ഹരിത കേരളം മിഷന്‍: തദ്ദേശ പ്രതിനിധികള്‍ക്കുള്ള കില പരിശീലനം നല്‍കുന്നു

ഹരിത കേരളം മിഷന്‍: തദ്ദേശ പ്രതിനിധികള്‍ക്കുള്ള കില പരിശീലനം നല്‍കുന്നു

ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഈ മാസം 22, 23, 24 തീയതികളില്‍ തദ്ദേശ സ്ഥാനങ്ങളിലെ പ്രതി നിധികള്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഹരിത കേരളം മിഷനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവച്ച ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരിശീലനം. 22 ന് ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാസര്‍കോട്, പരപ്പ ബ്ലോക്ക് പരിധിയില്‍ വരുന്ന മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേയും ഏഴുവീതം അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുമെന്ന് ഹരിത കേരള മിഷന്‍ ജില്ലാ […]

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം കാസര്‍കോട് ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പഞ്ചായത്ത് പ്രസിഡന്‍റുമാരോട് നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 38 പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതു ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വൃത്തിഹീനമാണ്. ഇത് ഏറ്റവും […]

തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

തിരുവനന്തപുരം: ഇറച്ചിക്കടകള്‍, മത്സ്യശാലകള്‍, പച്ചക്കറി, പഴ കടകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ അതാത് സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടിജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തില്‍ സ്ഥലമില്ലെങ്കില്‍ ഉടമകളുടെ വീടുകളിലോ സ്ഥലം വാടകയ്ക്കെടുത്തോ സംവിധാനം ഒരുക്കണം. നിലവിലെ നിയമത്തില്‍ ഇതിനായി സര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ ആവശ്യമെങ്കില്‍ കൊണ്ടുവരും. ഇതിനു മുന്‍പ് വ്യാപാരികളുടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നഗരസഭയില്‍ 500 […]

ഭീതി വേണ്ട പനി നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: കെ.കെ.ശൈലജ ടീച്ചര്‍

ഭീതി വേണ്ട പനി നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: കെ.കെ.ശൈലജ ടീച്ചര്‍

സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ പനി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വളരെ വിപുലമായ ചികിത്സാ പ്രവര്‍ത്തനങ്ങളും മുന്നൊരുക്ക സംവിധാനങ്ങളുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിക്കുന്നത്. കേരളത്തില്‍ മാറിവരുന്ന കാലാവസ്ഥ വ്യതിയാനവും ജല ദൗര്‍ലഭ്യവും മാലിന്യ സംസ്‌കരണത്തിലെ ജനപങ്കാളിത്വത്തിന്റെ അപര്യപ്തയും അപ്രത്യക്ഷമായ പല പകര്‍ച്ചവ്യാധികളും തിരിച്ചുവരാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഒല്ലൂര്‍, കൊച്ചി കോര്‍പ്പറേഷനിലെ പായിപ്ര, തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല, നാവായിക്കുളം, പൂജപ്പുര എന്നിവിടങ്ങളിലാണ് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷാരംഭത്തില്‍ […]