കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കിടിലന്‍ ഫീച്ചറുമായി വാട്സാപ്പ്; ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു, മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും; വേണമെങ്കില്‍ അത് അഡ്മിന് പോസ്റ്റ് ചെയ്യാം

കാലിഫോര്‍ണിയ: വാട്സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാര്‍ക്ക് മാത്രം പോസ്റ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ വന്നു. മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അഡ്മിന്മാരുടെ ഇന്‍ബോക്സില്‍ എത്തും. ഇത് വേണമെങ്കില്‍ ഗ്രൂപ്പിന്റെ സ്വഭാവം അനുസരിച്ച് അഡ്മിന് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വന്നതോടെ അഡ്മിന് കൂടുതല്‍ അധികാരം കിട്ടും. നേരത്തെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കുറച്ച് കാലം മുമ്പ് മറ്റൊരു ഫീച്ചര്‍ ലഭ്യമായിരുന്നു. ഗ്രൂപ്പ് ഐക്കണും പേരും മാറ്റാനുള്ള അധികാരം പരിമിതപ്പെടുത്താവുന്ന […]

വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഭീഷണിയുമായി വ്യാജന്‍

വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഭീഷണിയുമായി വ്യാജന്‍

വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഭീഷണിയുമായി വ്യാജന്‍ രംഗത്ത്. ഫോണില്‍ നുഴഞ്ഞു കയറി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയാണ് വാട്‌സ്ആപ്പ് വ്യാജന്റെ ലക്ഷ്യം. നിലവിലുള്ള വാട്‌സ്ആപ്പ് മറ്റു നിറങ്ങളില്‍ ലഭിക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് വ്യാജ വാട്‌സ്ആപ്പ് വെബ്‌സൈറ്റിന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വ്യാജന്റെ വെബ്‌സൈറ്റിലാണ് എത്തുക. ഈ വെബ്‌സൈറ്റില്‍ നിന്നും പുതിയ വാട്‌സ്ആപ്പ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യാജന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ടെക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ‘I love the new colors for whatsapp’ […]

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം; ഉദ്യോഗസ്ഥര്‍ വലയുന്നു

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം; ഉദ്യോഗസ്ഥര്‍ വലയുന്നു

കാസര്‍കോട്: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം പ്രചരിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വലക്കുന്നു. പത്താംക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപവരെ കേന്ദ്ര സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന വ്യാജ സന്ദേശമാണ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. അപേക്ഷാ ഫോറത്തിന് അതത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശം ലഭിച്ച നിരവധിപേരാണ് അപേക്ഷാ ഫോറത്തിനായി ദിനേന കാസര്‍കോട് നഗരസഭയിലെത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നഗരസഭാ പരിധിയില്‍ […]

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് സന്ദേശം

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് സന്ദേശം

കാസര്‍ഗോഡ്: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് സന്ദേശം ലഭിച്ചതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹാരിസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പാലക്കാടുനിന്നും കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന അബുഈസയുടെ പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പരാതി പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി. ‘മെസേജ്ടു വാട്ട്സാപ്പ് കേരള’ എന്ന ഗ്രൂപ്പില്‍ നിന്നാണ് ഹാരിസിന് സന്ദേശം ലഭിച്ചിരിക്കുന്നത്. അബുഈസ അഡ്മിനായ വാട്ട്സാപ്പ് ഗ്രൂപ്പാണിത്. കാസര്‍ഗോഡ് സ്വദേശിയും വ്യാപാരിയുമായ ഹാരിസിനെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തതിന് ശേഷം അദ്ദേഹത്തിന് സന്ദേശം […]

ആമയെക്കൊന്ന് കറിവെച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

ആമയെക്കൊന്ന് കറിവെച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ആമയെക്കൊന്ന് കറിവെച്ച് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍. ബേഡകത്തെ ദാമോദരന്‍ (27) അനന്തന്‍ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. പുഴയില്‍ നിന്നും ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിയാക്കിയ ശേഷം എടുത്ത ചിത്രവും ഇവര്‍ വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംകെ നാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് […]

വാട്‌സ് ആപ്പില്‍ ഇനി മുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ് ആപ്പില്‍ ഇനി മുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ് ആപ്പ് ഉപയോഗിക്കുമ്പോള്‍ ഒരു തവണയെങ്കിലും ഈ ഒരു കാര്യം നിങ്ങളുടെ മനസില്‍ വന്നിട്ടുണ്ടാവും.എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരവുമായാണ് വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പ് രംഗത്ത് വന്നത്. ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നത്. വാട്‌സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് വാട്‌സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്.വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ […]

ജിഷ്ണുവിന്റെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് കോളജിനെതിരെ തെളിവുകള്‍

ജിഷ്ണുവിന്റെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് കോളജിനെതിരെ തെളിവുകള്‍

പാലക്കാട്: പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. കോളജിനെതിരെ നിര്‍ണായക തെളിവായേക്കാവുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് ശബ്ദരേഖയും വാട്സാപ്പ് സന്ദേശങ്ങളും. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍നിന്നുമാണ് പൊലീസ് ഇതെല്ലാം വീണ്ടെടുത്തത്. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ജിഷ്ണു എഴുതിയ കത്തും പുറത്തായിട്ടുണ്ട്. ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ […]

ജീവനക്കാര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് അഭിപ്രായപ്പെടരുതെന്ന്‌ ഭരണപരിഷ്‌കാര വകുപ്പ്

ജീവനക്കാര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് അഭിപ്രായപ്പെടരുതെന്ന്‌ ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ- ശ്രവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍നയങ്ങളെയും നടപടികളെയുംകുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോകുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച […]

സദാചാര ഗുണ്ടായിസം: അരീക്കോട്ട് ഉത്സവം കാണാനെത്തിയ യുവാക്കളെ മര്‍ദ്ദിച്ചു

സദാചാര ഗുണ്ടായിസം: അരീക്കോട്ട് ഉത്സവം കാണാനെത്തിയ യുവാക്കളെ മര്‍ദ്ദിച്ചു

മലപ്പുറം: പ്രവാസിയടക്കമുള്ള രണ്ടു യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചതായി പരാതി. ഉത്സവം കാണാനെത്തിയ യുവാക്കളെയാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഘം സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. തടയാനെത്തിയ അഡിഷനല്‍ എസ്.ഐയ്ക്കും സിപിഒയ്ക്കും മര്‍ദ്ദനമേറ്റു. മലപ്പുറം ജില്ലിയിലെ അരീക്കോടാണ് സംഭവം. മുബഷീര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വാട്‌സാപ്പില്‍ കാറിന്റെ ചിത്രം പ്രചരിപ്പിച്ച് ആളെക്കൂട്ടിയ ശേഷമായിരുന്നു അതിക്രമം. അവധിക്കു നാട്ടിലെത്തിയ മുബഷീര്‍ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉത്സവം കാണാന്‍ പോയത്. ഇടയ്ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി അന്വേഷിച്ച അദ്ദേഹത്തിന്റെ വാഹന നമ്പറും […]

ബജറ്റിനെ വിമര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എം.എസ്.എഫ്

ബജറ്റിനെ വിമര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥന്റെ സസ്പെന്‍ഷന്‍: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എം.എസ്.എഫ്

കാസര്‍കോട്: സംസ്ഥാന ബജറ്റിനെതിരെ വാട്സ് അപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം നടത്തിയ പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കാമെങ്കില്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളെയും നേതാക്കളെയും സെല്ലിലടക്കയും അകാരണമായി മര്‍ദിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി. സംസ്ഥാന ബജറ്റിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പ്രമോദ് എന്ന പോലീസ് ഉദ്യോഗസ്ഥന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തപ്പോള്‍ കാസര്‍കോട് ഗവ. കോളജ് വിദ്യാര്‍ത്ഥികളെ ഒരു പരാതി പോലുമില്ലാതെ അറസ്റ്റ് ചെയ്യുകയും മുന്നാംമുറ നടപ്പിലാക്കി കാലൊടിക്കുകയും […]