നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വനിതാ കേണലിന് ഭീഷണി: ഐഎസ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വനിതാ കേണലിന് ഭീഷണി: ഐഎസ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ദില്ലി: നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ പാകിസ്താന്‍ ചാരസംഘടന ഐഎസ്ഐയുടെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കേണല്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഐഎസ്ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് പെര്‍വെസിനെ സെപ്റ്റംബര്‍ 13ആം തീയതി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി തന്നില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് കേണല്‍ പരാതിയില്‍ പറയുന്നത്. ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ രണ്ട് ഫോണ്‍ നമ്ബറുകളില്‍ നിന്നും, ഇക്ത ശര്‍മ്മ എന്ന ഫെയ്‌സ്ബുക്ക് […]

മലയാളത്തിന് അഭിമാനിക്കാം… ഈ മലപ്പുറത്തുകാരിയെ ഓര്‍ത്ത്

മലയാളത്തിന് അഭിമാനിക്കാം… ഈ മലപ്പുറത്തുകാരിയെ ഓര്‍ത്ത്

യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീം കളത്തിലിറങ്ങുമ്പോള്‍ മലയാളികള്‍ക്കും തലയുയര്‍ത്തിപ്പിടിക്കാം, ആവേശത്തോടെ കയ്യടിക്കാം; കാരണം ആ ടീമിന്റെ നട്ടെല്ല് മലപ്പുറത്തുകാരിയാണ്. യുഎഇയുടെ ഓപ്പണിങ് ബാറ്റ്‌സ്വുമനായും ബോളറായും തിളങ്ങുന്ന ഷിനി സുനീറ. മികച്ച ഫുട്‌ബോള്‍ കളിക്കാരനും റഫറിയുമായിരുന്ന പാറയ്ക്കല്‍ ഖാലിദിന്റെ മകള്‍ യുഎഇയുടെ ദേശീയ കുപ്പായം അണിയാന്‍ തുടങ്ങിയിട്ടു നാലുവര്‍ഷം. മലയാളി പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍ ആവേശം കൊള്ളുന്നതിനു മുന്‍പേ പിച്ചിലിറങ്ങിയ ഷിനിയുടെ കഥയ്ക്കുമുണ്ട് ട്വന്റി 20യുടെ ചടുലത. പ്രോല്‍സാഹിപ്പിക്കാന്‍ ഉമ്മയും വാപ്പയും ഒപ്പം നിന്നെങ്കിലും ക്രിക്കറ്റ് കളിയിലേക്കു […]

കല്ലാണം കഴിക്കാനും ഇനി ആധാര്‍

കല്ലാണം കഴിക്കാനും ഇനി ആധാര്‍

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ആര്‍ഐ വിവാഹങ്ങളുടെ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനാണു നിര്‍ദേശം.ഉപേക്ഷിക്കല്‍, മറ്റു വൈവാഹിക പ്രശ്‌നങ്ങള്‍ എന്നിവ തടയുന്നതിനുവേണ്ടിയാണ് നടപടിയെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ആര്‍ഐ ഭര്‍ത്താക്കന്‍മാര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു തടയാനും ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമണ്ടു. ഓഗസ്റ്റ് 30നാണു സമിതി വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ വിദേശ പൗരന്‍മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും […]

പെണ്‍വാണിഭ സംഘം പിടിയില്‍

പെണ്‍വാണിഭ സംഘം പിടിയില്‍

മംഗളൂരു:സമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി പെണ്‍വാണിഭം നടത്തുന്ന കേന്ദ്രത്തില്‍ നടന്ന പൊലീസ് റെയ്ഡില്‍ ഒരാള്‍ പിടിയിലായി.മംഗളൂരു കദ്രിയിലെ ഒരു വാടക വീട്ടില്‍ നടന്ന റെയ്ഡിലാണ് പച്ചനാടിയിലെ മോഹന്‍ ഷെട്ടി പിടിയിലായത്.ഇയാളുടെ സംഘത്തിലുള്ള പഡുബിദ്രിയിലെ ഹനീഫ് രക്ഷപ്പെട്ടു.അഞ്ച് യുവതികളെ ഇവരില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടാണ് ആവശ്യക്കാര്‍ സംഘവുമായി ഇടപാട് ഉറപ്പിക്കുന്നത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കദ്രി പൊലീസ് പ്രസ്തുത കേന്ദ്രം റെയ്ഡ് ചെയ്യുന്നത്.കഴിഞ്ഞദിവസം മംഗളൂരുവിലെ മസാജ് സെന്ററിലും റെയ്ഡ് നടന്നിരുന്നു.മസാജ് സെന്ററിന്റെ മറവില്‍ അനാശ്യാസം നടക്കുന്നു എന്ന […]

വിമന്‍ കളക്ടീവിനെ പിന്തുണച്ച് നടി ഭാവന

വിമന്‍ കളക്ടീവിനെ പിന്തുണച്ച് നടി ഭാവന

കൊച്ചി: സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ പോലുള്ള സംഘടനകള്‍ സഹായിക്കുമെന്ന് നടി ഭാവന പറഞ്ഞു. ക്യാമറയുടെ പിന്നിലേക്കും സ്ത്രീകള്‍ കടന്നുവരണം. സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കേണ്ട കാര്യമില്ല. നേരിടുന്ന പ്രശ്നങ്ങള്‍ പറതാനുള്ള ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ പോലെയുള്ള ഒരു പ്ലാറ്റ്ഫോം ഉള്ളത് നല്ലതാണെന്നും ഭാവന പറയുന്നു. ആ സംഘടനയില്‍ തനിയ്ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ലെന്നും അന്നാല്‍ അത്തരമൊരു വേദി ഉള്ളത് നല്ലതാണെന്നും ഭാവന പറഞ്ഞു.മാതൃഭൂമിയുടെ കപ്പ […]

‘ഞാനും എന്റെ മകളും’ പാരന്റിംഗ് ക്ലാസിന് ജനപ്രീതിയേറുന്നു

‘ഞാനും എന്റെ മകളും’  പാരന്റിംഗ്  ക്ലാസിന് ജനപ്രീതിയേറുന്നു

കാഞ്ഞങ്ങാട്: കുടുംബത്തിന്റെ കെട്ടുറപ്പിന് സ്ത്രീകളുടെ പങ്ക് മഹത്തരമാണെന്നും ഒരു കുഞ്ഞിന്റെ ശാരീരിക – ബൗദ്ധിക-മാനസിക -വൈകാരിക വികാസത്തിനു വേണ്ട പിന്തുണയും പ്രചോദനവും നല്‍കി കൂടെ നില്‍ക്കേണ്ടവരാണ് അമ്മമാരെന്നും സ്വന്തം താല്‍പര്യത്തിനനുസരിച്ച് ‘വളര്‍ത്തുകയല്ല’, മക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് ‘വളരാന്‍’ അനുവദിക്കലാണ് രക്ഷാകര്‍തൃത്വമെന്നും പ്രശസ്ത പരിശീലക ഷെര്‍ണ ജെയ് ലാല്‍ പറഞ്ഞു. ഞാനും എന്റെ ഉമ്മയും എന്ന വിഷയത്തില്‍ സൗത്ത് ചിത്താരി ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ക്ലാസ്സെടുക്കുകയായിരുന്നു ഡോക്ടര്‍ ഷെര്‍ണ. സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗവും, അതുവഴി […]

യാത്രാസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പു സംവിധാനവുമായി ‘സേഫ് ഡ്രൈവ്’ പുറത്തിറക്കി

യാത്രാസുരക്ഷ ഉറപ്പാക്കാന്‍ മുന്നറിയിപ്പു സംവിധാനവുമായി ‘സേഫ് ഡ്രൈവ്’ പുറത്തിറക്കി

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടേതടക്കമുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും അപകട ഘട്ടങ്ങളില്‍ അടിയന്തരമായി സഹായമെത്തിക്കാനും സഹായിക്കുന്ന മുന്നറിയിപ്പു സംവിധാനമായ ‘സേഫ്ഡ്രൈവ്’ എന്ന ഉപകരണം കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട ടെക്നോപാര്‍ക്ക് കമ്പനി പുറത്തിറക്കി. ക്രാഷ് സെന്‍സറുകളും ജി.പി.എസ് മൊഡ്യൂളും മൈക്രോഫോണും സ്പീക്കറും മൊബൈല്‍ കണക്ഷനുമടങ്ങുന്ന ഈ ഉപകരണത്തിലൂടെ അടിയന്തര സഹായത്തിനുള്ള ‘ഇകാള്‍’ (ഇന്‍-വെഹിക്കിള്‍ എമര്‍ജന്‍സി കാള്‍) സന്ദേശം നല്‍കാനാവും. തങ്ങളെ ആരെങ്കിലും പിന്തുടരുകയാണെന്ന് സ്ത്രീകള്‍ക്ക് തോന്നുകയാണെങ്കില്‍ സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാനാവും. വാഹനത്തിന് അപകടം സംഭവിക്കുകയാണെങ്കില്‍ […]

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി ഷിറിബാഗിലു പോസ്റ്റോഫീസിന് സമീപത്ത് താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഖദീജ (54)യെയാണ് വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ വീടിനടുത്ത വിറകുപുരയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിറകുപുര കത്തുന്നത് കണ്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റം

ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അശുദ്ധികല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റം

കാഠ്മണ്ടു: ആര്‍ത്തവം വരുന്ന സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് വിധിച്ച് നേപ്പാള്‍ പാര്‍ലമെന്റ്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്താക്കുന്ന ചടങ്ങ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ ഗവണ്‍മെന്റ് പാസ്സാക്കി. നൂറ്റാണ്ടുകളായി ഹൈന്ദവ ആചാര പ്രകാരം തുടരുന്ന ചൗപ്പദി എന്ന ദുരാചാരത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് ദൂരെയുള്ള ഒറ്റപ്പെട്ട ഷെഡില്‍ പാര്‍പ്പിക്കുന്ന രീതിയുണ്ട്. ചൗഗോത്ത് എന്നാണ് ഈ ഷെഡുകളെ വിളിക്കുന്നത്. ഇനി മുതല്‍ ഈ രീതി ആവര്‍ത്തിച്ചാല്‍ 3000 രൂപ […]

സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്ത്?

സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്ത്?

പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ബലാത്സംഗം എന്നു വിളിക്കും. എന്നാല്‍ സ്ത്രീകള്‍ ബലമായി പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിച്ചാലോ? അടുത്ത കാലത്തായി ഇത്തരം വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നു. സ്ത്രീകള്‍ പുരുഷന്‍മാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ എന്താണ്? ഈ വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. ലണ്ടനിലെ ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്‍മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി സ്ത്രീകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പഠനവിധേയമാക്കിയത്. ബ്ലാക്ക്മെയില്‍, ഭീഷണി, കള്ളം, അപമാനിക്കല്‍ ഇങ്ങനെ പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് പുരുഷന്‍മാരെ […]

1 2 3