സല്‍മാന്‍ ഖാന് വിദേശയാത്ര നടത്താം; കോടതിയുടെ അനുമതി

സല്‍മാന്‍ ഖാന് വിദേശയാത്ര നടത്താം; കോടതിയുടെ അനുമതി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെയാണ് നടന്‍ ദിലീപിന് വിദേശയാത്ര നടത്താന്‍ അനുമതി കിട്ടിയത്. വിദേശ യാത്ര നടത്താന്‍ സല്‍മാന്‍ ഖാനും അനുമതി ലഭിച്ചു. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. കാനഡ, നേപ്പാള്‍, യുഎസ്എ എന്നീ രാജ്യങ്ങളിലേക്കാണ് സല്‍മാന്‍ ഖാന്റെ യാത്ര. മെയ് 25മുതല്‍ ജൂലൈ പത്തുവരെയാണ് യാത്രാനുമതി ലഭിച്ചിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കോടതി ശിക്ഷ നല്‍കിയിരുന്നത്. എന്നാല്‍ കര്‍ശന ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ രാജ്യം […]

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

ബാക്ക് ടു മര്‍ക്കസ്: യു.എ.ഇ യില്‍ നിന്ന് വിമാനം ചാര്‍ട്ടേഡ് ചെയ്യും

മര്‍ക്കസ്സു സഖാഫത്തി സുന്നിയ്യ റൂബി സമ്മേളനത്തോടനുബന്ധിച്ച് ഡിസബര്‍ 30,31 ദിവസങ്ങളായി കാരന്തുര്‍ മര്‍ക്കസില്‍ നടക്കുന്ന മര്‍ക്കസിന്റെ മുപ്പതോളം സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ക്ലാസ് മുറികളില്‍ നിന്ന് പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയെയും ക്ലാസ് മുറിയിലേക്ക് തിരിച്ചു വിളിച്ച്, ഹോസ്റ്റലില്‍ നിന്ന് പഠിച്ചിറങ്ങിയ വര്‍ഷം ഒരു ദിവസം മര്‍ക്കസില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ബാക്ക് ടു മര്‍ക്കസ് പരിപാടിയിലേക്ക് യു.എ ഇ യിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കും. അതിനു വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യും. യു.എ.ഇ യിലെ വിവിധ എമിറേറ്റ്‌സ്‌കളില്‍ […]

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂഡല്‍ഹി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. യുഎസ്എ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഇന്ത്യ 1-0ന് പിന്നിലായിരുന്നു. ജോഷ് സര്‍ജന്റ് (30), ക്രിസ് ഡര്‍ക്കിന്‍ (50), ആന്‍ഡ്രൂ കള്‍ട്ടന്‍ (84) എന്നിവരായിരുന്നു യുഎസിന് വേണ്ടി ഗോളുകളടിച്ചത്. ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു. മത്സരത്തിന്റെ 30ാം മിനിറ്റില്‍ തന്നെ യുഎസ്എ ആദ്യ ഗോള്‍ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. […]

കടല്‍ കടന്നും കായല്‍ മുരിങ്ങയുടെ രുചിഭേദങ്ങള്‍

കടല്‍ കടന്നും കായല്‍ മുരിങ്ങയുടെ രുചിഭേദങ്ങള്‍

മസാലയില്‍ പുരട്ടിയെടുത്ത കായല്‍ മുരിങ്ങയും മുരിങ്ങപ്പീര വറ്റിച്ചതും ഇനി ലൂസിയാനയിലുള്ള പ്രമുഖ സീഫുഡ് റസ്റ്റോറന്റില്‍ അമേരിക്കക്കാര്‍ക്കും രുചിക്കാം. പകരം വോഡ്കയും ടുമാറ്റോ ജൂസും ഒഴിച്ച ‘ഓയിസ്റ്റര്‍ ഷൂട്ടറും’ സൂപ്പ് ബൗളില്‍ ‘ഓയിസ്റ്റര്‍ ജംബോ’യും മലയാളിക്കും നുണയാം. കായല്‍ മുരിങ്ങയുടെ രുചിഭേദങ്ങള്‍ നേരിട്ടറിയാന്‍ യു.എസില്‍ നിന്നെത്തിയ പോള്‍ ഷെല്ലും ഭാര്യ റെയ്ച്ചല്‍ ഷെല്ലും കായല്‍ മുരിങ്ങയുടെ വിളനിലമായ മൂത്തകുന്നം കൊട്ടുവള്ളിക്കാട് കായലുകളും മുരിങ്ങാക്കറി വിഭവങ്ങള്‍ ശാസ്ത്രീയമായി ഉണ്ടാക്കുന്ന തീരപ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളും സന്ദര്‍ശിച്ചു. കേന്ദ്രസമുദ്ര മത്സ്യഗവേഷണ കേന്ദ്രം (സി.എം.എഫ്.ആര്‍.ഐ.)മൊളസ്‌കന്‍ […]

ഉത്തര കൊറിയ വീണ്ടും വീണ്ടും മിസൈല്‍ പരീക്ഷണം; പരാജയമെന്ന് ദക്ഷിണ കൊറിയ

ഉത്തര കൊറിയ വീണ്ടും വീണ്ടും മിസൈല്‍ പരീക്ഷണം; പരാജയമെന്ന് ദക്ഷിണ കൊറിയ

  സോള്‍: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണ ശ്രമം നടത്തിയെന്നും പക്ഷേ പരാജയപ്പെട്ടെന്നും ദക്ഷിണ കൊറിയ. ഇന്ന് പുലര്‍ച്ചെ ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തെ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷിക്കാന്‍ ശ്രമിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏതുതരം മിസൈലാണു പരീക്ഷിച്ചതെന്നു വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മീസൈല്‍ പരീക്ഷണം നടന്നതായി യുഎസ് സൈന്യവും ശരിവച്ചു. അതേസമയം, അത് ഭൂഖണ്ഡാന്തര മിസൈലല്ലെന്നാണു യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിലയിരുത്തല്‍. ഉത്തര കൊറിയ വീണ്ടും പ്രകോപനമുണ്ടാക്കുന്നതിനെ ആശങ്കയോടെയാണ് ലോകം കാണുന്നത്. […]

ഇന്ത്യക്കാരന് നേരെ ആക്രമണം നടത്തിയ പൗരനെതിരെ യു.എസില്‍ വംശീയഅധിക്ഷേപക്കേസ്

ഇന്ത്യക്കാരന് നേരെ ആക്രമണം നടത്തിയ പൗരനെതിരെ യു.എസില്‍ വംശീയഅധിക്ഷേപക്കേസ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ അന്‍കൂര്‍ മെഹ്ത എന്നയാളെ ആക്രമിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ജെഫ്രി അലന്‍ ബര്‍ഗസ് എന്നയാള്‍ക്ക് എതിരെ വംശീയ അധിക്ഷേപ കുറ്റം ചാര്‍ത്തി കേസെടുത്തു. കഴിഞ്ഞവര്‍ഷം നവംബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പിറ്റ്‌സ്ബര്‍ഗിലുള്ള റെസ്‌റ്റോറന്റില്‍ മെഹ്തയ്ക്ക് അരികിലിരുന്ന പ്രതി അയാളെ അപമാനിക്കാന്‍ ആരംഭിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ മെഹ്തയുടെ ചുണ്ടിന് ആഴത്തില്‍ മുറിവേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ബര്‍ഗസിന് പത്തുവര്‍ഷം തടവോ, 250,000 ഡോളര്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ശിക്ഷയായി ലഭിക്കാം.

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

ട്രംപിന്റെ പുതിയ യാത്രാവിലക്കും ഫെഡറല്‍ കോടതി മരവിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പുതിയ വിസാനിയമമാണ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് ഹവായ് ഫെഡറല്‍ ജഡ്ജ് മരവിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിയമം മരവിപ്പിച്ച് ഫെഡറല്‍ കോടതി ഉത്തരവിറക്കിയത്. ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്താണ് ഹവായ് ഫെഡറല്‍ ജഡ്ജ് ഡെറിക് […]

മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ വിലക്ക്: ട്രംപിന്റെ രണ്ടാം ഉത്തരവിനെതിരെയും പ്രതിഷേധം വ്യാപകം

മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ വിലക്ക്: ട്രംപിന്റെ രണ്ടാം ഉത്തരവിനെതിരെയും പ്രതിഷേധം വ്യാപകം

വാഷിങ്ടണ്‍: ആറ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം എക്‌സിക്യൂട്ടിവ് ഉത്തരവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ഉത്തരവ് പുറത്തുവിട്ട ആദ്യ മണിക്കൂറില്‍തന്നെ രാജ്യത്തെ വിവിധ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തത്തെി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ പറഞ്ഞു. ഏഴ് മുസ്ലിം രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി പുതിയതില്‍ ഒന്നുമില്ല. രണ്ടാം ഉത്തരവോടെ ട്രംപിന്റെ മുസ്ലിം വിവേചന നയം പുറത്തുവന്നിരിക്കുകയാണ്. ട്രംപ് ഭരണഘടനക്ക് അതീതനല്ലെന്ന് രാജ്യത്തെ […]