വനിതാ കൂട്ടായ്മയുടെ മണ്‍പാത്ര നിര്‍മാണത്തിനുവേണം കൈത്താങ്ങ്

വനിതാ കൂട്ടായ്മയുടെ മണ്‍പാത്ര നിര്‍മാണത്തിനുവേണം കൈത്താങ്ങ്

നീലേശ്വരം: എരിക്കുളത്തെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി വനിതാ കൂട്ടായ്മയുടെ നിലനില്‍പ്പ് ഭീഷണിയില്‍. 20 സ്ത്രീ തൊഴിലാളികള്‍ തുടങ്ങിയ ജില്ലയിലെ ഏക വനിതാ മണ്‍പാത്ര നിര്‍മാണ സംരംഭമാണ് നിലനില്‍പ്പിനായി പാടുപെടുന്നത്. ബാങ്ക് വായ്പയെടുത്താണ് ഇവര്‍ പോട്ടറി സെന്റര്‍ ആരംഭിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്തതാണ് ഇവര്‍ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ സര്‍ക്കാര്‍സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് പോട്ടറി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നികുതിയും അടയ്ക്കുന്നുണ്ട്. ഈ ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയാല്‍ മാത്രമേ ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മൂലധനം കണ്ടെത്താന്‍ […]

ക്ഷേത്ര പൂജാരികളെ ജീവിത പങ്കാളിയാക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍

ക്ഷേത്ര പൂജാരികളെ ജീവിത പങ്കാളിയാക്കുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ക്ഷേത്ര പൂജാരികളായ ബ്രാഹ്മണ യുവാക്കളെ വിവാഹം ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ക്ക് മൂന്ന് ലക്ഷം രൂപ വാഗ്ദാനം നല്‍കി തെലങ്കാന സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ ക്ഷേത്ര പൂജാരികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബ്രാഹ്മണരായ ക്ഷേത്ര പൂജാരികളുടെ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലും, സ്ത്രീകള്‍ വിവാഹത്തിന് തയ്യാറാകാത്തതിനാലുമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മൂന്നു ലക്ഷം രൂപ ദമ്പതികള്‍ക്ക് സംയുക്തമായി ഫിക്സഡ് ഡെപ്പോസിറ്റായി നല്‍കും. പുറമെ വിവാഹത്തിന്റെ […]

മോദിയെ വിവാഹം കഴിക്കാന്‍ ഡല്‍ഹിയില്‍ യുവതിയുടെ അനിശ്ചിതകാല സമരം

മോദിയെ വിവാഹം കഴിക്കാന്‍ ഡല്‍ഹിയില്‍ യുവതിയുടെ അനിശ്ചിതകാല സമരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യമുയര്‍ത്തി ജയ്പൂര്‍ സ്വദേശി നടത്തുന്ന നിരാഹാര സമരം ഒരുമാസത്തോളം പിന്നിടുന്നു. മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര്‍ മന്ദറിനു മുന്നിലിരിക്കുന്ന ഓം ശാന്തിയെ കുറിച്ചുള്ള വാര്‍ത്ത ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്. തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്നും ശാന്തി പറയുന്നു. പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട് പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഓം ശാന്തിയുടെ […]

അവിഹിത ബന്ധങ്ങള്‍, മുന്‍ പന്തിയില്‍ സ്ത്രീകള്‍

അവിഹിത ബന്ധങ്ങള്‍, മുന്‍ പന്തിയില്‍ സ്ത്രീകള്‍

കൊച്ചി: ലോകത്ത് ഉണ്ടാകുന്ന വിവാഹേതരബന്ധത്തെക്കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട്. ഇത്തരം ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ സ്ത്രീകളും പിന്നിലല്ല എന്നാണു റിപ്പോര്‍ട്ടുകള്‍. മൂന്നിലൊന്നു വിവാഹേതര ബന്ധങ്ങളിലും മുന്‍കൈ എടുക്കുന്നതു സ്ത്രീകളാണ് എന്നും സര്‍വേ. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന 88 ശതമാനം പേരും ഇക്കാര്യം മൂന്നാമത് ഒരാളോടു പറയില്ല. എന്നാല്‍ 8 ശതമാനം പേര്‍ ഇക്കാര്യം അടുത്ത സുഹൃത്തുക്കളോടു പറയും. 4 ശതമാനം പേര്‍ ഇതു വീട്ടുകാരില്‍ നിന്നു മറച്ചു വയ്ക്കാറില്ല എന്നും സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 50 […]

പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി എടുക്കാവൂ. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് […]

ഭയം വേണ്ട, ഇനി സുഖമായുറങ്ങാം

ഭയം വേണ്ട, ഇനി സുഖമായുറങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പും ഇതര വകുപ്പുകളുമായി സംയോജിച്ച് നടപ്പാക്കിവരുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ നിന്ന് തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് നഗര ഹൃദയഭാഗത്ത് തന്നെ സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു എകദിന വസതി (One day Home) സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകളും പെണ്‍കുട്ടികളും രാത്രി കാലങ്ങളില്‍ അഭയസ്ഥാനമന്വേഷിച്ച് വകുപ്പിന്റെ വിവിധ ക്ഷേമ സ്ഥാപനങ്ങളില്‍ വരുന്നുണ്ടെങ്കിലും […]