ആദ്യ ഓള്- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400 പി.എസ് നല്കുന്ന അത്യാധുനിക 90 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 90 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 160 000 കിലോമീറ്റര്‍ വാറന്റിയുണ്ട്.
കൂടാതെ, കോംപ്ലിമെന്ററി 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള് മൗണ്ടഡ് ചാര്‍ജര്‍ എന്നിവയുടെ പ്രയോജനവും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വാഹനം 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കുന്നു. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളില്‍ ഐ-പേസ് ലഭിക്കും.
ജാഗ്വാര്‍ ഐ-പേസ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത യാത്ര ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. സുസ്ഥിര ഭാവി സൃഷ്ടിക്കുകയെന്ന കമ്ബനിയുടെ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്ബോള്‍ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ വിഭാഗങ്ങളിലുടനീളം വൈദ്യുതീകരിച്ച വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.