയില്‍ ഇതുപോലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ സ്ഥലദൗര്‍ലഭ്യമാണ് പ്രധാന തടസ്സം. സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ കൂടുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാന്‍ […]

കാണ്മാനില്ല

കാണ്മാനില്ല

ഉദുമ: കാസര്‍കോട് പള്ളിക്കര കരിപ്പൊടിയിലെ ആതിര നിവാസിലെ രവീന്ദ്രന്റെ മകള്‍ ആതിരയെ (23 വയസ്സ്) ഈ മാസം 10 മുതല്‍ വീട്ടില്‍ നിന്നും കാണാതായി. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. യുവതിയെ കണ്ടുകിട്ടുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലോ, താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ അറിയിക്കണം. ബേക്കല്‍ പോലീസ് സ്റ്റേഷന്‍: 04672236224, ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍: 9497964323, ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍: 9497980916.

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

കവുങ്ങിലെ വേരുതീനിപ്പുഴുക്കള്‍ക്കെതിരെ പരിശീലനം

ഉദുമ: ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കെ.വി.കെ, ഉദുമ ഗ്രാമ പഞ്ചായത്ത്, ക്യഷിഭവന്‍, കവുങ്ങ് സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദുമ പഞ്ചായത്ത് ബാരയില്‍ സംയോജിത കീട നിയന്തണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് വര്‍ഷമായി കെ.വി.കെയിലേയും ,കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലേയും ശാസ്ത്രജ്ഞരുടെ നേത്യത്വത്തില്‍ ഉദുമ പഞ്ചായത്തില്‍ നടത്തി വരുന്ന ജൈവ കീട നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം സഘടിപ്പിച്ചത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. […]

കുഞ്ഞമ്മ കെ.വി (80) അന്തരിച്ചു

കുഞ്ഞമ്മ കെ.വി (80) അന്തരിച്ചു

ഉദുമ: ഉദുമ കൊക്കാലില്‍ പരേതനായ ഗോപാലന്റെ (ബംബന്‍) ഭാര്യ കുഞ്ഞമ്മ കെ.വി (80) അന്തരിച്ചു. മക്കള്‍ സീമന്തിനി കൊപ്പല്‍, നാരായണന്‍ , സുശീല, പരേതയായ ശ്യാമള, വേണു കെക്കാല്‍, മിനി മാങ്ങാട്. മരുമക്കള്‍: തിലകരാജന്‍ മാങ്ങാട്, രുഗ്മിണി, ബിന്ദു പരേതനയ കൊവ്വല്‍ ബാലന്‍. സഹോദരങ്ങള്‍: കെ.വി ചിരുത, കെ.വി കരുണകരന്‍ മാഷ്, കെ.വി കുമാരന്‍ മാഷ്, കെ.വി രാവഘവന്‍, കെ.വി മാധവന്‍, പരേതനായ കെ.വി കുഞ്ഞിക്കണ്ണന്‍.

കെ.എസ്.ടി.പി അവഗണന: ഉദുമയില്‍ ആയിരങ്ങള്‍ പ്രതിഷേധ കൈയൊപ്പ് ചാര്‍ത്തി

കെ.എസ്.ടി.പി അവഗണന: ഉദുമയില്‍ ആയിരങ്ങള്‍ പ്രതിഷേധ കൈയൊപ്പ് ചാര്‍ത്തി

ഉദുമ: കാസര്‍കോട്‌- കാഞ്ഞങ്ങാട് സ്റ്റേറ്റ് ഹൈവേയില്‍ ഉദുമ ടൗണില്‍ കെ.എസ്.ടി.പി ക്ക് വേണ്ടി ആര്‍.ഡി.എസ് എന്ന കമ്പനി നടത്തി വരുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടും അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ ഒപ്പുശേഖരണം നടത്തി. വാഹനാപകടങ്ങള്‍ തടയാന്‍ ഉദുമ ടൗണില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം ഒപ്പു ചാര്‍ത്തി അറിയിക്കാന്‍ ആയിരങ്ങള്‍ മുന്നോട്ട് വന്നു.  ഉദുമ ബസ് […]