ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാവുന്ന കാറുമായി ഒരു ഇന്ത്യന്‍ കമ്ബനി എത്തുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവീഗ് എന്ന സ്റ്റാര്‍ട്ട്അപ്പാണ് ഇന്ത്യയ്ക്കായി ഈ ഇലക്ട്രിക് കാര്‍ നിരത്തുകളിലെത്തിക്കാനൊരുന്നത്. എക്സ്റ്റിങ്ഷന്‍ എം കെ1 എന്നാണ് ഈ പ്രീമിയം ഇലക്ട്രിക് കാറിന്റെ പേര്. ഡിസംബര്‍ നാലിന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
150 Kw പവറും 2400 Nm ടോര്‍ക്കുമാണ് മോട്ടോര്‍ സൃഷ്ടിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചാണിത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.4 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്.
Spread the love