തനിയ്ക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിഞ്ഞ ട്രാന്‍സ്‌ജെന്റര്‍ ഇഴജന്തുവാകാന്‍ ചെയ്തത് ആരെയും ഞെട്ടിക്കും

തനിയ്ക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിഞ്ഞ ട്രാന്‍സ്‌ജെന്റര്‍ ഇഴജന്തുവാകാന്‍ ചെയ്തത് ആരെയും ഞെട്ടിക്കും

പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജീവിച്ചിരുന്നയാളാണ് ഇവ. റിച്ചാര്‍ഡ് ഹെര്‍ണാണ്ടസ് എന്നായിരുന്നു അക്കാലത്തെ പേര്. എന്നാല്‍, താന്‍ എച്ച്ഐവി പോസിറ്റീവാണെന്ന അറിവ് ഇവയുടെ മനസ്സിനെ തകിടം മറിച്ചു. ലിംഗമാറ്റം നടത്തിയ സ്ത്രീയായി മാറിയ റിച്ചാര്‍ഡ് മനുഷ്യനായി മരിക്കില്ലെന്ന് തീരുമാനിച്ചു. ഇവെയെന്ന് പേരുമാറ്റി, പതുക്കെ ഡ്രാഗണിലേക്ക് രൂപമാറ്റം നടത്താനുള്ളശ്രമങ്ങളും ആരംഭിച്ചു. മനുഷ്യനായി മരിക്കില്ലെന്ന് […]

ലോകം ക്രിസ്മസ് ആഘോഷത്തില്‍

ലോകം ക്രിസ്മസ് ആഘോഷത്തില്‍

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രൈസ്തവര്‍ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ഉണ്ണിയേശു പിറന്ന ബത്‌ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ജനനസ്ഥലത്തുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. വത്തിക്കാനില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ കുടിയേറ്റ ജനതയെ സ്വാഗതം ചെയ്യുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.വത്തിക്കാനിലെ സെന്റ് […]

ബോറടി മാറ്റാന്‍ നഴ്‌സ് നടത്തിയത് 106 കൊലപാതകങ്ങള്‍

ബോറടി മാറ്റാന്‍ നഴ്‌സ് നടത്തിയത് 106 കൊലപാതകങ്ങള്‍

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മനിയിലെ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനാണ് ക്രൂരനായ കൊലയാളി. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. നീല്‍സിന് വിരസത വരുമ്‌ബോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്‌ബോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും […]

ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ലോകോത്തര അംഗീകാരം

ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ലോകോത്തര അംഗീകാരം

ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ലോകോത്തര അംഗീകാരം. 2017 ലെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. ലണ്ടനില്‍ നടക്കുന്ന ലോക ട്രാവെല്‍ മാര്‍ട്ടിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി ഐഎഎസ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ്എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്യത്തെ മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡ് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം […]

ദുബായ് വിപണി കീഴടക്കാന്‍ നാലു വര്‍ഷ വാറന്റിയോടെ ‘സോ 40’

ദുബായ് വിപണി കീഴടക്കാന്‍ നാലു വര്‍ഷ വാറന്റിയോടെ ‘സോ 40’

റെനോയുട വൈദ്യുത കാര്‍ ‘സോ 40’ ദുബായ് വിപണിയിലെത്തി. ദുബായില്‍ ഏകദേശം 18.50 ലക്ഷം രൂപയാണ് കാറിന് വില. യു എ ഇയിലെ വൈദ്യുത കാര്‍ വിപ്ലവത്തില്‍ സജീവ സാന്നിധ്യമാകാനാണു ‘സോ’യെ റെനോ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 മൈല്‍(ഏകദേശം 402.34 കിലോമീറ്റര്‍) വരെ ഓടുന്നതാണ് ‘സോ’. സ്പെയിനായിരുന്നു ‘സോ’യുടെ പ്രധാന വിപണി കേന്ദ്രം. അയ്യായിരത്തോളം കാറുകള്‍ റെനോ ഇവിടെ വിറ്റഴിച്ചിരുന്നു. ബാറ്ററി ചാര്‍ജ് ചെയ്യുന്നതില്‍ ഏറ്റവും കാര്യക്ഷമതയുള്ള ചമേലിന്‍ ചാര്‍ജര്‍ യൂണിറ്റാണു ‘സോ’യില്‍ അവതരിപ്പിക്കുന്നത്. […]

കാലുകള്‍ കൊണ്ട് സമ്പന്നയായ ജെസിക

കാലുകള്‍ കൊണ്ട് സമ്പന്നയായ ജെസിക

കാനഡ: കാലു കൊണ്ട് ആരെങ്കിലും സമ്പാദ്യം ഉണ്ടാക്കുമോ…? കാനഡക്കാരിയായ ജെസിക ഗോള്‍ഡ് എന്ന സ്ത്രീയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ജെസിക്ക സമ്പാദിക്കുന്നത്. പ്രമുഖ മൊബൈല്‍ വാലറ്റായ പേപാല്‍ വഴിയാണ് ജെസിക്ക പണം ഈടാക്കുന്നത്. സ്‌കാര്‍ലെറ്റ് വിക്‌സന്‍ എന്ന പേരിലാണ് ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ കാല്‍പ്പാദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. കാലിന്റെയും പാദത്തിന്റെയും വിവിധ പൊസിഷനുകളിലുള്ള ചിത്രങ്ങളാണ് ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 12000 ഫോളോവേഴ്‌സ് ജെസിക്കയ്ക്ക് […]

കണ്ണിനകത്തും ടാറ്റുവോ..?

കണ്ണിനകത്തും ടാറ്റുവോ..?

ന്യൂഡല്‍ഹി: ശരീരത്തില്‍ ടാറ്റു ചെയ്യുന്നത് ലോകമെമ്പാടും ഫാഷനാണ്. ഇതുവരെ ആരും കാണാത്ത കേള്‍ക്കാത്ത വിധത്തിലുള്ള ടാറ്റു ചെയ്യുന്നതാണ് ട്രെന്‍ഡ്. എന്നാല്‍ ടാറ്റു കമ്പം കാരണം കണ്ണിനകത്തും പച്ചകുത്തിയാലോ. ലോകരാജ്യങ്ങളില്‍ പുതിയ ട്രെന്‍ഡായി വരുന്ന പുത്തന്‍ ആശയം ഇന്ത്യക്കാരനായ ഒരാള്‍ പരീക്ഷിച്ചു. ഡല്‍ഹി സ്വദേശിയായ യുവാവാണ് കണ്ണിനകത്ത് പച്ചകുത്തിയത്. 28കാരനായ കരണ്‍ പറയുന്നത് തന്റെ ശരീരത്തില്‍ ഇപ്പോള്‍ എത്ര ടാറ്റു ഉണ്ടെന്ന് അറിയില്ലെന്നാണ്. നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെളളനിറമുളള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോള്‍ ടാറ്റു എന്നറിയപ്പെടുന്നത്. […]

ദുബായ് പൊലീസിന്റെ സാങ്കേതിക വിദ്യ ലോക ശ്രദ്ധ നേടുന്നു

ദുബായ് പൊലീസിന്റെ സാങ്കേതിക വിദ്യ ലോക ശ്രദ്ധ നേടുന്നു

ദുബായ്: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ജൈറ്റെക്‌സ് 2017 ല്‍ ശദ്ധിക്കപ്പെട്ട് ദുബായ് പൊലീസ്. പറക്കുന്ന ബൈക്ക്,റോബോട്ടിക് പെട്രോള്‍ വാഹനങ്ങള്‍, യന്ത്രപ്പോലീസ് എന്നിവയെല്ലാം പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ‘ഹൊവാര്‍സര്‍ഫ്’ എന്ന പറക്കും ബൈക്ക് തന്നെയാണ് പൊലീസുകാര്‍ക്കിടയിലെ പ്രധാനതാരം. ഒരാളെയും വഹിച്ചു കൊണ്ട് അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ പറക്കാന്‍ കഴിയുന്ന ബൈക്കിന് എവിടെയും ഗതാഗത തടസ്സം മറികടന്നു സുഗമമായി എത്താന്‍ സാധിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് തുടര്‍ച്ചയായി 25 മിനിറ്റ് പറക്കുകയും ചെയ്യും. കൂടാതെ […]

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു(36). ഇന്ന് പുലര്‍ച്ചെ 4.35 ന് അബുദാബിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നിന്നുള്ള ഇമാന്‍ ഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കു വേണ്ടി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയില്‍ എത്തിയത്. കുടല്‍-വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 20 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്. ആരോഗ്യം ഏറെക്കുറെ മെച്ചപ്പെട്ട അവസ്ഥയിലുമായിരുന്നു. മുംബൈയിലെ സൈഫി ആശുപത്രിയില്‍ നിന്ന് മേയ് ആദ്യമാണ് […]

വരുന്നൂ വെജിറ്റേറിയന്‍ മുട്ടയും

വരുന്നൂ വെജിറ്റേറിയന്‍ മുട്ടയും

മിലാന്‍: ആദ്യമുണ്ടായത് മുട്ടയാണോ കോഴിയാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരവുമായി ഗവേഷകര്‍ രംഗത്ത്. പയറുവര്‍ഗത്തില്‍പെട്ട സസ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാസ്യം ഉപയോഗിച്ച് വെജിറ്റേറിയന്‍ മുട്ട വിജയകരമായി ഉല്‍പാദിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഉഡിന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. വെള്ളയും അതിനുള്ളിലെ മഞ്ഞക്കരുവുമുള്ള മുട്ട യഥാര്‍ഥ മുട്ടയോട് കിടപിടിക്കുന്നതാണെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്. പുതിയ ‘സസ്യമുട്ട’യില്‍ കൊളസ്‌ട്രോളിന്റെ ഭീഷണിയില്ലെന്ന് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യൂനിവേഴ്‌സിറ്റി വക്താവ് ഫ്രാന്‍സിസ്‌ക സുക്കോളോ അവകാശപ്പെട്ടു. കണ്ടുപിടിത്തത്തിനു ശേഷം മുട്ടയിലെ ചേരുവകള്‍ മാറിമാറി പരീക്ഷിച്ച് യഥാര്‍ഥ […]