CLOSE

തരംഗമായി കിയ സോണറ്റ് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്

അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങ് സ്വന്തമാക്കി കിയ സോണറ്റ്. അവതരണത്തിന് മുന്നോടിയായി ഓഗസ്റ്റ് 20-നാണ് കിയ സോണറ്റിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചത്. ഇത് 60 ദിവസം പിന്നിട്ടതോടെയാണ് ബുക്കിങ്ങില്‍ 50,000 കടന്നതായി കിയ അറിയിച്ചത്. ബുക്കുചെയ്ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കുചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 20-നാണ് സോണറ്റിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ 6523 യൂണിറ്റ് ബുക്കിങ് നേടിയാണ് സോണറ്റ് വരവറിയിച്ചത്. ടെക് ലൈന്‍, ജിടി ലൈന്‍ എന്നിങ്ങനെ രണ്ട് സീരീസുകളില്‍ ആണ് കിയ സോണറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടെക് ലൈനില്‍ HTE, HTK, HTK+, HTX, HTX+ വേരിയന്റുകളും ജിടി ലൈനില്‍ എല്ലാ ഫീച്ചറുകളും നിറഞ്ഞ GTX+ വേരിയന്റിലുമാണ് കിയ സോണറ്റ് വില്പനക്കെത്തിയിരിക്കുന്നത്.
എതിരാളികളെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് ഈ വാഹനത്തെ ആകര്‍ഷമാക്കുന്നത്. 6.71 ലക്ഷം മുതല്‍ 12.89 ലക്ഷം രൂപ വരെയാണ് സോണറ്റിന്റെ എക്‌സ്‌ഷോറും വില.
ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ആറ് വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലും ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഇന്റലിജെന്റ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് കിയ സോണറ്റ് നിരത്തുകളിലെത്തുന്നത്.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ മോഡലിന് 19 മുതല്‍ 24 കിലോമീറ്റര്‍ വരെയും പെട്രോള്‍ മോഡലിന് 18.2 മുതല്‍ 18.4 കിലോമീറ്റര്‍ വരെയുമാണ് ഇന്ധനക്ഷമത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *