ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു; ഡ്രൈവര്‍ക്കെതിരെ കേസ്

ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു; ഡ്രൈവര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ശ്രീകുമാറിനെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെങ്കള നാലാംമൈലില്‍ വെച്ചാണ് സംഭവം. ഓട്ടോറിക്ഷയില്‍ ഇടിച്ച കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പത്തുഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിന്റെ തലവര മാറ്റാന്‍ പദ്ധതിക്ക് തുടക്കം

വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിന്റെ തലവര മാറ്റാന്‍ പദ്ധതിക്ക് തുടക്കം

വിദ്യാനഗര്‍: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കലക്ട്രേറ്റിനോട് തൊട്ട് കിടക്കുന്ന സിഡ്കോ വ്യവസായ എസ്റ്റേറ്റില്‍ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂട്ടിപ്പോയതും ചക്രശ്വാസം വലിക്കുന്നതുമായ യൂണിറ്റുകളുടെ ശോചനീയാവസ്ഥയും മാലിന്യനിക്ഷേപവും കൊണ്ട് ഇവിടെയെത്തുന്നവര്‍ക്ക് അത്ര സുഖകരമായ അനുഭവമല്ല സമ്മാനിച്ചിരുന്നത്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഏക എസ്റ്റേറ്റെന്ന പ്രത്യേകതയുണ്ടെങ്കിലും പലരും ഇവിടെ എത്താതിരിക്കുന്നത് പലഭാഗങ്ങളിലും കാടുമൂടി പ്രേതാലയമെന്ന പ്രതീതി ഉള്ളതുകൊണ്ടാണ്. നാലര പതിറ്റാണ്ട് മുമ്പാരംഭിച്ച എസ്റ്റേറ്റ് ഒരടിപോലും മുന്നേറാതെ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ കിടക്കുന്നതും ഈ ദുരവസ്ഥയുടെ ബാക്കിപത്രമാണ്. ഈ […]

49 വനിതാ പണ്ഡിതകള്‍ക്ക് ‘സാക്കിയ’ബിരുദം സമ്മാനിച്ച് അല്‍ ഹുസ്നാ ഷീ അക്കാദമി വാര്‍ഷിക സമ്മേളനം സമാപിച്ചു

49 വനിതാ പണ്ഡിതകള്‍ക്ക് ‘സാക്കിയ’ബിരുദം സമ്മാനിച്ച് അല്‍ ഹുസ്നാ ഷീ അക്കാദമി വാര്‍ഷിക സമ്മേളനം സമാപിച്ചു

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്നാ ഷീ അക്കാദമി ഒന്നാം വാര്‍ഷിക മഹാസമ്മേളനം ആത്മീയ സംഗമത്തോടെ സമാപ്പിച്ചു. ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുകുഴി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യായന വര്‍ഷം ഇസ്ലാമിക് ശരീഅ പഠനം പൂര്‍ത്തിയാക്കിയ 49 വനിതാ പണ്ഡിതകള്‍ക്കുള്ള ‘സാക്കിയ’ ബിരുദ ധാനവും തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയ 145 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സയ്യിദ് കുമ്പോല്‍ […]

അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തില്‍ മരിച്ച അഹമ്മദ് അഫ്‌സലിന്റെ സ്മരണാര്‍ഥം ജില്ലാകമ്മിറ്റി ആരംഭിച്ച അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാനഗര്‍ ബാലകൃഷ്ണന്‍ മന്ദിരത്തില്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന വിദ്യാര്‍ഥിനി സബ്കമ്മിറ്റിയുടെ പഠനവേദി ‘ചിറകി’-ന്റെയും സഫ്ദര്‍ ഹാശ്മി തെരുവ്‌നാടക വേദിയുടെയും പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു. ജില്ലാകമ്മിറ്റി ഏറ്റെടുത്ത വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനുള്ള രണ്ടംഘട്ട ധനസഹായം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ വിതരണം ചെയ്തു. […]

യൂത്ത് ലീഗ് ബഹുജന കണ്‍വെന്‍ഷന്‍ നടത്തി

യൂത്ത് ലീഗ് ബഹുജന കണ്‍വെന്‍ഷന്‍ നടത്തി

വിദ്യാനഗര്‍: യൂത്ത് ലീഗ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബെദിര ശാഖാ കമ്മിറ്റി റഹ്മത്ത് നഗര്‍ ചാല റോഡില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. എന്‍.എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് ഹുദവി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് എടനീര്‍, എ.എ അബ്ദുല്‍ റഹ്മാന്‍ വികസനം, ഹമീദ് ബെദിര, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, മമ്മു ചാല, സി.ഐ.എ ഹമീദ്, റസാഖ് ബെദിര, […]

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജൂലായ് 20ന് ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജൂലായ് 20ന് ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും

കാഞ്ഞങ്ങട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ജുലയി 20 ന് വിദ്യാനഗറില്‍ നടക്കുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ കേരള എന്‍.ജി.ഒ.യൂണിയന്‍. ഹൊസ്ദുര്‍ഗ് ഏരിയ ജനറല്‍ ബോഡിയോഗം ആഹ്വാനം ചെയ്തു. പ്രസിഡണ്ട് പി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജഗോപാലന്‍ റിപ്പോട്ട് അവതരിപ്പിച്ചു. കെ.ബാലകൃഷ്ണന്‍ ഭനുപ്രകാശ് എന്നിവര്‍ സസാരിച്ചു.

വിദ്യാനഗര്‍ അന്ധവിദ്യാലയം എസ്എഫ്‌ഐ ഏറ്റെടുത്തു

വിദ്യാനഗര്‍ അന്ധവിദ്യാലയം എസ്എഫ്‌ഐ ഏറ്റെടുത്തു

കാസര്‍കോട്: വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയം എസ്എഫ്‌ഐ ജില്ലാകമ്മിറ്റി ഏറ്റെടുത്തു. ‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’ എന്ന സന്ദേശമുയര്‍ത്തിയാണ് സ്‌കൂളിന്റെ പഠനപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എസ്എഫ്‌ഐ രംഗത്തിറങ്ങിയിട്ടുള്ളത്. ഏറ്റെടുക്കലിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബാഗും കുടയും നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാവൈസ് പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ്, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി സനല്‍, വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍, പ്രധാനാധ്യപകന്‍ […]

തെങ്ങോലപ്പുഴു വ്യാപകം:’കാസര്‍കോടിനൊരിടം’ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാവുമെന്ന് പ്ലാന്റേഷന്‍ ഡയറക്ടര്‍

തെങ്ങോലപ്പുഴു വ്യാപകം:’കാസര്‍കോടിനൊരിടം’ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാവുമെന്ന് പ്ലാന്റേഷന്‍ ഡയറക്ടര്‍

കാസര്‍കോട്: നഗരസഭാ പരിധിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെങ്ങോലപ്പുഴു വ്യാപകമാണെന്ന ‘കാസര്‍കോടിനൊരിടം’ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ രോഗലക്ഷണശാസ്ത്ര തലവന്‍ വിനായക ഹെഗ്ഡേക്ക് നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരസഭാ പരിധിയില്‍ പെടുന്നഅണങ്കൂര്‍,തുരുത്തി,ബെദിര,ഓലത്തിരി,വിദ്യാനഗര്‍ ഭാഗങ്ങളില്‍ തെങ്ങുകളില്‍ വ്യാപകമായി ബാധിച്ച തെങ്ങോലപുഴു ശല്യം കേരകര്‍ഷകര്‍ക്ക് ദുരിതമുണ്ടാക്കുന്നു എന്ന് ചൂണ്ടികാട്ടി ‘കാസര്‍കോടിനൊരിടം’ ഫേസ്ബൂക് കൂട്ടായ്മക്ക് വേണ്ടി നൗഫല്‍ റഹ്മാന്‍ നല്‍കിയ ഇ മെയില്‍ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംഡി ഡോ:പി ചൗഡപ്പ.

ദേശീയപാതയോരത്തെ വാഹന പാര്‍ക്കിങ് തടയണം

ദേശീയപാതയോരത്തെ വാഹന പാര്‍ക്കിങ് തടയണം

കാസര്‍കോട്: പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോരത്തെ കടകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാലുണ്ടാകുന്ന ഗതാഗത തടസം നീക്കണമെന്ന് ഡിവൈഎഫ്‌ഐ വിദ്യാനഗര്‍ മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. പുതുതായി തുറന്ന വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും മറ്റുള്ളവരും പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവാണ്. അപകടങ്ങളും ആവര്‍ത്തിക്കുന്നു. ഏതാനും മാസംമുമ്പാണ് ഇവിടെ റോഡില്‍ വീട്ടമ്മ വാഹനമിടിച്ച് മരിച്ചത്. കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതിന് മുമ്പ് പാതയോരത്തെ വാഹന പാര്‍ക്കിങ് ഒഴിവാക്കാന്‍ പൊലീസ് നടപടിയെടുക്കണം. യോഗത്തില്‍ ഹരീഷ് ബാബു ചെന്നിക്കര അധ്യക്ഷനായി. ഷമില്‍ ചെന്നിക്കര, മിഥുന്‍രാജ് എന്നിവര്‍ […]