യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

യോഗത്തില്‍ നിന്ന് വിഎം സുധീരന്‍ ഇറങ്ങിപ്പോയി; രാജ്യസഭാ സീറ്റില്‍ യുഡിഎഫില്‍ കലാപം

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൊടുത്തതിനെതിരെ കോണ്‍ഗ്രസ്സില്‍ കലാപം പടരുന്നു. യു.ഡി.എഫ് യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയ വി.എം സുധീരന്‍ നാശത്തിലേക്കാണ് പാര്‍ട്ടിയുടെ പോക്കെന്ന് തുറന്നടിച്ചു. രാജ്യസഭാ സീറ്റ് പുന:പരിശോധിക്കണമെന്നും, കെ.എം.മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും മാണിയുടെ തിരിച്ചു വരവ് മുന്നണിയെ ശക്തിപ്പെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് സുതാര്യമായ തീരുമാനമല്ല, ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനമെടുത്തിരിക്കുന്നത്, ഈ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു, ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി […]

ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎംസുധീരന്‍

ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎംസുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂരിലെ തോല്‍വിയ്ക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് വിഎം സുധീരന്‍. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നത് മാറണമെന്നും, ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് വി എം സുധീരന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് വി എം സുധീരന്‍

കൊല്ലം: സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ട് അവഗണിക്കാനാവുന്നതല്ലെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അദ്ധ്യക്ഷനുമായ വിഎം സുധീരന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കൊല്ലത്ത് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത് എന്നത് അതിന്റെ ഗൗരവം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു. വിഷയത്തേക്കുറിച്ച് കൂടുതലായി […]

കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ.ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം. സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ പറഞ്ഞു.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന […]

മദ്യലോബിയുടെ അടിമകളാണ് സര്‍ക്കാര്‍: വി.എം സുധീരന്‍

മദ്യലോബിയുടെ അടിമകളാണ് സര്‍ക്കാര്‍: വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മദ്യശാലകള്‍ പൂട്ടിയപ്പോഴാണ് സംസ്ഥാനത്ത് ടൂറിസം വളര്‍ന്നത്. എക്‌സൈസ് കമ്മീഷണറുടെ തനിനിറം ഇതോടെ വെളിവായെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

മദ്യശാലകള്‍:എന്‍.ഒ.സി ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സിനെതിരെ വി.എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മദ്യശാലകള്‍:എന്‍.ഒ.സി ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സിനെതിരെ വി.എം സുധീരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ എന്‍.ഒ.സി ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഓര്‍ഡിന്‍സില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് സുധീരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇത് മാറ്റി സ്ഥാപിക്കാന്‍ ബെവ്‌കോ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മൂലം ഇവ മാറ്റി സ്ഥാപിക്കാന്‍ ബെവ്‌കോക്ക് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പുതിയ ഓര്‍ഡിന്‍സ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് […]

ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി; മാണിയെ സ്വാഗതം ചെയ്ത് കെപിസിസി താല്‍കാലിക അധ്യക്ഷന്‍

ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി; മാണിയെ സ്വാഗതം ചെയ്ത് കെപിസിസി താല്‍കാലിക അധ്യക്ഷന്‍

ഇന്ന് രാവിലെ 11ന് ഇന്ദിരാഭവനില്‍ വി.എം.സുധീരനില്‍ നിന്ന് എം.എം.ഹസന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും. കൊച്ചി: കെപിസിസി താല്‍കാലിക അധ്യക്ഷനായി എം എം ഹസനെ ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. കെപിസിസി പ്രസിഡന്റ് നിയമനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നതായി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിനെ ഒന്നിച്ചു കൊണ്ടുപോവുക എന്ന ദൗത്യമാണ് കെ.പി.സി.സി പ്രസിഡന്റിന്റേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, താഴെ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും എക്യപ്പെടുത്തുന്നതിനും പ്രഥമ പരിഗണനനല്‍കുമെന്ന് എം എം ഹസന്‍ പറഞ്ഞു. ഇന്ന് രാവിലെ 11ന് ഇന്ദിരാഭവനില്‍ വി.എം.സുധീരനില്‍ നിന്ന് എം.എം.ഹസന്‍ […]

സോണിയ ഡല്‍ഹിയിലെത്തി; കെപിസിസി താത്കാലിക പ്രസിഡന്റ് ഉടനെന്ന് സൂചന

സോണിയ ഡല്‍ഹിയിലെത്തി; കെപിസിസി താത്കാലിക പ്രസിഡന്റ് ഉടനെന്ന് സൂചന

സുധീരന്‍ രാജിവെച്ച ഒഴിവില്‍ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. താല്ക്കാലിക പ്രസിഡന്റിനെ നിയമിക്കുന്നതിനാണ് മുന്‍ഗണനയെന്ന് സൂചന. വൈസ് പ്രസിഡന്റ്മാരില്‍ ഒരാള്‍ക്ക് നിയമനം ലഭിക്കാന്‍ സാധ്യത. വിദേശത്ത് ചികിത്സയിലായിരുന്ന സോണിയാഗാന്ധി ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തി. സുധീരന്‍ രാജിവെച്ച ഒഴിവില്‍ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. […]

സുധീരന്‍ ആദര്‍ശത്തിന്റെ കള്ളവസ്ത്രം അണിയാന്‍ മിടുക്കന്‍; സ്വയം അധ്യക്ഷസ്ഥാനം ഒഴിഞ്ഞതല്ല- വെള്ളാപ്പള്ളി

സുധീരന്‍ ആദര്‍ശത്തിന്റെ കള്ളവസ്ത്രം അണിയാന്‍ മിടുക്കന്‍; സ്വയം അധ്യക്ഷസ്ഥാനം ഒഴിഞ്ഞതല്ല- വെള്ളാപ്പള്ളി

ആലപ്പുഴ: വി.എം.സുധീരന്‍ സ്വയം കെ.പി.സി.സി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതല്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സുധീരനെ സ്ഥാനത്തു നിന്നു മാറ്റുമെന്ന് ഉറപ്പായിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്കായാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയ്ക്ക് പോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവിലുള്ള ഗ്രൂപ്പുകള്‍ക്ക് പുറമേ മറ്റൊരു ഗ്രൂപ്പുകൂടി രൂപീകരിച്ചതല്ലാതെ കോണ്‍ഗ്രസിനായി ഒന്നും ചെയ്യാന്‍ സുധീരനായില്ല. സുധീരനെത്തിയതോടെ കോണ്‍ഗ്രസ് പാതാളത്തിലായി. ആദര്‍ശപരിവേഷത്തിന്റെ കള്ളവസ്ത്രം അണിയാന്‍ സുധീരന്‍ മിടുക്കനാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരനെ കൊണ്ടുവരാന്‍ സമ്മര്‍ദം

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരനെ കൊണ്ടുവരാന്‍ സമ്മര്‍ദം

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ നിശ്ചയിക്കണമെന്ന് ഹൈകമാന്‍ഡ് വൃത്തങ്ങളിലേക്ക് കണ്ണൂരില്‍ നിന്ന് സമ്മര്‍ദ്ദം. വി.എം. സുധീരന്റെ രാജി അറിഞ്ഞയുടന്‍ കണ്ണൂരിലെ നേതാക്കള്‍, വയനാട്ടില്‍ ചികിത്സയില്‍ കഴിയുന്ന കെ.സുധാകരന്റെ അടുക്കലത്തെിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനകം സുധാകരനുമായി ബന്ധമുള്ള പലരും വയനാട്ടിലെ ചികിത്സ കേന്ദ്രത്തിലത്തെുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തു. സോഷ്യല്‍ മീഡിയയില്‍, ആരാവണം കെ.പി.സി.സി പ്രസിഡന്റ് എന്ന ചോദ്യമെറിഞ്ഞ് സുധാകരനുവേണ്ടി ലൈക്ക് നേടിയതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ശേഖരിച്ചാണ് ചിലര്‍ ഹൈകമാന്‍ഡിലേക്ക് സന്ദേശം കൈമാറുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ വേരുറക്കാന്‍ […]