പ്ലാസ്റ്റിക് രഹിതം നമ്മുടെ നാട്

പ്ലാസ്റ്റിക് രഹിതം നമ്മുടെ നാട്

കാഞ്ഞങ്ങട്: ലോക പ്രകൃതി സംരക്ഷണ ദിനത്തിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് നഗര സഭയും, റോട്ടറി മിഡ്ടൗണ്‍ കാഞ്ഞങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് രഹിത നാടിന്റെ വാര്‍ഡ് തല ഉദ്ഘാടനം മേലാംങ്കോട്ട് ഏ.സി.കണ്ണന്‍നായര്‍ സ്മാരക യു.പി. സ്‌ക്കുളില്‍ വെച്ച് നഗര സഭ ചെയര്‍മാന്‍.വി.വി.രമേശന്‍, കുടുംബശ്രീകള്‍ക്ക് തുണിസഞ്ചി നല്‍കി നിര്‍വ്വഹിച്ചു. റോട്ടറി മിഡ്ടൗണ്‍ പ്രസിഡണ്ട് ടി.ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍.സുലൈഖ മുഖ്യാതിഥിയായി. വി.ജയകൃഷ്ണന്‍.കെ.സന്തോഷ്. സി.കെ.ആസിഫ്. സി.ശശിധരന്‍.പി.ആര്‍.ആശ.എന്നിവര്‍ സംസാരിച്ചു. 4-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും ഓരോ തുണി […]

കുരുമുളക് തൈകള്‍ വിതരണം ചെയ്ത് തുടങ്ങി

കുരുമുളക് തൈകള്‍ വിതരണം ചെയ്ത് തുടങ്ങി

കാഞ്ഞങ്ങാട്: ഗവണ്‍മെന്റ കാര്‍ഷികമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്ന കുരുമുളക് തൈകള്‍ കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവനില്‍ വിതരണം ചെയ്ത് തുടങ്ങി. ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എന്‍.ഉണ്ണിക്കൃഷ്ണന്‍, സന്തോഷ് കുശാല്‍നഗര്‍, പി.ഉഷ, എ.ഡി.ലത, കൃഷി ഓഫീസര്‍ കെ.പി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

മതില്‍ക്കെട്ടിലില്‍ കുടുങ്ങിയ നഗരസഭ വണ്ടികള്‍ക്ക് ശാപമോക്ഷം

മതില്‍ക്കെട്ടിലില്‍ കുടുങ്ങിയ നഗരസഭ വണ്ടികള്‍ക്ക് ശാപമോക്ഷം

കാഞ്ഞങ്ങാട്: കഴിഞ്ഞ ഭരണസമിതി വിവിധ ആവശ്യങ്ങള്‍ക്ക് വാങ്ങിയ നഗരസഭയുടെ നാഷണല്‍ പര്‍മിറ്റ് ലോറിയും ടാക്ടറും കഴിഞ്ഞ ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ട് മതില്‍ക്കെട്ടിന് അകത്ത് അകപ്പെടുകയും വണ്ടികള്‍ നശിച്ച് തുടങ്ങുകയും ചെയ്യുകയായിരുന്നു. തൊട്ടുമുന്നിലായി ഫയര്‍ ഓഫീസ് മതില്‍ വന്നതാണ് വണ്ടികള്‍ അകപ്പെടാന്‍ കാരണമായത്. മതില്‍ കെട്ടുന്നതിന് മുന്നോടിയായി അന്നത്തെ നഗരസഭ അധികൃതരോട് പല തവണ ഫയര്‍ഫോഴ്സ് അധികൃതര്‍ വണ്ടികള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടതാണ്. യാതൊരു കൂസലുമില്ലാത്തതിനാല്‍ ഫയര്‍ ഓഫീസ് മതില്‍ വന്നതോട് കൂടി വണ്ടികള്‍ പുറത്തിറക്കാന്‍ സാധിക്കാത്ത രീതിയില്‍ അകപ്പെട്ടു […]

ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു

ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു. നഗരസഭാ വികേന്ദ്രീകൃതാസൂത്രണ പദ്ധിയുടെ ഭാഗമായാണ് അംഗണവാടി കെട്ടിടം അനുവദിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഗംഗാ രാധാകൃഷ്ണന്‍ അധ്യക്ഷയായി. വൈസ്‌ചെയര്‍പെഴ്‌സണ്‍ എല്‍.സുലൈഖ, കണ്‍സിലന്‍മാരായ കെ.വി.ഉഷ, എന്‍.ഉണ്ണികൃഷ്ണന്‍, കെ.രതീഷ, ടി.കെ.സുമയ്യ, കെ.സന്തോഷ, എ.ഡി.ലത എന്നിവരും,ഡി.വി.അമ്പാടി, എം.മാധവന്‍, ഡി.വി.ബാലകൃഷ്ണന്‍, അരവിന്ദന്‍ മാണിക്കോത്ത്, കെ.വി.ബാലകൃഷ്ണന്‍ കെ.പി.നാരായണന്‍. പി.ബേബി. പി.വത്സല. തുടങ്ങിയവര്‍ സംസാരിച്ചു.

അഗ്രോ സര്‍വ്വീസ് സെന്റര്‍ എത്രയും പെട്ടെന്ന് തുടക്കം കുറിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

അഗ്രോ സര്‍വ്വീസ് സെന്റര്‍ എത്രയും പെട്ടെന്ന് തുടക്കം കുറിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

കാഞ്ഞങ്ങാട്: കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട് അഗ്രോ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഓണത്തിന് ഒരുമുറ്റം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ദുര്‍ഗ ഹൈസ്‌കൂളിന് സമീപത്തായി കാലങ്ങളായി തരിശ്ശായി കിടന്ന സ്ഥലത്ത് നഗരസഭയുടെ കര്‍മ്മസേന പ്രവര്‍ത്തകര്‍ നടത്തുന്ന പച്ചക്കറികൃഷിയുടെ വിത്ത് പാകല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥങ്കര കുളത്തിന്റെ നവീകരണത്തിന് ഭരണാനുമതി നല്‍കിയതായും നഗരസഭയുടെ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ചുള്ള കര്‍മ്മ പദ്ധതികള്‍ക്ക് കൃഷിവകുപ്പിന്റെ എല്ലാ പിന്തുണയും […]

സ്‌കോളര്‍ കോളേജും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു

സ്‌കോളര്‍ കോളേജും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ക്ലീന്‍ സിറ്റിയുടെ ഭാഗമായി സ്‌കോളര്‍ കോളേജും പരിസരവും വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കോളേജ് മാനേജിംഗ് ഡയറക്ടര്‍ ടി.വി വിജയന്‍ അധ്യക്ഷനായി. ഡോ. ബാലസുബ്രഹ്മണ്യം, പത്മനാഭന്‍ മസ്റ്റര്‍, പ്രേമന്‍ മാസ്‌ററര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.