CLOSE

ഉദുമയിലെ പഞ്ചായത്ത് ലൈബ്രറിക്ക് ശാപമോക്ഷം പുതിയ ബോര്‍ഡ് ഇടപെടുന്നു

നേര്‍ക്കാഴ്ച്ചകള്‍…

മാര്‍ക്സിയന്‍ കാഴ്ച്ചപ്പാടുകള്‍ എവിടെയൊക്കെ ഭരണകൂട നിര്‍മ്മിതികളില്‍ ഏര്‍പ്പെടുന്നുവോ അവിടെയൊക്കെ കലക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്നേറ്റമുണ്ടാകണമെന്നാണ് കണക്ക്. അതിലൊന്നാണ് നാടിന്റെ വായന. അവ പരിപോക്ഷപ്പെടാത്ത ഒരു നാട്ടിലും മാര്‍ക്സിസം വളരില്ല.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും പാട്ടഭാക്കിയും കേരളത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കൊണ്ടു വരാന്‍ സാഹിയിച്ചതിനു പിന്നില്‍ അറിവിന്റേയും വായനയുടേയും മുന്നേറ്റമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൊച്ചു കൈപ്പുസ്തകം ലോക മുതലാളിത്തത്തിനു ബദലാവാനുള്ള കാരണവും, അറിവും വായനയുമായിരുന്നു. പല രാജ്യങ്ങളിലും തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സാര്‍ത്ഥകമാക്കാന്‍ ഈ സംഗതിക്കു സാധിച്ചു.

മാര്‍ക്സ് ഉയര്‍ത്തിപ്പെടിച്ച വായന, അറിവു നേടുക തുടങ്ങിയവ വഴിമാറി സഞ്ചരിച്ച് മുതലാളിത്ത പാതയിലേക്കു ചെല്ലുന്നിടത്താണ് മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിനു ക്ഷീണം സംഭവിക്കുന്നത്. കമ്മ്യുണിസ്റ്റ് രാജ്യങ്ങള്‍ ഘട്ടം ഘട്ടമായി മുതലാളിത്തത്തിനു വഴി മാറിയതിനു കാരണവും വായനയുടേയും, അനുഭവങ്ങളുടേയും അഭാവമായിരുന്നു. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസം നശിച്ചപ്പോള്‍ തിരുവന്തപുരത്തെ ലെനിലന്‍ ലൈബ്രറി വരെ തകര്‍ക്കപ്പെട്ടിരുന്നു. മാര്‍ക്സിന്റെ പുസ്തകങ്ങള്‍ കേരളത്തില്‍ വരെ കിട്ടാതെയായിരുന്നു.

ഇന്നു കാലം മാറി. മാര്‍ക്‌സ് തിരിച്ചുവന്നു കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാരിയായ ആ താടിക്കാരന്റെ രൂപം ലോകത്തെ എല്ലാ മുക്കിലും മൂലയിലും പുനര്‍ജനിച്ചിരിക്കുന്നു. സെമിനാറുകളും സമ്മേളനങ്ങളും ഗവേഷണങ്ങളും തകൃതിയായി നടക്കുന്നു. മാര്‍ക്‌സിനെക്കുറിച്ചും മാര്‍ക്സിസത്തെക്കുറിച്ചും പുതിയ പുസ്തകങ്ങള്‍ ഇറങ്ങുന്നു. സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് തകര്‍ക്കപ്പെട്ട മാര്‍ക്സിന്റെ പ്രതിമകള്‍ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ മാത്രമല്ല, ലോകമെങ്ങും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ബ്രൂക്ക്‌ലിനിലും ലണ്ടനിലും ബെര്‍ലിനിലും പാരിസിലും മാത്രമല്ല, കേരളത്തില്‍ വരെ മാര്‍ക്സിന്റെ ജന്മദ്വിശതാബ്ദി ആവേശപൂര്‍വം ആഘോഷിച്ചു തു
ങ്ങിയിരിക്കുന്നു.

ഇത്തരം സാഹചര്യത്തിലാണ് മറ്റു പലയിടങ്ങല്‍ും എന്ന പോലെ ഉദുമയും ഇടതും കരം ഗ്രസിച്ചിരിക്കുന്നു. മാര്‍ക്സിന്റെ ചുണകുട്ടികള്‍ ഉദുമ കൈവശപ്പെടുത്തിയിരിക്കുന്നു. പഞ്ചായത്തിലെ പ്രഥമ വനിത തങ്ങളുടെ സഹപ്രവര്‍ത്തകരേയും കൂട്ടി ഇതേവരെ ഇരുട്ടില്‍ കഴിയുന്ന ഉദുമാ പഞ്ചായത്ത് വായനശാല സന്ദര്‍ശിച്ചിരിക്കുന്നു.

ഈ വാര്‍ത്ത വൈകാരികമായാണ് ജനം വായിച്ചെടുത്തത്. അവര്‍ ലക്ഷ്മിക്ക് നേരെ അഭിവാദ്യമര്‍പ്പിക്കുകയാണ്. യു.ഡി.എഫിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും ഇരുട്ടില്‍ കഴിഞ്ഞിരുന്ന ലൈബ്രറിക്ക് ഇതോടെ ശാപമോക്ഷം സാധ്യമായിരിക്കുകയാണ്. ശ്രീരമചന്ദ്രന്റെ പാദശ്പര്‍ശനമേറ്റ അഹല്യയേപ്പോലെ അത് ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും നാട്ടില്‍ വായന നടന്നിരുന്നില്ല. പഞ്ചായത്ത് ചിലവില്‍ ഒരു പത്രം പോലും എവിടേയും എത്തിയിരുന്നില്ല. യൂവാക്കള്‍ക്ക് കളിക്കോപ്പുകള്‍ നല്‍കിയിരുന്നില്ല. ഉദാത്തമായ മൈതാനം പോലും ശ്രദ്ധിച്ചിരുന്നില്ല. വായനയെപരിപോക്ഷിപ്പിക്കേണ്ട ഗ്രന്ഥശാലാ സംഘവും പുറം തിരിഞ്ഞു നിന്നു.

ഇടതു പക്ഷത്തെ കവച്ചു വെച്ചു കൊണ്ട് വര്‍ഗീയതയും ഫാസിസവും നാടിന്റെ മേല്‍ക്കൈ ഏറ്റെടുത്തതിന്റെ പരിണതഫലം നാട് തൊട്ടറിഞ്ഞു. യു.ഡി.എഫ് ഭരണത്തിന്‍ കീഴില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തു കിട്ടി. കോണ്‍ഗ്രസിനു രണ്ടു വാര്‍ഡുകള്‍ അവര്‍ക്കു നഷ്ടപ്പെട്ടു.

ഉദുമയിലെ പുതിയ ഭരണ കൂടം ഇതു തിരിച്ചറിയണം. അറിവു നേടുകയും, അവ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള ഇടം ലഭിക്കുന്നിടത്തുമാണ് കമ്മ്യൂണിസത്തിനു വളരാന്‍ സാധിക്കുക. അത്തരം കാലാവസ്ഥയിലാണ് പാകപ്പെട്ട മണ്ണ് രൂപപ്പെടുക. അതിനു വേണ്ട വളമാണ് വായന.

സാംസ്‌കാരിക മുന്നേറ്റത്തിന്റെ അഭാവം, കലയുടേയും സാഹിത്യത്തിന്റെയും മരണം ഇതൊക്കെ ഉദുമയുടെ മനസില്‍ കനല്‍ കോരിയിട്ടു. ഉദുമ പഞ്ചായത്ത് ലൈബ്രറി സന്ദര്‍ശിക്കുവാന്‍ തുടക്കത്തില്‍ തന്നെ ലക്ഷ്മി മനസു വെച്ചത് മാറ്റത്തിന്റെ സൂചനയാണ്.

പഞ്ചായത്ത് ലൈബ്രറിയില്‍ ഉടന്‍ ലൈബ്രറേറിയനെ നിയമിക്കണം. എംബ്ലോയ്മെന്റെ എക്സേഞ്ച് വഴി കിട്ടും. അതിനു സാധ്യമല്ലാതെ വന്നാല്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് ആറുമാസത്തെ ലൈബ്രറേറിയന്‍ കോര്‍സ് കഴിഞ്ഞ ആരെയെങ്കിലും എഴുത്തു പരീക്ഷ നടത്തി നിയമിക്കാന്‍ സാധിക്കണം. കോട്ടിക്കുളത്തു നിന്നും മാറ്റിയ പുസ്തകക്കെട്ടുകളില്‍ പറ്റിപ്പിടിച്ച് യഥേഷട്ം വിരഹിക്കുന്ന ഷുദ്രജീവികളെ ആട്ടിപ്പായിക്കാനാകണം. നിലവിലുള്ള ഫര്‍ണീച്ചറുകള്‍ കളഞ്ഞ് അവിടം ശുദ്ധം ചെയ്യണം. കമ്മ്യൂട്ടറും, ടിവി.യും സ്ഥാപിക്കണം.

മറ്റു നാലു വായനശാലകളിലും അതാതു ഇടങ്ങളില്‍ വളര്‍ന്നു വരുന്ന സാംസ്‌കാരിക വ്യക്തിത്വങ്ങളെ സംഘടിപ്പിച്ച് ജനകീയ കമ്മറ്റിയുണ്ടാക്കി സാംസ്‌കാരിക മുന്നേറ്റത്തിനു കളമൊരുക്കണം. ചിത്രം വരയും, പുസ്തക ചര്‍ച്ചയും, പാട്ടും കോല്‍ക്കളിയും, നൃത്തവുമെല്ലാം വായനശാലകളെ സജീവങ്ങളാക്കി മാറ്റട്ടെ.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *