യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം; വ്യക്തമാക്കി ടെലികോം കമ്പനികള്‍

യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം; വ്യക്തമാക്കി ടെലികോം കമ്പനികള്‍

രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും, ഡുവും. യു.എ.ഇ.യില്‍ സ്‌കൈപ്പ് നിയമവിരുദ്ധമാകുന്നത് അംഗീകൃത ലൈസന്‍സില്ലാതെ വോയ്പ് സേവനങ്ങള്‍ നല്കുന്നതിനാലാണ് സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്നുള്ള ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇത്തിസലാത്തിനും, ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പുകളുണ്ട്. മാസം ഒരു നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്‌സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: വോയ്‌സ് കോള്‍ സേവനങ്ങള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അവസാനിപ്പിക്കാനൊരുങ്ങുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ വോയ്‌സ് കോള്‍ സേവനങ്ങള്‍ കമ്പനി അവസാനിപ്പിക്കും. ട്രായ് നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള അവസരവും റിലയന്‍സ് ഒരുക്കിയിട്ടുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും ഇനിമുതല്‍ 4ജി ഡാറ്റാ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാവുക. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരള തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ 2ജി, 4ജി സേവനങ്ങള്‍ ലഭിക്കുക. സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി […]