പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ച് വാട്സ്ആപ്പ്

പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ച് വാട്സ്ആപ്പ്

വാട്സ്ആപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കുന്നു. മാര്‍ക്ക് ആസ് റീഡ്, മ്യൂട്ട് തുടങ്ങിയ ഫീച്ചറുകളാണ് വാട്സ്ആപ് പുതുതായി അവതരിപ്പിക്കുന്നത്. വാട്സ് ആപില്‍ മെസേജുകള്‍ വരുമ്പോള്‍ ലഭിക്കുന്ന നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് ആസ് റീഡ് സംവിധാനം ഉപയോഗിക്കാനാവും. മെസേജ് വായിക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്ത് അത് വായിച്ചുവെന്ന് രേഖപ്പെടുത്താനുള്ള സംവിധാനമാണ് മാര്‍ക്ക് ആസ് റീഡ്. ഇതിനൊടൊപ്പം നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്ന് തന്നെ ചാറ്റുകള്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും വാട്സ്ആപ് നല്‍കും.

വാട്‌സപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ ‘പണികിട്ടും’

വാട്‌സപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ ‘പണികിട്ടും’

സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ കര്‍ശന നടപടിയുമായി എക്‌സൈസും സൈബര്‍ സെല്ലും സംസ്ഥാന പോലീസും നീങ്ങുന്നതിനിടെ വാട്‌സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈബര്‍സെല്‍ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പുകളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സൈബര്‍സെല്‍ മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലേക്ക് അശ്ലീലവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള പോസ്റ്റുകള്‍ പതിവായി എത്താറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരന്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം […]

വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മര്‍ദ്ദനം

വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മര്‍ദ്ദനം

നാദാപുരം : വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മര്‍ദ്ദനം . യു.ഡി എഫ് അനുകൂല വാട്സാപ്പ് സന്ദേശത്തിന്റെ പേരിലാണ് അരൂര്‍ കല്ലുമ്പുറത്ത് കൃഷ്ണന്റെ മകന്‍ സായന്തിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രജീഷ്, നിധീഷ് എന്നിവര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടല്ലോ എന്ന് പറഞ്ഞാണ് ഇവര്‍ സമീപിച്ചത്. തന്നെ അഭിനന്ദിക്കാനായിരിക്കുമെന്നാണ് സായന്ത് കരുതിയത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. തല്ലിയ വിവരം പുറത്തു പറഞ്ഞാല്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുമെന്ന […]

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ജനീവ: വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.

വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ പിണറായി വിജയനെ ചീത്ത പറഞ്ഞ് പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്

ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഇനി വാട്ട്‌സ് ആപ്പില്‍ കാണുവാന്‍ സാധിക്കും ?

ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഇനി വാട്ട്‌സ് ആപ്പില്‍ കാണുവാന്‍ സാധിക്കും ?

കഴിഞ്ഞ വര്‍ഷമാണ് വാട്ട്‌സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോര്‍ എവെരി വണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഉപഭോതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത്. ഡിലീറ്റ് ഫോര്‍ എവെരി വണ്‍ കൊടുത്താല്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ആകുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാന്‍ സാധിക്കുന്നു. പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. ഈ ആപ്ലികേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ് . […]

നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൂടെ കിടക്കണം; ട്രെയിനി നഴ്‌സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൂടെ കിടക്കണം; ട്രെയിനി നഴ്‌സിനെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍

ഭോപ്പാല്‍: കസ്തൂര്‍ബാ ആശുപത്രിയിലെ ട്രെയ്‌നി നഴ്‌സിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സീനിയര്‍ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. പരിശീലനം പൂര്‍ത്തിയായതോടെ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ശാരീരിക ബന്ധത്തിന് വഴങ്ങണമെന്ന് പറയുകയായിരുന്നു ഡോക്ടര്‍. എന്നാല്‍ ഇതിന് വഴങ്ങില്ലെന്ന് പറഞ്ഞതോടെ തന്നെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഡോക്ടര്‍ വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ക്യാബിനില്‍ വെച്ച് പീഡന ശ്രമം ഉണ്ടായത്. രഹസ്യബന്ധത്തിന് തയ്യാറാകണമെന്ന് പലതവണ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഐപിസി സെക്ഷന്‍ 354 പ്രകാരം […]

വാട്‌സ്ആപ്പിന് കോടതി നോട്ടീസ്; വൈകാതെ ഈ ഇമോജി വാട്‌സ്ആപ്പ് പിന്‍വലിക്കും

വാട്‌സ്ആപ്പിന് കോടതി നോട്ടീസ്; വൈകാതെ ഈ ഇമോജി വാട്‌സ്ആപ്പ് പിന്‍വലിക്കും

പ്രമുഖ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിന് കോടതി നോട്ടീസ്. നിലവില്‍ വാട്‌സ്ആപ്പിലുള്ള ഇമോജികളിലൊരെണ്ണം അശ്ലീലവും ആഭാസവുമാണെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. വാട്‌സ്ആപ്പിലെ നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി 15 ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലി മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുര്‍മീത് സിങ്ങാണ് നോട്ടീസയച്ചത്. ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണ് ഈ ഇമോജിയെന്നും ഇത് കലാപത്തിന് കാരണമാകുമെന്നും ഗുര്‍മീത് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റീസ് […]

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

യൂട്യൂബ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. ഡബ്യൂഎ ബീറ്റ ഇന്‍ഫോയിലാണ് ഈ പ്രത്യേകത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കും. ഐഫോണിന്റെ പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും […]

വാട്‌സ് ആപ്പ് നിശ്ചലം: കുഴങ്ങി ഉപഭോക്താക്കള്‍

വാട്‌സ് ആപ്പ് നിശ്ചലം: കുഴങ്ങി ഉപഭോക്താക്കള്‍

കോട്ടയം: സമൂഹമാധ്യമമായ വാട്‌സ്ആപ്പ് താത്കാലികമായി പണിമുടക്കി. ഏതാനും നേരത്തേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇന്ത്യന്‍ സമയം 12.30 ഓടെയാണ് തകരാര്‍ പ്രകടമായത്. യൂറോപ്പിലും അമേരിക്കയിലുമാണ് വാട്‌സ് ആപ്പ് ഡൗണ്‍ ആയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഇന്ത്യ, സിംഗപ്പൂര്‍, ഇറാക്ക്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും ആപ്പ് പണിമുടക്കിയതായാണ് വിവരം. അതേസമയം, തകരാറിനെക്കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ, കഴിഞ്ഞ മേയിലും വാട്‌സ് ആപ്പ് മൂന്നു മണിക്കൂറോളം പണിമുടക്കിയിരുന്നു.