ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

ക്ഷീരമേഖലയുടെ നട്ടെല്ല് ക്ഷീരകര്‍ഷകരാണെന്ന് മന്ത്രി കെ.രാജു

കണ്ണൂര്‍: എച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയയത്തില്‍ 2017 ഡിസംമ്പര്‍ 6 ന് നടന്ന കണ്ണൂര്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമവും വെബ് സൈറ്റ് ഉദ്ഘാടനവും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിച്ചു. ക്ഷീരകര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ല്, കര്‍ഷകര്‍ ഇല്ലെങ്കില്‍ സംഘങ്ങളില്ല സംഘങ്ങള്‍ ഇല്ലെങ്കില്‍ മില്‍മയില്ല, കര്‍ഷകരെ ആത്മവിശ്വാസത്തോടെ ഉറപ്പിച്ച് നിര്‍ത്താനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. ക്ഷീരമേഖല സജീവമായി കഴിഞ്ഞു. ഉപയോഗത്തിന്റെ 85 ശതമാനം പാലും കേരളത്തില്‍ ഉല്‍പാദിപ്പിച്ച് വരുന്നു മൃഗസംരക്ഷണ മേഖല കൂടി […]

സ്ത്രീശാക്തീകരണം കാര്‍ഷിക മേഖലയിലൂടെ സാധ്യമാക്കും കൃഷിമന്ത്രി

സ്ത്രീശാക്തീകരണം കാര്‍ഷിക മേഖലയിലൂടെ സാധ്യമാക്കും കൃഷിമന്ത്രി

മലപ്പുറം: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ വീട്ടമ്മമാര്‍, കുടുംശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷിവകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കുടുംബശ്രീ മിഷനുമായി ചേര്‍ന്നുകൊണ്ട് കേരളത്തിലുടനീളം നടപ്പിലാക്കുന്ന 1000 കാര്‍ഷിക ഗ്രാമീണ ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് എടപ്പാളില്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ. റ്റി ജലീല്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കൃഷിവകുപ്പിന്റെ കീഴില്‍ വരുന്ന അനേകം […]

വട്ടംകുളം പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘടനം ചെയ്തു

വട്ടംകുളം പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘടനം ചെയ്തു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വട്ടംകുളം കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. കൃഷി ഡയറക്ടര്‍ എ. എം. സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയന്തി എന്നിവര്‍ സന്നിഹിതരായിരുന്നു. വട്ടംകുളം ഗ്രാമ […]

കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

വയനാട്: കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പുതുതായി പണി കഴിപ്പിച്ച കാര്യാലയ കെട്ടിടം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ നവംബര്‍ 16-ന് വയനാട് കണിയാമ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എം. എല്‍. എ. സി. കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വയനാടിന്റെ നെല്ലച്ഛന്‍  ചെറുവയല്‍ രാമനെ പ്രസ്തുത ചടങ്ങില്‍ ആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ടി. ഉഷാകുമാരി സ്വാഗതം ആശംസിച്ചു. സംസ്ഥാന […]

ഹരിതാഭമായ ഹരിതവിപ്ലവം നമ്മുടെ ആവശ്യം: കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍

ഹരിതാഭമായ ഹരിതവിപ്ലവം നമ്മുടെ ആവശ്യം: കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍

ഗ്രേറ്റര്‍ നോയിഡ (ഉത്തര്‍പ്രദേശ്): രാസവളങ്ങളും കീടനാശിനികളും കൊണ്ടുളള ഹരിതവിപ്ലവമല്ല, മറിച്ച് ജൈവിക സമ്പത്ത് നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ പ്രകൃതിയെ ഹരിതാഭമാക്കുവാനുളള കാര്‍ഷിക വിപ്ലവമാണ് നമുക്ക് ആവശ്യമെന്ന് കൃഷിമന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സിന്റെ രണ്ടാം ദിവസം പ്ലീനറിസെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവകൃഷി വ്യാപനരംഗത്ത് കേരളത്തിലുണ്ടായിട്ടുളള മുന്നേറ്റങ്ങള്‍ അദ്ദേഹം വിവരിച്ചു. പ്രത്യേക കാര്‍ഷിക മേഖല സോണുകള്‍, എക്കോഷോപ്പുകള്‍, കേരളാ ഓര്‍ഗാനിക് ബ്രാന്‍ഡിലുളള ഉത്പന്നങ്ങള്‍ തുടങ്ങി പല ചുവടുവയ്പുകള്‍ സംസ്ഥാനത്ത് നടത്തിയിട്ടുളളതായി […]

ജൈവ കാര്‍ഷിക മേഖല ഔദ്യോഗികപരമായി വികസിപ്പിക്കും: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ജൈവ കാര്‍ഷിക മേഖല ഔദ്യോഗികപരമായി വികസിപ്പിക്കും: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍

ജൈവ കാര്‍ഷിക മേഖലയില്‍ കേരളത്തില്‍ ഔദ്യോഗികപരമായ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ നടപ്പിലാക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. നവംബര്‍ 9 മുതല്‍ 11 വരെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലുളള ഇന്ത്യ എക്‌സ്‌പോ സെന്ററില്‍ വച്ച് നടക്കുന്ന ലോക ജൈവ കോണ്‍ഗ്രസ്സിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ജൈവ കൃഷി നടത്തിപ്പിന് അനുകൂലമായ രീതിയില്‍ വളര്‍ത്തിയെടുക്കുമെന്നും […]

കൃഷിമന്ത്രി വിളിപ്പുറത്ത്

കൃഷിമന്ത്രി വിളിപ്പുറത്ത്

തിരുവനന്തപുരം: കൃഷിമന്ത്രിയുമായി നേരിട്ട് സംവദിക്കുവാന്‍ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അവസരമൊരുങ്ങുന്നു. കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന ലൈവ് ഫോണ്‍ ഇന്‍ പരിപാടിയിലൂടെ എല്ലാ മാസവും മന്ത്രി ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്നതാണ്. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 5.30 മുതല്‍ 6.30 വരെയാണ് തത്സമയ ഫോണ്‍ പരിപാടി. സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യത്തിന്റെ (എസ് എഫ് എ സി) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുളള പുതിയ കാള്‍സെന്ററിനാണ് പരിപാടിയുടെ ചുമതല. കോള്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800-425-1661 ആണ്. ഇതിനു പുറമേ […]

ഐ വി ശശിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് എക്കാലത്തെയും മികച്ച സംവിധായക പ്രതിഭയെ: കൃഷി മന്ത്രി

ഐ വി ശശിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് എക്കാലത്തെയും മികച്ച സംവിധായക പ്രതിഭയെ: കൃഷി മന്ത്രി

തിരുവനന്തപുരം:മലയാള സിനിമാരംഗത്തെ എക്കാലത്തെയും മികച്ച സംവിധായകനെയാണ് ഐ വി ശശിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മലയാളി എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തന്റേതായ ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി തുടങ്ങി അന്യഭാഷകളിലും അദ്ദേഹം സിനിമകള്‍ സംവിധാനം ചെയ്തു. തന്റെ സിനിമകള്‍ കാണുന്ന പ്രേക്ഷകന്‍ തിയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സ്വന്തം ജീവിതം […]

നെല്‍കൃഷി നടത്തുന്ന സ്ഥലമുടമകള്‍ക്ക് റോയല്‍റ്റി നല്‍കും കൃഷിമന്ത്രി

നെല്‍കൃഷി നടത്തുന്ന സ്ഥലമുടമകള്‍ക്ക് റോയല്‍റ്റി നല്‍കും കൃഷിമന്ത്രി

രാജ്യത്ത് ആദ്യമായി, നെല്‍കൃഷി ചെയ്യുന്ന സ്ഥലം ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നകാര്യം ഉടന്‍ തന്നെ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുമെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. മെത്രാന്‍ കായലില്‍ നെല്‍കൃഷിയുടെ രണ്ടാം വര്‍ഷ വിത ഉത്ഘാടനം നിര്‍വ്വഹിച്ച ശേഷമുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെത്രാന്‍ കായല്‍ പ്രദേശത്ത് 404 ഏക്കര്‍ സ്ഥലത്താണ് രണ്ടാം വര്‍ഷ കൃഷി നടത്തുന്നത്. മെത്രാന്‍ കായല്‍ പ്രദേശത്ത് കൃഷി അല്ലാതെ മറ്റൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് മന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കി. ടൂറിസം വികസനത്തിന്റെ പേരില്‍ സ്വകാര്യ […]

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം- മന്ത്രി എം.എം. മണി

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണം- മന്ത്രി എം.എം. മണി

വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. മുട്ടത്തറ 110 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. വിതരണരംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. ബാക്കി വിവിധ മാര്‍ഗങ്ങളിലൂടെ വാങ്ങുകയാണ്. ഈ പരിമിതികളില്‍ നിന്നുകൊണ്ടാണ് സമ്പൂര്‍ണ വൈദ്യുതീകരണം ഉള്‍പ്പെടെ നടപ്പാക്കിയത്. ഊര്‍ജം ഒഴിവാക്കി നാടിന്റെ പുരോഗതി സാധ്യമല്ല. സോളാര്‍, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയവ ഉത്പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ […]