ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് സിബി350 എന്ന ക്രൂയിസര്‍ മോഡലിനെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാണിരുന്ന ശ്രേണി ലക്ഷ്യമിട്ടാണ് ഹൈനസ് സിബി350 വിപണിയില്‍ എത്തുന്നത്. ബൈക്കിന്റെ ഡെലിവറി ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ കമ്ബനി ആരംഭിച്ചിരുന്നു.
ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ് വിങ്ങിലൂടെയാണ് ഈ ബൈക്ക് നിരത്തുകളിലെത്തുന്നത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുക. ഇതില്‍ DLX പതിപ്പിന് 1.85 ലക്ഷം രൂപയും DLX പ്രോ പതിപ്പിന് 1.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വൃത്താകൃതിയിലുള്ള ഹെഡ്ലാമ്ബ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനിഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്ക്കുന്ന ക്രോമിയം ഫിനിഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്ബ് എന്നിവയാണ് ഡിസൈന്‍ സൗന്ദര്യം കൂട്ടുന്ന ഘടകങ്ങള്‍.
ഫീച്ചറുകളുടെ കാര്യത്തിലും എതിരാളികളെക്കാള്‍ ഒരു പിടി മുന്നിലാണ് ഹൈനസ്. സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്ട്രോള് സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും.