കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ വിതരണത്തിനും, വിള ഇന്‍ഷുറന്‍സിനും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

കേരളത്തില്‍ പാല്‍, പച്ചക്കറി, മത്സ്യ വിതരണത്തിനും, വിള ഇന്‍ഷുറന്‍സിനും ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍, പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണത്തിനും, വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള സര്‍ക്കാര്‍ അത്യാധുനിക ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായി സര്‍ക്കാര്‍ മേഖലയിലെ ഈ ഉദ്യമം കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പംതന്നെ ബ്ലോക്‌ചെയിന്‍ മേഖലയ്ക്കാവശ്യമായ ബൃഹത്തായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് പരിശീലന കോഴ്‌സുകള്‍ തുടങ്ങുന്നതിനും കെ-ഡിസ്‌ക് തീരുമാനിച്ചിട്ടുണ്ട്. മില്‍ക്‌ചെയിന്‍ എന്ന പേരിലാണ് പാല്‍വിതരണത്തില്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരവും […]

വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റി ഭക്ഷ്യ സംസ്‌കരണ സമുച്ചയ ശിലാസ്ഥാപനം

വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റി ഭക്ഷ്യ സംസ്‌കരണ സമുച്ചയ ശിലാസ്ഥാപനം

വയനാട്: വയനാട് കോലമ്പറ്റയില്‍ ആരംഭിക്കാനിരിക്കുന്ന വാസുകി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ഭക്ഷ്യ സംസ്‌കരണ സമുച്ചയം ശിലാസ്ഥാപനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. വയനാട് സുസ്ഥിര കാര്‍ഷിക മിഷന്‍ എന്ന വാസുകി കര്‍ഷകരുടെ തനത് ഉല്പന്നങ്ങളായ ജൈവ നെല്ല്, പച്ചക്കറി, പഴങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മുട്ട എന്നിവയും അവയുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുളള സംരംഭമാണ്. രണ്ടു ഘട്ടങ്ങളിലായി 13.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുക. ചേകാടി പാടശേഖര […]

വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയന്‍

വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയന്‍

വിപണിയില്‍ ഇടപെട്ട് വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണ എല്ലാവര്‍ക്കും ഓണം സമൃദ്ധമായി ആഘോഷിക്കാം. നാട്ടിലെവിടെയും ന്യായവില ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, സഹകരണ, പൊതു വിതരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണസമൃദ്ധി- നാടന്‍ പഴം, പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആഘോഷത്തിന്റെ കാലമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ […]

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

മാവേലിനാട് തിരിച്ചു പിടിക്കാനായി ഇന്നു മുതല്‍ ഓണസമൃദ്ധി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍.. ഓണസമൃദ്ധിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. തിരുവന്തപുരത്തു വെച്ചു മുഖ്യമന്ത്രി പിണറായിയാണ് ചന്ത ജനങ്ങളക്കായി തുറന്നു കൊടുക്കുന്നത്. ഏതു തരം വേണം, വിഷമുള്ളതോ, ഇല്ലാത്തതോ, അതോ ഇറക്കുമതിയോ? മുന്നു തരത്തിലുള്ളവയും വെവ്വേറെ തരം തിരിച്ചുള്ള കച്ചവടത്തിനാണ് ഹോര്‍ട്ടി കോര്‍പ്പ് കോപ്പു കൂട്ടുന്നത്. സ്ഥാപനം സര്‍ക്കാരിന്റെതായതു കൊണ്ട് വാങ്ങുന്നവനും വില്‍ക്കുന്നവനും ലാഭം, നഷ്ടം എഴുതിത്തള്ളാന്‍ സംസ്ഥാന ഖജാനാവിന് ഒരു മടിയുമില്ല. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്നുവെന്ന പരാതി മിറകടക്കുകയാണ് പദ്ധതി ലക്ഷ്യം. കേരളത്തിലെ കര്‍ഷകരും കുടുംബശ്രീ യൂണിറ്റുകളും നിര്‍മ്മിച്ച ജൈവപച്ചക്കറികള്‍ […]

‘ഓണസമൃദ്ധി’ പച്ചക്കറി വിപണികള്‍ ആഗസ്റ്റ് 30 മുതല്‍

‘ഓണസമൃദ്ധി’ പച്ചക്കറി വിപണികള്‍ ആഗസ്റ്റ് 30 മുതല്‍

ഓണക്കാലത്ത് കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഓണം-ബക്രീദ് പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് ഗുണമേന്മയുള്ളതും, സുരക്ഷിതവുമായ കാര്‍ഷികോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വിവിധ വകുപ്പുകളുടെ ഏകോപനം വിപണികളുടെ നടത്തിപ്പില്‍ ഉണ്ടായിരിക്കും. വിവിധ […]

പച്ചക്കറി കീശ കാലിയാക്കും

പച്ചക്കറി കീശ കാലിയാക്കും

പാലക്കാട്: ജി.എസ്.ടി പച്ചക്കറികളെ ബാധിക്കില്ലെങ്കിലും, പദ്ധതി നടപ്പിലാക്കിയപ്പോള്‍ മുതല്‍ പച്ചക്കറിവില കുതിച്ചുയരുകയാണ്. തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ വിളകള്‍ നശിച്ചതാണ് പച്ചക്കറി വരവ് കുറയാനും വില ഉയരാനും കാരണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറികള്‍ക്കും വില വര്‍ധിച്ചു. ഒരാഴ്ചക്കുള്ളില്‍ പച്ചക്കറി വില പത്തു മുതല്‍ നൂറു ശതമാനം വരെയാണ് ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തക്കാളിക്കാണ് പൊള്ളുന്ന വില. ഓണം വിപണി മുന്നില്‍ക്കണ്ട് ആവശ്യത്തിന് പച്ചക്കറികള്‍ വിപണയില്‍ […]

നാടന്‍ ഇനം പച്ചക്കറികള്‍ മിതമായ വിലയ്ക്ക് വില്പനയ്ക്ക്

നാടന്‍ ഇനം പച്ചക്കറികള്‍ മിതമായ വിലയ്ക്ക് വില്പനയ്ക്ക്

കോഴിക്കോട്: കര്‍ഷകരില്‍ നിന്നും സംഭരിച്ച നാടന്‍ ഇനം പച്ചക്കറികളായ എളവന്‍, മത്തന്‍, വെളളരി എന്നിവ മൊത്തമായും ചില്ലറയായും വേങ്ങേരി തടമ്പാട്ടുതാഴത്തുളള മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് സംഭരണ കേന്ദ്രത്തില്‍ നിന്ന് വിറ്റഴിക്കുന്നു. ജില്ലയിലെ കൃഷിഭവനുകളുടെ നിര്‍ദ്ദേശപ്രകാരം ഉല്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളാണ് വില്പനയ്ക്ക് ലഭ്യമാക്കിയിട്ടുളളത്. ആവശ്യമുളളവര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ 4 മണി വരെ ഇവ ലഭ്യമാണ്. ഇത് കൂടാതെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന എല്ലാവിധ പച്ചക്കറികളും മിതമായ വില്‌യ്ക്ക് ഹോര്‍ട്ടികോര്‍പ്പിന്റെ വേങ്ങേരി കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും. […]

കാരുണ്യത്തിന്റെ കണി വെള്ളരിക്കയുമായി കുരുന്നുകള്‍ എത്തി ; മലപ്പച്ചേരി വൃദ്ധസദനത്തിലേക്ക്

കാരുണ്യത്തിന്റെ കണി വെള്ളരിക്കയുമായി കുരുന്നുകള്‍ എത്തി ; മലപ്പച്ചേരി വൃദ്ധസദനത്തിലേക്ക്

അരയി : ഹരിതസേനയുടെ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിഷം തീണ്ടാത്ത പച്ചക്കറിയുമായി അരയി ഗവ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ നീലിമ, അമ്പിളി, അനുശ്രീ, ശ്രീഹരി, ഫയാസ് എന്നിവര്‍ മടിക്കൈ മലപ്പച്ചേരിയിലെ വൃദ്ധസദനത്തിലെത്തി. മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ച് കൂട്ടുകാരോടൊത്ത് കളിച്ച് രസിക്കേണ്ട പേരക്കുട്ടികള്‍ അധ്യാപകരോടും പി.ടി.എ കമ്മറ്റി അംഗങ്ങളോടുമൊപ്പം കാരുണ്യത്തിന്റെ കണിവെള്ളരിക്കയുമായി തങ്ങളെ കാണാനെത്തിയപ്പോള്‍ ഏകാന്തതയും അനാഥത്വവും മാറാല കെട്ടിയ അന്തേവാസികളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം. കുട്ടികളെ അവര്‍ മടിയിലിരുത്തി വാരിപ്പുണര്‍ന്നു, വ്യക്തമായ ശബ്ദത്തില്‍ കഥ പറഞ്ഞു, കൈ കൊട്ടിപാടി. പച്ചക്കറി […]

വിഷുവിന് ഗുണമേന്മയുള്ളതും വിഷരഹിതവുമായ ‘വിഷുക്കണി’ പച്ചക്കറിയുമായി കൃഷിവകുപ്പ്

വിഷുവിന് ഗുണമേന്മയുള്ളതും വിഷരഹിതവുമായ ‘വിഷുക്കണി’ പച്ചക്കറിയുമായി കൃഷിവകുപ്പ്

കോട്ടയം: വിഷുവിന് പച്ചക്കറി വിപ്ലവത്തിന് കൃഷിവകുപ്പ് തയാറെടുക്കുന്നു. ‘വിഷുക്കണി’ പേരില്‍ വിഷരഹിത പച്ചക്കറിയുമായി വിപണി കൈയടക്കാനുള്ള അവസാനവട്ട നടപടികളിലാണ് കൃഷിവകുപ്പ്. ഗുണമേന്മയുള്ളതും വിഷരഹിതവുമായ മികച്ചയിനം പച്ചക്കറിയിലൂടെ വിഷുക്കണിയും ആഘോഷവും ഗംഭീരമാക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറഞ്ഞു. തെരഞ്ഞെടുത്ത മുപ്പതോളം കേന്ദ്രങ്ങളില്‍ കൃഷിവകുപ്പ് സഹായത്തോടെ നടത്തിയ പച്ചക്കറികൃഷി ഏപ്രില്‍ ആദ്യവാരം തന്നെ വിളവെടുപ്പ് പൂര്‍ത്തിയാക്കി വില്‍പനക്കെത്തിക്കും. ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കാന്‍ വിപുല വിപണന ശൃംഖലകളും തയാറാക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ ഓര്‍ഗാനിക് ഷോപ്പുകളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന 1086 ‘വിഷുക്കണി’ […]

എങ്ങനെ ഒരു ഗ്രോബാഗ് കൃഷി മികവുറ്റതാക്കാം..

എങ്ങനെ ഒരു ഗ്രോബാഗ് കൃഷി മികവുറ്റതാക്കാം..

കൃഷി ചെയ്യേണ്ട കാര്യം പറയുമ്പോള്‍ സ്ഥലമില്ലല്ലോ എന്നു പറയുന്നവര്‍ക്കുള്ള ഉത്തരമാണ് ഗ്രോബാഗുകള്‍. എന്നാല്‍ അവയുടെ ഉപയോഗം മിക്കവരും ശാസ്ത്രീയമായല്ല കൈകാര്യം ചെയ്യുന്നത്. എങ്ങനെയാണ് ഒരു ഗ്രോബാഗ് കൃഷി മികവുറ്റതാക്കാനാകുക എന്ന് നോക്കാം. പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്,മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മയംകൂടി […]