CLOSE

കാത്തിരിപ്പുകള്‍ അവസാനിച്ചു :കെടിഎം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി

ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് നിര്‍മാതാക്കളായ കെടിഎം തങ്ങളുടെ പുതിയ 890 മോഡല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. പുതിയ പതിപ്പ് ഇടംപിടിക്കുക 890 ADV ശ്രേണിയിലെ ബേസ് വേരിയന്റായാകും. പുതുക്കിയ കളര്‍ ഓപ്ഷനും നീളമുള്ള ഒരു വിന്‍ഡ്ഷീല്‍ഡും മാത്രമാണ് എടുത്തുപറയാന്‍ സാധിക്കുന്ന പരിഷ്‌ക്കരണങ്ങള്‍.

മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. പൂര്‍ണ വലുപ്പത്തിലുള്ള ടിഎഫ്ടി കളര്‍ സ്‌ക്രീന്‍, ക്രൂയിസ് കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, ഹീറ്റഡ് ഗ്രിപ്സ്, വ്യത്യസ്ത ലഗേജ് ഓപ്ഷനുകള്‍ എന്നിവ പോലുള്ള ഓപ്ഷണല്‍ ഉപകരണങ്ങള്‍ എന്നിവ പ്രധാന സവിശേഷതകള്‍.

889 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍, 8,000 rpm-ല്‍ 103 bhp കരുത്തും 6,500 rpm-ല്‍ 100 Nm torque ഉം ഉല്‍പ്പാദിപ്പിച്ച് ബൈക്കിനെ നിരത്തില്‍ കരുത്തനാക്കുന്നു. ഡാകര്‍-സ്‌റ്റൈല്‍ റൈഡിംഗ് എര്‍ഗണോമിക്‌സും 20 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയും 200 മില്ലീമീറ്റര്‍ സസ്‌പെന്‍ഷന്‍ ട്രാവലും, പിന്‍ഭാഗത്ത് ഒരു WP അപെക്‌സ് മോണോഷോക്കും, മികച്ച പെര്‍ഫോമന്‍സിനായി ശക്തമായ ക്ലച്ചും എഞ്ചിന്‍ നോക്ക് കണ്‍ട്രോള്‍ സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020 ഡിസംബര്‍ മുതല്‍ 2021 890 അഡ്വഞ്ചര്‍ ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. അടുത്ത വര്‍ഷത്തോടെ ഈ മോഡല്‍ ഇന്ത്യയിലേക്കും വരാനുള്ള സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *