CLOSE

ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അരങ്ങേറ്റം ഈ മാസം

ജനുവരിയില്‍ അരങ്ങേറ്റം കുറിച്ച ടാറ്റ ആള്‍ട്രോസ് സെഗ്മെന്റില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. . ഒരു ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആള്‍ട്രോസിന് സമ്മാനിക്കാനാണ് കമ്ബനിയുടെ പദ്ധതി. അതിലൂടെ കൂടുതല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ ഒരുക്കാന്‍ സാധിക്കും.

പുതിയ i20 വിപണിയില്‍ എത്തിയതിനാല്‍ ഈ മാസം തന്നെ ആള്‍ട്രോസ് ടര്‍ബോയെ പുറത്തിറക്കാനാണ് ടാറ്റ മോട്ടോര്‍സിന്റെ തീരുമാനം. പെര്‍ഫോമന്‍സ് ഹാച്ചിന് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റായിരിക്കും ടാറ്റ നല്‍കുക. ഇത് നെക്സോണ്‍ കോംപാക്ട് എസ്യുവിയില്‍ കാണുന്ന അതേ പതിപ്പാണ്. എന്നിരുന്നാലും ഹാച്ച്ബാക്കില്‍ റീട്യൂണ്‍ ചെയ്ത പതിപ്പായിരിക്കും ഇടംപിടിക്കുക. അതായത് ആള്‍ട്രോസില്‍ എത്തുമ്‌ബോള്‍ ഈ ടര്‍ബോ എഞ്ചിന്‍ 110 bhp കരുത്തില്‍ 140 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഈ യൂണിറ്റ് നെക്‌സോണില്‍ പരമാവധി 120 bhp പവറും 170 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

വരാനിരിക്കുന്ന ആള്‍ട്രോസ് ടര്‍ബോ ഫോക്സ്വാഗണ്‍ പോളോ GT TSI, പുതിയ ഹ്യുണ്ടായി i20 1.0 ലിറ്റര്‍ ടര്‍ബോയ്ക്കും നേരിട്ട് എതിരാളിയാകും. ആഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും പുതിയ പവര്‍ഫുള്‍ വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാവുക. എന്നിരുന്നാലും ഒരു ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് (DCT) യൂണിറ്റും സമീപഭാവിയില്‍ പ്രീമിയം ഹാച്ചിന്റെ ടര്‍ബോ എഡിഷനില്‍ എത്തിയേക്കും.ആള്‍ട്രോസ് ടര്‍ബോയുടെ ഭാരം 980 കിലോഗ്രാം ആണെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ഡിസൈന്‍ കാര്യങ്ങളിലെല്ലാം ടര്‍ബോ പതിപ്പ് സാധാരണ മോഡലിന് സമാനമായിരിക്കും. പിന്‍ഭാഗത്തെ കറുത്ത ‘ഐര്‍ബോ’ ബാഡ്ജാകും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ടര്‍ബോയെ കാഴ്ച്ചയില്‍ വേര്‍തിരിക്കുന്നത്. ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന കാറിന് 5.44 ലക്ഷം മുതല്‍ 8.95 ലക്ഷം രൂപ വരെയാണ് എസ്‌ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *