കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ.ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം. സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ പറഞ്ഞു.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന […]

അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത

അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത. പദ്ധതി വേണ്ടെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. അഭിപ്രായ സമന്വയത്തിലൂടെയേ പദ്ധതി നടപ്പിലാക്കാനാകൂവെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പദ്ധതി സംബന്ധിച്ച് ഭരണ കക്ഷിയില്‍ തന്നെ ഭിന്നതയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കാനാകില്ലെന്നും സമവായത്തിന് പ്രസക്തയില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേരളത്തിന് ഗുണകരമാവാത്ത പദ്ധതി വേണ്ടെന്ന നിലപാടിലായിരുന്നു […]

എന്‍.കെ.ബാലകൃഷ്ണന്റെ അര്‍ധകായ ശില്‍പം നീലേശ്വരത്തു സ്ഥാപിക്കും

എന്‍.കെ.ബാലകൃഷ്ണന്റെ അര്‍ധകായ ശില്‍പം നീലേശ്വരത്തു സ്ഥാപിക്കും

നീലേശ്വരം: സ്വാതന്ത്ര്യസമര സേനാനിയും മുന്‍മന്ത്രിയുമായ എന്‍.കെ.ബാലകൃഷ്ണന്റെ അര്‍ധകായ ശില്‍പം ഇന്നു ജന്മനാടായ നീലേശ്വരത്തു സ്ഥാപിക്കും. ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണു ശില്‍പമൊരുക്കിയത്. പാര്‍ലമെന്റ് വളപ്പിലെ എകെജി ശില്‍പം തീര്‍ത്ത വിഖ്യാത ശില്‍പി കുഞ്ഞിമംഗലം നാരായണന്റെ മകനാണു ചിത്രന്‍. കേന്ദ്രമന്ത്രിയായിരുന്ന സി.എം.സ്റ്റീഫന്റെ 12അടി ഉയരമുള്ള വെങ്കല ശില്‍പത്തിന്റെയും കണ്ണൂരിലേക്കുള്ള എകെജി വെങ്കല ശില്‍പത്തിന്റെയും പണിപ്പുരയിലാണ് ഇപ്പോള്‍. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. കിരണ്‍, അഖില്‍, ആദര്‍ശ്, കാര്‍ത്തിക്, ചിത്ര, സജിത്ത് എന്നിവരാണു സഹായികള്‍. എന്‍കെയുടെ ശില്‍പം ഇന്നു രാവിലെ […]

നഴ്സുമാരുടെ തൊഴില്‍ പ്രശ്‌നം: പരാതി നല്‍കിയ മലയാളി നഴ്സിനെ പിരിച്ചു വിടാന്‍ നീക്കം

നഴ്സുമാരുടെ തൊഴില്‍ പ്രശ്‌നം: പരാതി നല്‍കിയ മലയാളി നഴ്സിനെ പിരിച്ചു വിടാന്‍ നീക്കം

ന്യൂഡല്‍ഹി : നഴ്സുമാരുടെ തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു പരാതി നല്‍കിയ മലയാളി നഴ്സിനെ പിരിച്ചു വിടാന്‍ നീക്കം. ഒരുവര്‍ഷം മുമ്പാണ് 400 മലയാളികളടക്കം 600 നഴ്സുമാരുടെ തൊഴില്‍ പ്രശ്‌നത്തെ കുറിച്ച് ആലപ്പുഴ സ്വദേശിനി ജീന ജോസഫ് അരവിന്ദ് കെജ്രിവാളിനെ നേരില്‍ കണ്ട് പരാതി അറിയിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സിലെ നേഴ്സാണ് ജീന. ഇതേ തുടര്‍ന്ന് മാനസിക പ്രശ്‌നമുണ്ടെന്നു വരുത്തിതീര്‍ത്ത് ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ദില്ലി സര്‍ക്കാരിന് കീഴിലുള്ള […]

കെ.പി.സി.സി അധ്യക്ഷന്‍: ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി

കെ.പി.സി.സി അധ്യക്ഷന്‍: ഉമ്മന്‍ചാണ്ടിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. താന്‍ മുന്‍പെടുത്ത തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്. ഹൈക്കമാന്‍ഡിനെ അറിയിച്ചശേഷം ഹൈക്കമാന്‍ഡിന്റെ അനുമതിയോടെയാണ് ഈ തീരുമാനമെടുത്തത്. തീരുമാനം മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുകയുമില്ല. കെ.പി.സി.സി […]

ബന്ധുനിയമനം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

ബന്ധുനിയമനം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയതിന് തെളിവില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് അധികാരത്തിലിരിക്കെ മന്ത്രിമാര്‍ ബന്ധുക്കള്‍ക്ക് വഴിവിട്ട് നിയമനം നടത്തിയെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. ഗൗരവകരമായ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ആരോപണവിധേയരായ നേതാക്കളുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികകളില്‍ നിയമനം ലഭിച്ചിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു.

ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; മൂന്ന് മാസത്തേക്ക് മാത്രം

ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; മൂന്ന് മാസത്തേക്ക് മാത്രം

കോട്ടയം: ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം ചുമതലയേല്‍ക്കും. മുകളില്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടണ്ട. പറഞ്ഞത് സത്യമാണ്. പക്ഷേ സിനിമയില്‍ ആണെന്ന് മാത്രം. അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇടയ്ക്കിടെ ഈ വേഷം അദ്ദേഹത്തിന് അണിയേണ്ടി വരും. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണും അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ കല്‍കുരിശിങ്കല്‍ […]

ഉമ്മന്‍ ചാണ്ടി ഇന്ന് ജില്ലയില്‍

ഉമ്മന്‍ ചാണ്ടി ഇന്ന് ജില്ലയില്‍

കാസാര്‍കോട്: മുന്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി ഇന്ന് ജില്ലയില്‍. രാവിലെ അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ബി.സി. ബാബു കുടുംബ സഹായ ഫണ്ട് വിതരണവും, 10 മണിക്ക് പ്രവാസി കോണ്‍ഗ്രസ് ജില്ല നേതൃസംഗമവും, 11 മണിക്ക് പൊയിനാച്ചിയില്‍ കുടുംബ സംഗമം തുടങ്ങിയ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ഇന്ന് എത്തുന്നത്. ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പോകും.

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി

തിരുവനന്തപുരംന്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി സംബന്ധിച്ച ഉത്തരവുകളില്‍ ചട്ടലംഘനമുണ്ടായെന്ന് സിഎജി റിപ്പോര്‍ട്ട്. 2014-16 കാലയളവിലെ റിപ്പോര്‍ട്ടില്‍ റവന്യു, എക്‌സൈസ് വകുപ്പുകള്‍ക്കെതിരെയാണ് ശക്തമായ വിമര്‍ശനം. കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. 22.61 ഹെക്ടര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. പീരുമേട്, കണ്ണന്‍ ദേവന്‍ മലനിരകള്‍ എന്നിവിടങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ മെത്രാന്‍ കായല്‍, കടമക്കുടി, ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതികളിലും ചട്ടലംഘനമുണ്ടായി. ഭൂനിയമങ്ങളില്‍ ചട്ടം ലംഘിച്ചാണ് അനുമതി […]