CLOSE

അജിത്ത് സാറിന് അര്‍ഹിക്കുന്ന അംഗീകാരം

ബേക്കല്‍ സബ് ഇന്‍സ്പെക്ടറായി 20 മാസക്കാലം സേവനം അനുഷ്ഠിച്ചു കൊണ്ട് ജന ഹൃദയങ്ങളില്‍ ഇടം നേടിയ സത്യസന്ധനായ പോലീസ് ഓഫീസറായിരുന്നു അജിത്ത് കുമാര്‍. ഇദ്ദേഹത്തിന്റെ ജനങ്ങളോട് കാര്യക്ഷമമായ ഇടപെടലുകളും സൗമ്യമായ പെരുമാറ്റവുമാണ് സര്‍ക്കിള്‍ ഇന്‍സ്പക്ടറായി പ്രമോഷന്‍ ലഭിക്കാനിടയായത്. കഞ്ചാവ് മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് സ്റ്റേഷനിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പകര്‍ന്നു നല്‍കിയ വീര്യം ചെറുതല്ലായിരുന്നു. സ്റ്റേഷന്‍ പരിതിയില്‍ നിന്ന് കഞ്ചാവ് മാഫിയകളെ പിടിച്ച് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിന് നവജീവന്‍ പുരസ്‌ക്കാരം ഡി.ജി.പി യില്‍ നിന്നും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ദൗത്യനിര്‍വ്വഹണത്തിന്റെ വഴിയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍ കൊണ്ട് പോലീസില്‍ വിശ്വാസമര്‍പിക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ മനം കവര്‍ന്നെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ലായിരുന്നു, വിരോധവുമില്ലായിരുന്നു. രാഷ്ട്രീയ മേലാളന്മാരുടെ തിട്ടൂരങ്ങള്‍ക്കനുസരിച്ചുള്ള നീക്ക് പോക്കുകളില്ലായിരുന്നു. എന്തേലുമൊരു ആവശ്യത്തിനായി സ്റ്റേഷനിലേക്ക് കയറിച്ചെല്ലുമ്പോള്‍ എന്താണ് മോനെ പ്രശ്നം എന്ന വളരെ സ്നേഹത്തോടെയുള്ള ആ ചോദ്യം പലതവണ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ബേക്കല്‍ സ്റ്റേഷന്റെ മുഖഛായ ഈ നിലയിലേക്ക് മാറിയത് തന്നെ അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടാണ്. അതിനാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലികള്‍ സുഖകരമായി ചെയ്യാന്‍ സാധിക്കുന്നു. ജനങ്ങള്‍ പരാതികളുമായി ചെന്നാല്‍ അവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടം, പ്രത്യേക ക്യാമ്പിനുകള്‍ വരെ സജീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ പ്രശ്നം അദ്ദേഹത്തിന്റെ പ്രശ്നമായി കണ്ട് ഉടന്‍ പരിഹരിക്കുമായിരുന്നു.അത് തന്നെയാണ് അദ്ദേഹത്തെ മറ്റു പോലീസുകാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാക്കുന്നത്. മാത്രമല്ല ബേക്കല്‍ സ്റ്റേഷനില്‍ ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യേഗസ്ഥര്‍ന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

കോവിഡ് 19 ഭീതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം കൈ മൈ മറന്ന് കൊണ്ട് സേവനം ചെയ്തു. അതിനാല്‍ അജിത്ത് സാറിനുള്ള ഈ അംഗീകാരത്തിന് എല്ലാവിധ ആശംസകളും അഭിനന്ദങ്ങളും നേരുന്നു.

ജൗഹര്‍ ഉദുമ

Spread the love

Leave a Reply

Your email address will not be published. Required fields are marked *