മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചിത്രം ‘ജുംഗ’; ട്രെയിലര്‍ പുറത്തിറങ്ങി

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചിത്രം ‘ജുംഗ’; ട്രെയിലര്‍ പുറത്തിറങ്ങി

വിക്രം വേദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടന്‍ വിജയ് സേതുപതി നായകനാകുന്ന പുതിയ തമിഴ് ചിത്രം ജുംഗയുടെ കിടുക്കന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോക നേതാവായാണ് താരം എത്തുന്നത്. ജുംഗയിലെ നൃത്തരംഗങ്ങള്‍ ഒരുക്കുന്നത് രാജു സുന്ദരമാണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സിദ്ധാര്‍ത്ഥ് വിപിനാണ്. രണ്ടാം തവണയാണ് ഗോകുലും വിജയ് സേതുപതിയും ഒന്നിക്കുന്നത്.’ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സൈലേഷ, […]

നയന്‍സിനൊപ്പം ഇനി താനില്ലെന്ന് വിജയ് സേതുപതി

നയന്‍സിനൊപ്പം ഇനി താനില്ലെന്ന് വിജയ് സേതുപതി

തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ തമിഴ് സിനിമയില്‍ തുടരെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന താരമാണ് വിജയ് സേതുപതി. മാധവനോടൊപ്പം തകര്‍ത്തഭിനയിച്ച വിക്രംവേദ കൂടി ഹിറ്റായതോടെ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ അദ്ദേഹമിപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിന്റെ പേരിലാണ്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ കൂടെ ഇനി അഭിനയിക്കാനില്ലെന്ന വിവാദ പ്രസ്താവനയുമായാണ് സേതുപതി രംഗത്തെത്തിയിരിക്കുന്നത്. നയന്‍താര നായികയാകുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്നാണ് താരം പിന്‍മാറിയത്. ചിരഞ്ജീവിയെ നായകനാക്കി രാം ചരണ്‍ തേജ […]