ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഇരുചക്ര വാഹന വിപണിയില്‍ മികച്ച നേട്ടം കൊയ്ത് ഹോണ്ട

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ ഒന്നാമനായി ഹോണ്ട. രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും സ്വന്തമാക്കിയാണ് ഹോണ്ട ഈ നേട്ടം കൈവരിച്ചത്. 15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരുചക്ര വാഹന വിപണിയില്‍ (രാജ്യത്തെ ആകെ ഇരുചക്ര വാഹനങ്ങളുടെ 52 ശതമാനം)ഹോണ്ട തന്നെയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ […]

കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തിയാല്‍ നടപടി

കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തിയാല്‍ നടപടി

പൊതുസ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അതിനുള്ളില്‍ തനിച്ചിരുത്തിയശേഷം വാഹനങ്ങള്‍ ലോക്ക് ചെയ്ത് മുതിര്‍ന്നവര്‍ പോയാല്‍ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപകടകരമായ പല സംഭവങ്ങള്‍ക്കും ഇത് കാരണമായ സാഹചര്യത്തിലാണ് നടപടി

കാഞ്ഞങ്ങാട്ട് പകല്‍ സമയം ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്ട് പകല്‍ സമയം ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: ജില്ലാ കലക്ടര്‍

കാഞ്ഞങ്ങാട്: കണ്ടെയിനര്‍ ട്രക്കുകളും ടാങ്കറുകളുമുള്‍പ്പെടെയുള്ള ചരക്ക് ലോറികള്‍ കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്ടിപി റോഡിലൂടെ പകല്‍ സമയങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു ഉറപ്പ് നല്‍കി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഉചിതമായ നടപടിയെടുക്കുമെന്ന് കാഞ്ഞങ്ങാട് നഗരവികസന സമിതിയുടെ നിവേദക സംഘത്തെ കലക്ടര്‍ അറിയിച്ചു. പകല്‍ സമയത്ത് ചരക്ക് വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് അതിഞ്ഞാല്‍ മുതല്‍ അലാമിപ്പള്ളി വരെ കെഎസ്ടിപി റോഡില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണമാവശ്യപ്പെട്ട് ജില്ലാ കലക്ടറെ […]

റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാന്‍ ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന ക്രൂസര്‍ സെഗ്മെന്റിലേയ്ക്ക് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ടയുമെത്തുന്നു. 350സിസി മുതല്‍ 500 സിസി വരെയുള്ള സെഗ്മെന്റിലേയ്ക്കാണ് ഹോണ്ട പുതിയ ബൈക്ക് പുറത്തിറക്കുക. പുതിയ ബൈക്ക് വികസിപ്പിക്കുന്നതിനായി ജപ്പാന്‍, തായ്ലാന്‍ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനേയറുമാരെ ഉള്‍പ്പെടുത്തി ടീമും രൂപീകരിച്ചെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ ബൈക്കിനെ ജപ്പാനിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള റിബല്‍ 200ന്റെ ഡിസൈനെ അടിസ്ഥാനമാക്കിയായിരിക്കും […]