ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ചൈല്‍ഡ് ലൈന്‍ കാസര്‍ഗോഡ് ജില്ലാതലത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ബാലവേല, ബാലയാചന, ബാലവിവാഹം, ബാലപീഢനം എന്നീ തീമുകളെ അടിസ്ഥാനമാക്കിയായിരുന്നു പോസ്റ്റര്‍ രചനാ മത്സരം. ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ പൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും, പങ്കാളികള്‍ക്കുള്ള […]

ലോക ഫാര്‍മസിസ്റ്റ്‌സ് ദിനാചരണം സംഘടിപ്പിച്ചു

ലോക ഫാര്‍മസിസ്റ്റ്‌സ് ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക ഫാര്‍മസിസ്റ്റ്‌സ് ദിനാചരണം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വിനോദ് കുമാര്‍ അധ്യക്ഷനായി. ഡോ.എം.ബലറാം നമ്പ്യാര്‍, ഡോ.പരീദാവി, അലന്‍ ജേക്കബ്ബ്, ടി.കെ.സുമയ്യ, സി.വിനോദ് കുമര്‍, എം.രമ്യ, ജയകുമാരി, കൃഷ്ണവര്‍മ്മ രാജ വി.സി എന്നിവര്‍ സംസരിച്ചു. സെമിനാറില്‍ ഔഷധ മാലിന്യ നിര്‍മാര്‍ജനം കെ.വി.സുധീഷ് വിഷയം അവതരിപ്പിച്ചു.

മാലിന്യങ്ങള്‍ക്കിടയില്‍ രണ്ടര വയസുള്ള പിഞ്ചുകുഞ്ഞ്

മാലിന്യങ്ങള്‍ക്കിടയില്‍ രണ്ടര വയസുള്ള പിഞ്ചുകുഞ്ഞ്

കാഞ്ഞങ്ങാട്: നാടും നഗരവും ഓണാഘോഷത്തിന്റെ തിരക്കില്‍പ്പെട്ടപ്പോള്‍ രാത്രി നഗര ശൂചീകരണത്തിനെത്തിയ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശനും കൗണ്‍സിലര്‍മാര്‍ക്കും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പൂക്കളും മറ്റു മാലിന്യങ്ങളും അടിച്ചുകൂട്ടിയ സ്ഥലത്ത് രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിനെയാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. തെരുവുകച്ചവടത്തിനെത്തിയ കുടുംബത്തിലെ കുഞ്ഞിനെയാണ് രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയത്. പിന്നീട് രക്ഷിതാക്കളെ കണ്ടെത്തി കുഞ്ഞിനെ കൈമാറുകയായിരുന്നു. ഓണത്തിന്റെ ഭാഗമായി നഗരത്തില്‍ വലിയ മാലിന്യ കൂമ്പാരമാണ് രൂപപ്പെട്ടത്. രാത്രിയില്‍ നഗര ശുചീകരണം നടത്തി കാഞ്ഞങ്ങാട് നഗരസഭ […]

ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി

ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി

കാഞ്ഞങ്ങാട്: കേരള സാമൂഹ്യ സുരക്ഷാ മിഷനും കാഞ്ഞങ്ങാട് നഗരസഭയും വൊഡഫോണും സംയുക്തമായി ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയതു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മുറിയനാവി, ഗംഗരാധാകൃഷ്ണന്‍, എം.പി ജാഫര്‍, എന്‍. ഉണ്ണികൃഷ്ണന്‍, പി.പി.ഭാഗീരഥി, ഡോ.സുനിതനന്ദന്‍, കെ.സുകുമാരന്‍ മാസ്‌ററര്‍, ടി അബൂബക്കര്‍ഹാജി, കെ. അനീഷ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.

ഓണപരിപാടി വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു

ഓണപരിപാടി വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മികച്ച അംഗണ്‍വാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കൊവ്വല്‍പ്പള്ളി- 2 അംഗണ്‍വാടി ടീച്ചറായ യമുന ടീച്ചറെ വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. നഗരസഭ വൈസ് ചെയര്‍പ്‌ഴ്‌സണ്‍ എല്‍. സുലൈഖ അദ്ധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ സവിത കുമാരി സ്വാഗതം പറഞ്ഞു. എച്ച്. ശിവദത്ത്, കെ.പി. മോഹനന്‍, അംബിക, കുമാരന്‍ കൊവ്വല്‍ എന്നിവര്‍ സംസാരിച്ചു. യമുന ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ബിനു.കെ നന്ദി പറഞ്ഞു.

കാഞ്ഞങ്ങാടിന് നവ്യാനുഭവമായി ഓള്‍ ഇന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ഓഡിഷന്‍

കാഞ്ഞങ്ങാടിന് നവ്യാനുഭവമായി ഓള്‍ ഇന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ ഓഡിഷന്‍

കാഞ്ഞങ്ങാട്: എസ്‌കെഎസ്എസ്എഫ് മുട്ടുന്തല ശംസുല്‍ ഉലമാ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ ഓഡിഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടന്നു. മുട്ടുംന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. ഓഡിഷന്‍ റൌണ്ടില്‍ കേരളത്തിന് പുറമേ കര്‍ണ്ണാടക, തമിഴ്‌നാട്, ഭോപ്പാല്‍, ബീഹാര്‍, മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നൂറ്റി എഴുപതോളം […]

ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെയും കേരള യോഗ അസോസിയേഷന്റെയും, സംയുകതാഭിമുഖ്യത്തില്‍ നടന്ന ജില്ലാ യോഗ ചാമ്പ്യന്‍ഷിപ്പ് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനായി. ഡോ ഇ.രാജീവ്, അഡ്വ.ബി.ബാലചന്ദ്രന്‍, കെ.എം.ബല്ലാള്‍, പി.പി.സുകുമാരന്‍, കെ.പി.കൃഷ്ണദാസ്, ഹരിഹരന്‍, എന്‍.ജോമോന്‍, വിജയന്‍, പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. ബി.അശോകന്‍ വെളളിക്കോത്ത് സ്വാഗതവും പി.വി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നടന്നു

കാഞ്ഞങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ നവകേരളത്തിന് ജനകീയാസൂത്രണം പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സൂര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശനും മുന്‍ ചെയര്‍മാന്മാരും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും മുനിസിപ്പല്‍ സ്റ്റാഫ് അംഗങ്ങളും കൈകള്‍ കോര്‍ത്ത് പിടിച്ച് ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖ എന്‍. ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി മനോഹര്‍. കെ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എല്‍. സുലൈഖ അദ്ധ്യക്ഷയായി. വകസന സമീപനം എന്ന വിഷയം […]

പഞ്ചഗുസ്തി താരം ജിതിന്‍ കൃഷ്ണന് സ്വീകരണം നല്‍കി

പഞ്ചഗുസ്തി താരം ജിതിന്‍ കൃഷ്ണന് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ വെച്ച് നടന്ന 41-മത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ ജൂനിയര്‍ 60 കെ.ജി വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ലയണ്‍സ് ജിമ്മിലെ ജിതിന്‍ കൃഷ്ണന് സ്വീകരണം നല്‍കി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ പഞ്ചഗുസ്തി അസോസിയഷന്‍ ആണ് സ്വീകരണം നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ബൊക്ക ജിതിന്‍ കൃഷ്ണന് നല്‍കി സ്വീകരിച്ചു. പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.വി പ്രദീഷ്, ജില്ലാ ട്രഷറര്‍ സുരേഷ് മോഹന്‍, നഗരസഭ […]

ശ്രീ ശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു

ശ്രീ ശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സംസ്‌കൃത പ്രചരണ വിഭാഗം കാലടി ജില്ല സംസ്‌കൃത അക്കാദമിക് കൗണ്‍സില്‍ ശ്രീ ശങ്കരജയന്തി ആഘോഷം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രകാശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. നീലമ ശങ്കരന്‍ , ഡോ. പി.ഐ ദേവരാജന്‍ , പി. ദാമോദര പണിക്കര്‍ , ഈശ്വരന്‍ നമ്പൂതിരി, സി.പി.ശുഭ, പ്രമോദ് പി നായര്‍ ജവഹര്‍ […]