കുപ്പിവെള്ളം അവശ്യസാധനമാകും; ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കുമെന്ന് ഭക്ഷ്യമന്ത്രി

കുപ്പിവെള്ളം അവശ്യസാധനമാകും; ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനനന്തപുരം: കുപ്പിവെള്ളം അവശ്യസാധനമാകും. കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിലാണ് കൊണ്ടു വരുന്നത്. ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. നീക്കം കുപ്പിവെള്ളത്തിന്റെ വില 12 രുപ ആക്കിയതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ്.

കുടവയര്‍ കുറയാന്‍ ജീരകവെള്ളം പതിവാക്കൂ

കുടവയര്‍ കുറയാന്‍ ജീരകവെള്ളം പതിവാക്കൂ

കുടവയറും അമിതവണ്ണവും അലട്ടുന്നവര്‍ക്ക് വീട്ടിലുരുന്നു കൊണ്ട് വലിയ ചിലവില്ലാതെ പരിഹാരം കാണാം. നമ്മുടെ വീട്ടില്‍ പാചകത്തിനായി ഉപയോഗിക്കുന്ന ജീരകം ഉണ്ടായാല്‍ മാത്രം മതി. ശരീരത്തിലെ ദുര്‍മേദസ്സ് അലിയിച്ചു കളയാന്‍ ജീരകവെള്ളം മികച്ച പരിഹാരമാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ജീരകമിട്ട് നന്നായി തിളപ്പിക്കുക. തുടര്‍ന്ന് ഇത് തണുപ്പിച്ച ശേഷം ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസവും പ്രാതലിന് മുമ്ബ് കഴിച്ചാല്‍ കുടവയറും അമിതവണ്ണവും കുറയ്ക്കാനാകും. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡുകളും വൈറ്റമിനുകളും ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാന്‍ സഹായിക്കും. […]

പ്രത്യേക ശ്രദ്ധയ്ക്ക്… കുപ്പിവെള്ളത്തിന് ഇനി വെറും 12 രൂപ മാത്രം

പ്രത്യേക ശ്രദ്ധയ്ക്ക്… കുപ്പിവെള്ളത്തിന് ഇനി വെറും 12 രൂപ മാത്രം

തിരുവനന്തപുരം: വേനല്‍ക്കാലത്ത് എല്ലാവര്‍ക്കും സന്തോഷമാകുന്ന തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍. കേരളത്തില്‍ ഇനി ഒരുകുപ്പി വെള്ളത്തിന് വെറും12 രൂപ മാത്രമായിരിക്കും. കുപ്പിവെള്ളത്തിന്റെ വില ഏകീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതു ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും. വന്‍കിട കമ്പനികള്‍ ഇപ്പോള്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കും. കേരളത്തിലെ 150-ഓളം കമ്പനികള്‍ 80-ലേറെ അസോസിയേഷനില്‍ അംഗങ്ങളാണ്. വ്യാപാരികള്‍ക്ക് കമ്മിഷന്‍ കൂട്ടിനല്‍കി വന്‍കിട കമ്പനികള്‍ ഈ നീക്കത്തെ അട്ടിമറിക്കുമെന്ന […]

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

തലശ്ശേരി: രണ്ടുവര്‍ഷമായി നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണമില്ല. ദൂരെയെങ്ങുമല്ല, നഗരത്തില്‍ തന്നെയുള്ള ചിറക്കര കെ.ടി.പി.മുക്കിലാണ് പൈപ്പ് പൊട്ടിയതുകാരണം കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സമീപിക്കുമ്പോള്‍ രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈമലര്‍ത്തുകയാണ്. കെ.എസ്.ടി.പി.യുടെ തലശ്ശേരി-വളവുപാറ നവീകരണ പ്രവൃത്തിക്കിടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. തകര്‍ന്ന പൈപ്പ് നീക്കം ചെയ്തു. വളരെ വേഗം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിലായിരുന്നു നടപടി. ഇതോടെ കെ.ടി.പി.മുക്കിലെ നാല്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അതിനിടെ കെ.എസ്.ടി.പി. റോഡുപണി നിര്‍ത്തി കരാറുകാരന്‍ സ്ഥലംവിട്ടു. സ്വന്തമായി കിണറില്ലാത്ത മിക്ക […]

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ആലപ്പുഴ: കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുരിതത്തിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നതിനെത്തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മാസങ്ങള്‍ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളടക്കം ഇരുപതോളംപേര്‍ ആശുപത്രിയിലാണ്. സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമായിട്ടും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അടക്കം ആരും ഇവിടെ നരകിച്ച് ജീവിക്കുന്ന മനുഷ്യരെ തിരിഞ്ഞു നോക്കിയിട്ടില്ല. ജലനിരപ്പിനേക്കാള്‍ താഴ്ന്നുകിടക്കുന്ന ആര്‍ ബ്ലോക്കില്‍ വെള്ളം അടിച്ചു വറ്റിക്കുന്നതിനുള്ള മോട്ടോറുകള്‍ കേടായതിനെത്തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്. ആറു വര്‍ഷത്തോളമായി ഇവിടെ ഏതാനും മാസങ്ങള്‍ മാത്രമേ […]

തുള്ളി വെള്ളമില്ലാതെ കാസര്‍കോട് റയില്‍വേ സ്‌റ്റേഷന്‍

തുള്ളി വെള്ളമില്ലാതെ കാസര്‍കോട് റയില്‍വേ സ്‌റ്റേഷന്‍

കാസര്‍കോട്: മോട്ടോര്‍ പണിമുടക്കിയപ്പോള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തുള്ളിവെള്ളമില്ലാതായി. മുഴുവന്‍ യാത്രക്കാരും ജീവനക്കാരും കുഴങ്ങി. വെള്ളിയാഴ്ച മുതലാണ് മോട്ടോര്‍ പണിമുടക്കിയത്. മംഗളൂരുവില്‍നിന്ന് ഇലക്ട്രിക്കല്‍ വിഭാഗം എത്തിയെങ്കിലും ശരിയായില്ല. തുടര്‍ന്ന് ശനിയാഴ്ച ജീവനക്കാര്‍ വീണ്ടും പരിശോധിച്ചാണ് മോട്ടോര്‍ ശരിയാക്കിയത്. റെയില്‍വേ സ്റ്റേഷനിലെ ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍, വിശ്രമമുറികള്‍, പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്കുള്ള കുടിവെള്ളം അടക്കം ദുരിതത്തിലായി. വിശ്രമമുറികളിലെ ശൗചാലയത്തിന്റെ അവസ്ഥയാണ് ഭീകരമായത്. പലതവണ സാങ്കേതിക ജീവനക്കാരെ അറിയിച്ചിട്ടും കുടിവെള്ളം പുനഃസ്ഥാപിച്ചില്ലെന്ന് പരാതിയുണ്ട്. യാത്രക്കാരെയാണ് ഇത് കൂടുതല്‍ ദുരിതത്തിലാക്കിയത്.

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തം -മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തം -മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ

ജലവും പ്രകൃതി വിഭവങ്ങളും സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുകയെന്നത് പ്രധാന ഉത്തരവാദിത്തമാണെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘ജലസുരക്ഷ-ജീവസുരക്ഷ’ മാസ്റ്റര്‍ പ്ലാനിനായി കേരള സര്‍വകലാശാല നടപ്പാക്കുന്ന ‘ഇടം’ സമഗ്ര വികസന പദ്ധതി നിര്‍മിക്കുന്ന ജലസംരക്ഷണ ഡോക്യു-ഫിക്ഷന്റെ ആദ്യ ക്ലാപ്പും ടൈറ്റില്‍ ലോഞ്ചും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി കിണര്‍ റീചാര്‍ജിംഗ് നടപടികള്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ജലസഭകള്‍ നടത്തി നാട്ടറിവുകളും സാങ്കേതിക […]

അന്തര്‍ സംസ്ഥാന നദീജല കേസുകള്‍ ഫലപ്രദമായി നടത്താന്‍ നടപടിയുണ്ടാകും: പിണറായി വിജയന്‍

അന്തര്‍ സംസ്ഥാന നദീജല കേസുകള്‍ ഫലപ്രദമായി നടത്താന്‍ നടപടിയുണ്ടാകും: പിണറായി വിജയന്‍

കേരളം ജലസുഭിക്ഷ സംസ്ഥാനമല്ലെന്നും സംസ്ഥാനത്തിന് അര്‍ഹമായ ജലം ലഭ്യമാക്കുന്നതിന് ഗൗരവപൂര്‍ണമായ ഇടപെടലുകളുണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്നുള്ള ഒരു പൊതു സമീപനം നമുക്കുണ്ടാവണം. അന്തര്‍ സംസ്ഥാന നദീജല കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാന താത്പര്യം എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുമെന്നുറപ്പുള്ള ഏറ്റവും പ്രഗദ്ഭരായ സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്. അവരെ സഹായിക്കാന്‍ പരിചയ സമ്പന്നരായ അഭിഭാഷകരെ സംസ്ഥാനത്തും നിയോഗിക്കും. ഇതു കൂടാതെ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥര്‍ തമ്മിലും നടത്തേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായി നടക്കണമെന്നും […]

പകര്‍ച്ചവ്യാധി: പ്രതിരോധ നടപടികള്‍

പകര്‍ച്ചവ്യാധി: പ്രതിരോധ നടപടികള്‍

 വേനല്‍ക്കാലം മാറി മഴക്കാലം ആരംഭിക്കുതോടെ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയേറി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പകര്‍ച്ച പനി, ഡങ്കി പനി, വൈറല്‍ ഫീവര്‍, എലിപനി എന്നിവയും അതിസാരം, മഞ്ഞപിത്തം എന്നിവയ്ക്കും സാധ്യതയുണ്ട്. ജലം മാലിനമാകുന്ന സമയമായതിനാല്‍ തിളപ്പിച്ചാറിയ ജലം കുടിക്കാന്‍ പരമാവധി ശ്രമിക്കുക. തണുപ്പ് കാലത്ത് ചുക്ക് ഇട്ടുതിളപ്പിച്ചാറിയ വെളളം വളരെ നല്ലതാണ്. വെളളത്തില്‍ അണുബാധയുണ്ടെങ്കില്‍ നിര്‍വ്വീര്യമാക്കാന്‍ ഇത് സഹായിക്കും. ഇഞ്ചിനീരും, ചെറുനാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ വീതം നിത്യവും രാവിലെ പ്രാതലിന് ശേഷമോ അത്താഴത്തിന് ശേഷമോ കഴിക്കരുത് ദഹനശക്തി കൂട്ടുതിനും […]

ജലവിതരണം മുടങ്ങി ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാമുറി അടച്ചുപൂട്ടി

ജലവിതരണം മുടങ്ങി ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാമുറി അടച്ചുപൂട്ടി

കാഞ്ഞങ്ങാട്: ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാമുറി അടച്ചുപൂട്ടി. ഇതോടെ ശസ്ത്രക്രിയക്ക് തീയ്യതി നിശ്ചയിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ വെളളമില്ലാത്തതിന്റെ പേരില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. ഹെര്‍ണിയ അസുഖം ഉള്‍പ്പെടെയുള്ളവക്ക് ശസ്ത്രക്രിയ നടത്തേണ്ട രോഗികളില്‍ ഭൂരിഭാഗവും വെളളമില്ലാത്തതിന്റെ പേരില്‍ തിരിച്ച് പോകേണ്ടിവരികയാണ്. ഡോക്ടര്‍ നിശ്ചയിച്ച തീയ്യതിക്ക് ഭീമമായ തുക നല്‍കി സ്വകാര്യാശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് രോഗികള്‍ പരാതിപ്പെട്ടു. ദിവസം 20000 ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ജില്ലാ ആശുപത്രിയില്‍ 5000 ലിറ്റര്‍ വെള്ളം […]

1 2 3